എസ്എന്‍ജി കമാന്‍ഡോയായി വിരമിച്ച ശേഷമാണ് മുകേഷ് ഈന്തപ്പഴക്കൃഷി ആരംഭിക്കുന്നത്
അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ ഇതു കൃഷി ചെയ്ത ലക്ഷങ്ങള്‍ സംമ്പാദിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് മന്‍ജോ. എസ്എന്‍ജി കമാന്‍ഡോയായി വിരമിച്ച ശേഷമാണ് മുകേഷ് കൃഷിയിലേക്ക് ഇറങ്ങുന്നത്.
അറേബ്യന്‍ മരുഭൂമിയെന്ന് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് എത്തുന്ന ചിത്രമാണ് ഈന്തപ്പനയും ഒട്ടകവും. ഏകദേശം സമാന കാലാവസ്ഥയുള്ള രാജസ്ഥാനില്‍ എന്ത് കൊണ്ടു ഈന്തപ്പഴം വളര്‍ത്തിക്കൂടായെന്ന ചിന്തയില്‍ നിന്നാണ് മുകേഷിന്റെ കൃഷി ആരംഭിക്കുന്നത്. ലോകത്ത് ഉത്പാദിപ്പിക്കുന്ന 38 ശതമാനം ഈന്തപ്പഴവും ഇന്ത്യയാണ് വാങ്ങുന്നത്. എന്നാല്‍ അനുകൂല കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ പോലും കൃഷി ചെയ്യുന്നില്ല. രാജാസ്ഥാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ക്ലാസില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. പാക്കിസ്ഥാനിലെ സമാന കാലാവസ്ഥയുള്ള പലാനിയിലാണ് കൃഷിത്തോട്ടം.
കാര്‍ഷിക കുടുംബത്തിലാണ് മുകേഷ് ജനിക്കുന്നത്. അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകര്‍. പാരമ്പര്യമായി ഈ പ്രദേശത്ത് കടുക്, ഗോതമ്പ് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. എസ്എന്‍ജി കമാന്‍ഡോ ആയിരുന്ന കാലത്ത് പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ സാങ്കേതിക മാറ്റമെല്ലാം ശ്രദ്ധിക്കുമായിരുന്നു. കാരണം എന്റെ ഡിഎന്‍എയില്‍ കൃഷി തന്നെയായിരുന്നു. 2018 ല്‍ അച്ഛന് ക്യാന്‍സര്‍ പിടിപെട്ടു. ഇതോടെ ജോലിയില്‍ നിന്നു സ്വയം വിരമിച്ച് നാട്ടിലെത്തി, കുറച്ചു നാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ അച്ഛന്‍ മരിച്ചു. ഇതോടെ കാര്‍ഷിക മേഖലയില്‍ സജീവമായെന്നു പറയുന്നു മുകേഷ്. സര്‍വീസിലായിരുന്ന കാലത്ത് രഹസ്യഓപ്പറേഷനുകള്‍ നടത്തുന്നതിലും വിഐപികള്‍ക്ക് സെക്യൂരിറ്റി ഒരുക്കുന്നതിലുമെല്ലാം വിദഗ്ധനായിരുന്നു.
ഇതിനിടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈന്തപ്പഴക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടായിരുന്നു. ഇങ്ങനെ ലഭിച്ച 100 തൈകള്‍ നട്ടാണ് തുടക്കം. ഇതില്‍ രണ്ടെണ്ണം മാത്രമാണ് നശിച്ചു പോയത്. ബാക്കിയെല്ലാം ഇപ്പോഴും നല്ല ആരോഗ്യത്തോടെ തോട്ടത്തിലുണ്ട്. ബര്‍ഹി, കുനേജി എന്നീ ഇനങ്ങളാണ് ഏറെയും, കുറഞ്ഞ പരിപാലന ചെലവാണ് ഈയിനങ്ങളുടെ പ്രത്യേകത. 80 വര്‍ഷം വരെ വിളവ് ഒരു മരത്തില്‍ നിന്നും ലഭിക്കും. ജൈവവളം മാത്രമാണ് നല്‍കുന്നത്, ചാണകം, ആട്ടിന്‍കാഷ്ടം എന്നിവ വര്‍ഷത്തിലൊരിക്കല്‍ നല്‍കും. തുള്ളി നന രീതിയൊരുക്കിയിട്ടുണ്ട് തോട്ടത്തിലാകെ. മഴ കുറവുള്ള പ്രദേശമായതിനാല്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളം നിര്‍മിച്ചു വെള്ളം സംഭരിക്കുന്നു.
ആണ്‍-പെണ്‍ വ്യത്യാസമുള്ള ചെടികളാണ് ഈന്തപ്പനയിലുണ്ടാകുക. 100 പെണ്‍മരങ്ങള്‍ക്ക് നാലോ മുതല്‍ പത്ത് വരെ ആണ്‍ മരങ്ങളുടെ ആവശ്യം മാത്രമാണുള്ളത്. ഫെബ്രുവരി മാസത്തിലാണ് പൂവിട്ട് തുടങ്ങുക, ജൂണ്‍ - ജൂലൈ മാസത്തില്‍ വിളവെടുക്കാം. ഒരേക്കറില്‍ 60 ഈന്തപ്പന മരം നടാം, 250 കിലോ വരെ പഴം ഒരു മരത്തില്‍ നിന്നു ലഭിക്കും, ഇതില്‍ നിന്നും ആറ് ലക്ഷം വരെ വരുമാനം നേടാം. നോയിഡ, ഡല്‍ഹി, ഗുര്‍ഹാം തുടങ്ങിയ സ്ഥലങ്ങളിലാണ് മുകേഷ് പഴം വില്‍പ്പന നടത്തുന്നത്. നിലവില്‍ 250 തോളം മരങ്ങളാണ് തോട്ടത്തിലുള്ളത്. കഴിഞ്ഞ സീസണില്‍ 12 ലക്ഷമാണ് ഈന്തപ്പഴ കൃഷിയില്‍ നിന്നുള്ള ലാഭം.
സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
© All rights reserved | Powered by Otwo Designs
Leave a comment