മണ്ണില്ലാതെ മല്ലി വളര്‍ത്താം, അടുക്കളയിലും ബാല്‍ക്കണിയിലും

മല്ലി വളര്‍ത്താന്‍ നമ്മളൊരുക്കുന്ന ഈ സംവിധാനത്തിനു യാതൊരു ചെലവും ആവശ്യമില്ല, വീട്ടിലെ പഴയ ബക്കറ്റും അരിപ്പയും കോട്ടണ്‍ തുണിയും മാത്രമാണ് ആവശ്യം. പിന്നെക്കുറച്ചു വെള്ളവും. ഇതോടൊപ്പം കുറച്ചു സമയമെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലം കണ്ടെത്തുകയും വേണം.

By ധന്യ ബിജോയ്
2023-11-10

അടുക്കളയില്‍ ഏറെ ആവശ്യമുള്ള വസ്തുവാണ് മല്ലി. ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാന്‍ മല്ലിച്ചപ്പ് അഥവാ മല്ലിയില ഉപയോഗിക്കുന്ന ശീലം നമുക്കുന്നുണ്ട്. എന്നാല്‍ വിവിധ തരത്തിലുള്ള രാസകീടനാശിനികള്‍ പ്രയോഗിച്ച മല്ലിയിലയാണ് കേരളത്തിലെത്തുന്നത്. ഈ പ്രശ്നത്തിനൊരു പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ മല്ലി വളര്‍ത്താം, മണ്ണോ വളങ്ങളോ ആവശ്യമില്ലാതെ. അടുക്കളയിലോ ബാല്‍ക്കണിയിലോ കുറച്ചു സ്ഥലം കണ്ടെത്തിയാല്‍ മതി. ദിവസവും കുറച്ചു സമയം ഇവയെ പരിപാലിക്കാനുള്ള സമയം കണ്ടെത്തിയാല്‍ മതി, നല്ല ഫ്രഷായ മല്ലിയിലകള്‍ ദിവസവും പറിച്ചെടുക്കാം.

ചെലവ് കുറഞ്ഞ ഹൈഡ്രോപോണിക്സ്

ഹൈഡ്രോപോണിക്സ് എന്നാണ് മണ്ണില്ലാക്കൃഷിയുടെ പേര്. എന്നാല്‍ മികച്ചൊരു ഹൈഡ്രോ പോണിക്സ് സംവിധാനം വീട്ടിലൊരുക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരും. എന്നാല്‍ മല്ലി വളര്‍ത്താന്‍ നമ്മളൊരുക്കുന്ന ഈ സംവിധാനത്തിനു യാതൊരു ചെലവും ആവശ്യമില്ല, വീട്ടിലെ പഴയ ബക്കറ്റും അരിപ്പയും കോട്ടണ്‍ തുണിയും മാത്രമാണ് ആവശ്യം. പിന്നെക്കുറച്ചു വെള്ളവും. ഇതോടൊപ്പം കുറച്ചു സമയമെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലം കണ്ടെത്തുകയും വേണം.

വിത്തും ബക്കറ്റും പിന്നെ തുണിയും

മല്ലി വിത്ത് തയാറാക്കുകയാണ് ആദ്യ ഘട്ടം. കടയില്‍ നിന്ന് അടുക്കള ആവശ്യത്തിനു വാങ്ങിയ മല്ലി തന്നെ നടാനായി ഉപയോഗിക്കാം. ഇതൊരു പേപ്പറില്‍ പരത്തിയ ശേഷം മറ്റൊരു പേപ്പര്‍ ഉപയോഗിച്ചു മൂടുക. ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് ഈ പേപ്പറിന് മുകളിലൂടെ പതുക്കെ ഉരുട്ടുക. മല്ലി വിത്തുകള്‍ പെട്ടെന്ന് മുകളയ്ക്കാനിതു സഹായിക്കും. വെള്ളമൊഴിച്ചു സൂക്ഷിക്കാന്‍ ഒരു പാത്രവും വിത്ത് വിതറാന്‍ അരിപ്പയോ ചെറിയ ദ്വാരങ്ങളുള്ള ബക്കറ്റോ എടുക്കുകയാണ് അടുത്ത പടി. ഇതിനു ശേഷം ഇഴയകലമുള്ള കോട്ടണ്‍ തുണിയെടുത്ത് മല്ലി അതിലിട്ട് കിഴി പോലെ കെട്ടി ആറു മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക.

 വെള്ളത്തിലിട്ടു വയ്ക്കുന്ന സമയത്ത് കുറച്ച് കറുകപ്പട്ട പൊടി കൂടിവെള്ളത്തില്‍ വിതറി കൊടുക്കുക. മല്ലി കരുത്തോടെ വളരാനിതു സഹായിക്കും, കറുകപ്പട്ടയുടെ പൊടിയിട്ടു കൊടുക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ആറു മണിക്കൂറിനു ശേഷം തുണിയെടുത്ത് അരിപ്പയില്‍ കെട്ടുക. തുണിയുടെ കുറച്ചു ഭാഗം പാത്രത്തിലെ വെള്ളത്തില്‍ തട്ടുന്ന തരത്തില്‍ വേണം അരിപ്പയില്‍ പുതയ്ക്കാന്‍. ഇതിനു ശേഷം മല്ലി വിത്തുകള്‍ അരിപ്പയില്‍ പുതച്ചിരിക്കുന്ന തുണിയില്‍ പരത്തിയിടുക. ഇതിനു ശേഷം അരിപ്പ വെള്ളം നിറച്ച പാത്രത്തില്‍ വയ്ക്കാം. ഇഴയകലമുള്ള തുണിയായിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വേരുകള്‍ വെള്ളത്തിലേക്ക് നല്ല പോലെ ഇറങ്ങി വളരും.

പരിചരണം ശ്രദ്ധയോടെ

മല്ലി വിത്തിട്ട അരിപ്പയോ പാത്രമോ വെള്ളം നിറച്ച ബക്കറ്റിന് മുകളില്‍ വച്ചു കഴിഞ്ഞാല്‍ നമ്മുടെ ഹൈഡ്രോപോണിക്സ് സിസ്റ്റം തയാറായി കഴിഞ്ഞു. ഇനി ശ്രദ്ധയോടെയുള്ള പരിചരണമാണ് ആവശ്യം. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും വെള്ളം മാറ്റിക്കൊടുക്കണം. പറന്നുവരുന്ന കീടങ്ങള്‍ പ്രശ്നക്കാരായി എത്തിയാല്‍ ഇവയെ പിടികൂടാന്‍ മഞ്ഞക്കെണി സ്ഥാപിക്കണം.

ബക്കറ്റ് വച്ചതിനു സമീപത്തു തന്നെ മഞ്ഞക്കെണിയും സ്ഥാപിച്ചാല്‍ മതി. വളങ്ങളൊന്നും മല്ലി വളരാന്‍ നല്‍കേണ്ടതില്ല. ഫിഷ് അമിനോ ആസിഡ് രണ്ടോ മൂന്നോ തുള്ളി വേണമെങ്കില്‍ ഇടയ്ക്ക് വെള്ളത്തില്‍ കലക്കാം. ഇങ്ങനെ ചെയ്താല്‍ അഞ്ചു മണിക്കൂര്‍ കഴിഞ്ഞാല്‍ വെള്ളം മൊത്തം മാറ്റണം. ഇല്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകും. ഇടയ്ക്ക് വെയില്‍ ലഭിക്കുന്ന ബാല്‍ക്കണി പോലുള്ള സ്ഥലങ്ങളില്‍ ബക്കറ്റ് വെയ്ക്കുന്നതാണ് നല്ലത്. ഒന്നര മാസം കൊണ്ടു മല്ലിയിലകള്‍ നന്നായി വളരും, ഈ സമയം പറിച്ചെടുക്കാം.

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs