മൂത്രശുദ്ധി ഉണ്ടാക്കാന്‍ പ്രധാനമായി മുള്ളങ്കി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്ന രോഗത്തെ ശമിപ്പിക്കുന്നു. കിഴങ്ങും ഇലയുമാണ് ഔഷധയോഗ്യ ഭാഗങ്ങള്‍.
കാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങു വര്‍ഗ പച്ചക്കറിയാണ് മുള്ളങ്കി എന്ന റാഡിഷ്. കേരളത്തിലെ സമതല പ്രദേശങ്ങളില്‍ മുള്ളങ്കി കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി വളരും. വിത്തിട്ട് കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍.
ഗുണങ്ങള്‍
മൂത്രശുദ്ധി ഉണ്ടാക്കാന്‍ പ്രധാനമായി മുള്ളങ്കി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്ന രോഗത്തെ ശമിപ്പിക്കുന്നു. കിഴങ്ങും ഇലയുമാണ് ഔഷധയോഗ്യ ഭാഗങ്ങള്‍.
ഇനങ്ങളും കൃഷി രീതിയും
പുസ ചെറ്റ്കി എന്ന ഇനമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം. നന്നായി പരുവപ്പെടുത്തിയ പൊടിമണ്ണിലാണ് മുള്ളങ്കി കൃഷി ചെയ്യേണ്ടത്. കട്ടിയുള്ള മണ്ണില്‍ കിഴങ്ങുകള്‍ വളരാന്‍ പ്രയാസമാണ്. വിത്ത് നേരിട്ട് നട്ടാണ് കൃഷി. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലത്താവണം കൃഷി ചെയ്യേണ്ടത്. കാടുപടലങ്ങള്‍ വെട്ടി തീയിട്ട് നശിപ്പിച്ച് മണ്ണില്‍ നിന്നും കല്ലുകളും മറ്റും നീക്കം ചെയ്യണം. മൂന്ന് മീറ്റര്‍ നീളത്തിലും 60 സെമി വീതിയിലും വാരങ്ങള്‍ എടുത്ത് വിത്ത് പാകാം. വാരങ്ങള്‍ തമ്മില്‍ 30 സെമി ഇടയകലമിടാം. 10 സെമി അകലത്തില്‍ വിത്തിട്ട് പൊടിമണ്ണ് വിതറുക. നിലമൊരുക്കുമ്പോള്‍ തന്നെ ജൈവളങ്ങള്‍ നന്നായി പൊടിച്ച് ചേര്‍ക്കാം. കടലപ്പിണ്ണാക്ക്, ചാരം, വേപ്പിന്‍പിണ്ണാക്ക്, എല്ല് പോടി, ഉണങ്ങിയ ചാണകം എന്നിവയെല്ലാം ചേര്‍ക്കാം. വളര്‍ന്നു തുടങ്ങുമ്പോള്‍ സാധാരണ കിഴങ്ങ് വിളകള്‍ക്ക് നല്‍കുന്ന ജൈവവളങ്ങള്‍ പ്രയോഗിക്കണം. വളം നല്‍കുമ്പോള്‍ നനയ്ക്കുകയും വേണം. എന്നാല്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. വിത്തിട്ട് 20 ദിവസത്തിനു ശേഷം വളപ്രയോഗം തുടങ്ങാം.
കീടനിയന്ത്രണം
കാര്യമായ കീടബാധയുണ്ടാകാത്ത ചെടിയാണ് മുള്ളങ്കി അഥവാ റാഡിഷ്. ഇലയില്‍ വെള്ളപ്പൊട്ട് രോഗം കാണുകയാണെങ്കില്‍ വെളുത്തുള്ളി-കാന്താരിമുളക്-വേപ്പെണ്ണ മിശ്രിതം തുടങ്ങിയവ പ്രയോഗിക്കാം.
വിളവെടുപ്പ്
വിത്ത് നട്ട് 45ാം ദിവസം വിളവെടുപ്പ് ആരംഭിക്കാം. വിളവെടുക്കുന്നത് മുമ്പ് നന്നായി നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ ഇളക്കിയെടുക്കാന്‍ സഹായിക്കും. ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി വളരും. സാധാരണ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് നല്‍കുന്ന പരിചരണം നല്‍കിയാല്‍ മതി.
ഗ്രോബാഗില്‍ വളര്ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്.…
മുരിങ്ങയില് നിന്ന് നല്ല പോലെ ഇല നുള്ളാന് കിട്ടിയാലും കായ്കള് ലഭിക്കാന് അല്പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്…
പാവയ്ക്ക അല്ലെങ്കില് കൈപ്പ നല്ല പോലെ വളര്ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില് പോലുള്ള പ്രശ്നങ്ങള് രൂക്ഷമാണെന്ന്…
ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള് നശിച്ചാല് ചെടിയും ഉടന് തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…
ചീര നടാന് ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല് ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്ത്തിയെടുക്കാന് ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല് നല്ല വിളവ് പയറില്…
© All rights reserved | Powered by Otwo Designs
Leave a comment