കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി വന്നതോടെ 3 മാസം മുമ്പ് അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍ വിതച്ച മണിച്ചോളവും ചാമയും ഇപ്പോള്‍ വിളവെടുപ്പിന് പാകമായിരിക്കുകയാണ്.

By Harithakeralam
2024-06-08

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി വന്നതോടെ 3 മാസം മുമ്പ് അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍ വിതച്ച മണിച്ചോളവും ചാമയും ഇപ്പോള്‍ വിളവെടുപ്പിന് പാകമായിരിക്കുകയാണ്.

സമീഹൃതാഹാരത്തിന്റെ ഉറവിടമായ ചെറുധാന്യങ്ങള്‍ക്ക് വെള്ളം കുറച്ച് മതിയെന്നതും ഉത്പാദന ചെലവ് താരതമ്യേന കുറവാണെന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ ഉത്ഘാടനം ചെയ്തു.

ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം ഹൃദ്രോഗം ദഹനനാളത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് യോജിച്ച ഭക്ഷണവുമാണെന്നതുകൊണ്ട് കര്‍ഷകര്‍ തയ്യാറായാല്‍ കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നാസര്‍ പാലക്കമൂല, ശാന്തി സുനില്‍ കൃഷി ഓഫീസര്‍ ജ്യോതി സ.  ജോര്‍ജ് , കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a comment

ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…

By നൗഫിയ സുലൈമാന്‍
നൂറുമേനി വിളവുമായി ജീരക സാമ്പ

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…

By പി.കെ. നിമേഷ്
രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam
ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് വയനാട്ടിലെ കൃഷി ലോകത്തേക്ക്

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…

By നൗഫിയ സുലൈമാന്‍
പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
Leave a comment

© All rights reserved | Powered by Otwo Designs