മഴക്കാലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വൈറസ് രോഗങ്ങളും ഇക്കാലത്ത് പതിവാണ്. ഇവയെ തടയാനുള്ള മാര്‍ഗങ്ങള്‍.
1. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍തന്നെ പിഴുതുമാറ്റി നശിപ്പിക്കണം.
2. പാവല്‍, പടവലം, മത്തന്‍ എന്നിവ ഇക്കാലത്ത് കൃഷി ചെയ്യാം.
3. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുക.
4 പയറിലോ പടവലത്തിലോ ഉറുമ്പിനെ കണ്ടാല്‍ മുഞ്ഞബാധ സംശയിക്കണം.
5. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും പ്രാണികളെ നിയന്ത്രിക്കാം.
6. മിശറിന്കൂട് (നീറ്) ചെടികളില്‍ വയ്ക്കുന്നത് കീടനിയന്ത്രണത്തിനു സഹായിക്കും.
7. രോഗകീടബാധയേറ്റ സസ്യഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക.
8. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ അവ തുരന്ന ഭാഗത്തിനു താഴെവച്ച് മുറിച്ചു നശിപ്പിച്ചുകളയുക.
9. മഞ്ഞക്കെണി / മഞ്ഞ കാര്‍ഡ് എന്നിവ തോട്ടത്തില്‍ വച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം.
10. രാത്രി എട്ടിനു മുമ്പ് വിളക്കു കെണികള്‍ വയ്ക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കും.
അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്ക്കുന്നു. തളിര് ഇലകളും ഇളം തണ്ടും പാകമായി വരുന്ന കായ്കളും ഇവ നശിപ്പിക്കാറുണ്ട്.…
എത്ര ശ്രദ്ധ നല്‍കിയിട്ടും കൃഷിയില്‍ നിന്ന് കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. നിസാര കാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധക്കുറവാകാമിതിനു കാരണം. ചില കാര്യങ്ങള്‍ വേണ്ട വിധത്തില്‍…
നല്ല മഴയും അതു കഴിഞ്ഞാല്‍ ശക്തമായ വെയിലുമാണിപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ്…
മഴക്കാലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വൈറസ് രോഗങ്ങളും ഇക്കാലത്ത് പതിവാണ്. ഇവയെ തടയാനുള്ള മാര്‍ഗങ്ങള്‍.
അടുക്കളത്തോട്ടത്തില്‍ ഒന്നോ രണ്ടോ കറിവേപ്പിലച്ചെടി വളര്‍ത്തുന്നവരാണ് നമ്മളെല്ലാം. പക്ഷെ ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ട്.…
കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷിയിടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ നോക്കാം.
കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍…
കൃഷിക്ക് തുടക്കമിടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പച്ചക്കറിയാണ് മിക്കവരും അടുക്കളത്തോട്ടത്തില്‍ നട്ട് പരിപാലിക്കുക. ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മികച്ച വിളവ്…
© All rights reserved | Powered by Otwo Designs
Leave a comment