നല്ല പോലെ വളര്‍ന്നാലും ചിലപ്പോള്‍ പച്ചമുളകില്‍ നിന്ന് വേണ്ടത്ര കായ്കള്‍ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി.
ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിക്കുന്നത് ഏറെ നല്ലതാണ്, കാരണം മാരകമായ കീടനാശിനികള്‍ പ്രയോഗിച്ചാണ് പച്ചമുളക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. നല്ല പോലെ വളര്‍ന്നാലും ചിലപ്പോള്‍ പച്ചമുളകില്‍ നിന്ന് വേണ്ടത്ര കായ്കള്‍ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി.
ജൈവമാലിന്യങ്ങള്‍
നമ്മുടെ അടുക്കളയിലുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ലായനി തയാറാക്കുന്നത്. പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാമാണ് ആവശ്യം.
തയാറാക്കാം
ഇവയെല്ലാം ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇതൊരു കുക്കറിലിട്ടൊന്നു വേവിച്ചെടുക്കണം. നല്ല പോലെ വേവിച്ച ശേഷം ചൂടാറായി മാറ്റിവയ്ക്കാം. ഇതിനു ശേഷം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നേരത്തെ കുക്കറില്‍ വേവിക്കാന്‍ ഉപയോഗിച്ച വെള്ളം തന്നെ മിക്സിയിലും ഒഴിക്കുന്നത് നല്ലതാണ്. നന്നായി അരച്ച് വെള്ളം പോലെയാക്കി ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട രീതി
നന്നായി അരച്ചു വെള്ളം പോലെയാക്കിയ ലായനിയാണ് പച്ചമുളക് ചെടികള്‍ക്ക് ഒഴിച്ചു നല്‍കേണ്ടത്. മുളകിന്റെ കടയ്ക്കല്‍ തന്നെയൊഴിച്ചു കൊടുക്കണം. ആഴ്ച്ചയിലൊരിക്കല്‍ വീതം ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്. മുളക് വേഗത്തില്‍ വളരാനും നല്ല പോലെ പൂക്കാനും കായ്ക്കാനുമെല്ലാം ഈ ലായനി ഉപയോഗിക്കുന്നത് സഹായിക്കും.
കറിവേപ്പില് നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന് പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന് നല്കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment