ജൈവ കീടനാശിനികള്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാമെങ്കിലും ഇതിലും ഫലപ്രദമാണ് മഞ്ഞക്കെണി.
കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്നക്കാരായി എത്തുന്നത് സ്ഥിരമാണ്. ജൈവ കീടനാശിനികള്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാമെങ്കിലും ഇതിലും ഫലപ്രദമാണ് മഞ്ഞക്കെണി. മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. ഇതില്‍ ആകൃഷ്ടരായി പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ ഒട്ടിപ്പിടിക്കും. കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയില്‍ വീഴ്ത്താം.
വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം കൊതുക്, കടന്നല്‍ തുടങ്ങി ഈ നിര നീളുന്നു. പച്ചക്കറിത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും ഇത് ഏറെ ഫലപ്രദമാണ്. പോളിഹൗസുകളിലും മഞ്ഞക്കെണിയിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെങ്ങിന്‍ തോപ്പിലും പഴത്തോട്ടങ്ങളിലും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഇലകള്‍ പച്ചനിറമായി കാണുന്നതിനു പകരം ചെറുപ്രാണികള്‍ പലപ്പോഴും ഇലയുടെ പ്രതലത്തില്‍ നിന്നു പ്രതിഫലിക്കുന്ന തരംഗ ദൈര്‍ഘ്യം കൂടിയ മഞ്ഞയും നീലയും നിറങ്ങളാണ് കാണുക. അതുകൊണ്ടുതന്നെ മഞ്ഞക്കെണി കണ്ടാല്‍ പുതിയ പച്ചിലകളാണെന്നാണ് പ്രാണികള്‍ക്ക് തോന്നുക. ഇവ കൂട്ടത്തോടെ പറന്നെത്തി കെണിയില്‍ കുടുങ്ങും.
മഞ്ഞക്കെണികളുടെ പല വിധത്തിലുള്ള വകഭേദങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് മഞ്ഞനിറമുള്ള വെള്ളക്കെണി. മുഞ്ഞകളാണില്‍ കൂടുതലും കുടുങ്ങുക. മഞ്ഞപ്പെയിന്റടിച്ച പാത്രത്തിലേക്ക് എത്തുന്ന മുഞ്ഞകള്‍ പാത്രത്തില്‍ പാതി നിറച്ചിരിക്കുന്ന വെള്ളത്തിലേക്ക് വീണ് മുങ്ങിച്ചാകും. മഞ്ഞനിറം പോലെ പ്രാണികളെ മഞ്ഞവെളിച്ചവും ഏറെ ആകര്‍ഷിക്കും. ഇതിനാല്‍ മഞ്ഞ ബള്‍ബോ, എല്‍ഇഡി ബള്‍ബോ ഉപയോഗിച്ചും കെണി തയാറാക്കുന്നു.
എളുപ്പത്തില്‍ തയാറാക്കാവുന്നവയാണ് മഞ്ഞക്കെണികള്‍. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിലോ തകിടില്‍ മഞ്ഞ ചായം പൂശിയോ ഉണ്ടാക്കിയ ഒരു പ്രതലത്തില്‍ അല്‍പ്പം ആവണക്ക് എണ്ണയോ, ഉപയോഗശൂന്യമായ എഞ്ചിന്‍ ഓയില്‍/ഗ്രീസ് തുടങ്ങിയവ പുരട്ടണം. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പോലെ ഇതു കൃഷിയിടത്തില്‍ സ്ഥാപിക്കുക. ഒഴിഞ്ഞ ടിന്നുകളും ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടണം. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്‍മേല്‍ കമിഴ്ത്തി വയ്ക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment