കേരളീയം സ്റ്റാളില്‍ പാഡി അഗ്രോയുടെതായി വാഴയില്‍ നിന്നുള്ള 13 ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയതില്‍ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് വിയറ്റ്നാമില്‍ നിന്നെത്തിയ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വിയറ്റ്നാം വിപണിയിലേക്കുള്ള സാധ്യതകള്‍ തുറന്നു നല്‍കി.
മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി കേന്ദ്രീകരിച്ചുള്ള 'പാഡി അഗ്രോ' യ്ക്ക് 'കേരളീയം' വഴി തുറന്നു നല്‍കിയത് ആഭ്യന്തര വിദേശ വിപണിയിലേക്കുള്ള വാതിലാണ്. തിരുവനന്തപുരത്ത് നടന്ന കേരളീയം സ്റ്റാളില്‍ പാഡി അഗ്രോയുടെതായി വാഴയില്‍ നിന്നുള്ള 13 ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയതില്‍ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് വിയറ്റ്നാമില്‍ നിന്നെത്തിയ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വിയറ്റ്നാം വിപണിയിലേക്കുള്ള സാധ്യതകള്‍ തുറന്നു നല്‍കി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം മടങ്ങിയത്. ഇതുകൂടാതെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഇരിപ്പിടം നല്‍കുമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് കേന്ദ്രീകരിച്ചുള്ള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് 'പാഡി അഗ്രോ'. വിവിധ ഇനങ്ങളിലുള്ള നാല്‍പ്പതോളം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് പാഡി ആഗ്രോയ്ക്കുള്ളത്. ചെയര്‍മാന്‍ ടി.എസ് ശ്രുതിയുടെയും മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഷാന്റോയുടെയും നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പാഡിക്ക് നേതൃത്വം നല്‍കുന്നത്. 2021 ലാണ് പാഡി അഗ്രോ സൊസൈറ്റിയായി ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനില്‍ 50 എണ്ണത്തില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവഴിയാണ് കേരളീയത്തില്‍ സൗജന്യമായി സ്റ്റാളിടാന്‍ പാഡി ആഗ്രോയ്ക്ക് സാധിക്കുന്നത്.
വാഴപ്പിണ്ടികൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് പുറമേ ഏറ്റവും സ്വീകാര്യതയുള്ള പാഡിയുടെ ഉല്‍പ്പന്നങ്ങളാണ് വാഴപ്പിണ്ടി ഉപ്പിലിട്ടതും കണ്ണങ്കായ പൊടിയും. കേരളീയത്തോടെ വിദേശ - സ്വദേശ വിപണികളിലുള്ള വലിയ സാധ്യതകളെ കണക്കിലെടുത്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും മറ്റത്തൂരിന്റെ കൃഷി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുവാനുമുള്ള ലക്ഷ്യത്തിലാണ് ശ്രുതിയും സംഘവും.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment