നല്ല മധുരമുള്ള അതീവ രുചികരമായ ചുളകളാണ് ഈയിനത്തിനുള്ളത്. എത്ര കഴിച്ചാലും മതിവരില്ല, വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്നുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
വിവിധ തരം പ്ലാവ് ഇനങ്ങളിപ്പോള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. വിയറ്റ്‌നാം, മലേഷ്യ, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലെത്തിയ ഇനങ്ങളാണിവ. കേരളത്തിനോട് സമാനമായ കലാവസ്ഥയുള്ള രാജ്യങ്ങളില്‍ വളരുന്ന ഇത്തരം ഇനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് വിളവ് തരുന്നവയാണ്. ഇക്കൂട്ടത്തില്‍ ഏറെ സ്വാദുള്ള ചക്കയിനമാണ് നങ്കടാക്ക്.
അടുത്തകാലത്തായി പ്രചാരത്തിലായ മലേഷ്യന്‍ ഫലവൃക്ഷമായ ചെമ്പടാക്ക് എന്ന ചക്കയിനവുമായി ക്രോസ്സ് ചെയ്തു വികസിപ്പിച്ചതാണ് നങ്കടക്. നല്ല മധുരമുള്ള അതീവ രുചികരമായ ചുളകളാണ് ഈയിനത്തിനുള്ളത്. എത്ര കഴിച്ചാലും മതിവരില്ല, വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്നുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന ഈ ഇനത്തിന് ഏകദേശം ഒരു പഴത്തിനു 3-4 കിലോ തൂക്കമുണ്ടാകും.
വണ്ണം കുറഞ്ഞു നീളത്തിലാണ് ചക്കയുണ്ടാകുക. തനി വരിക്കയും തനി കൂഴയുമല്ല, പുറം തൊലിക്ക് കനം കുറവാണ്. കൈകൊണ്ടു തന്നെ പൊളിച്ചെടുക്കാന്‍ കഴിയും. തൊലി പൊളിച്ചു കഴിഞ്ഞാല്‍ കൂഴ ചക്കയായിട്ടു തോന്നാം. എന്നാല്‍ കുഴഞ്ഞ രീതിയിലുള്ള ചുളകള്‍ ആയിരിക്കില്ല, വരിക്ക ചക്കയുടെ അത്ര കട്ടിയുണ്ടാകില്ലെന്നു മാത്രം. കേരളത്തിന്റെ കാലാവസ്ഥയില്‍ ഈയിനം നല്ല വിളവ് നല്‍കും.
സാധാരണ ഫല വൃക്ഷതൈകള്‍ നടും പോലെ സമചതുരത്തില്‍ കുഴിയെടുത്ത് അതില്‍ ചാണകപ്പൊടി-കമ്പോസ്റ്റ്- എല്ല് പൊടി എന്നിവ ചേര്‍ത്തിളത്തി തൈ നടാം. തുടക്കത്തില്‍ നല്ല പരിചരണം നല്‍കണം. വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. നല്ല വെയില്‍ ലഭിക്കുന്ന സമയത്ത് ചെറിയ മറ നല്‍കാം. ഇടയ്ക്ക് ചാണക ലായനി ഒഴിച്ചു കൊടുക്കുന്നത് നന്നായിരിക്കും. നല്ല പരിചരണം നല്‍കിയാല്‍ രണ്ടര- മൂന്നു വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment