ഭോപ്പാലിലെ കൊടും ചൂടില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഹര്‍ഷിദ് അവാക്കാഡോ നട്ടു കഴിഞ്ഞു, ഒപ്പം തൈകള്‍ ഉത്പാദിപ്പിച്ച് രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു.
അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍ അധികം കൃഷി ചെയ്യുന്നില്ല. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഹൈറേഞ്ച് മേഖലകളില്‍ മാത്രമാണ് കുറച്ചെങ്കിലും കൃഷിയുളളത്. ഇന്ത്യയില്‍ അവാക്കാഡായുടെ ആവശ്യം കൂടി വരികയും ചെയ്യുന്നു. ഇസ്രയേലില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണിപ്പോള്‍ നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ ഹര്‍ഷിത് ഗോദ എന്ന ചെറുപ്പക്കാരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഭോപ്പാലിലെ കൊടും ചൂടില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഹര്‍ഷിദ് അവാക്കാഡോ നട്ടു കഴിഞ്ഞു, ഒപ്പം തൈകള്‍ ഉത്പാദിപ്പിച്ച് രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇസ്രയേല്‍ മാതൃകയിലാണ് കൃഷി.
മാര്‍ക്കറ്റിങ് മേഖലയില്‍ പഠനം നടത്താനാണ് ഹര്‍ഷിദ് ഇംഗ്ലണ്ടിലെത്തുന്നത്. ബിബിഎ പഠനം തുടരുന്നതിനിടെയാണ് അവാക്കാഡോ പഴം ശ്രദ്ധയിലെത്തുന്നത്. ഇംഗ്ലണ്ടില്‍ മിക്കവരും ദിവസവും ഈ പഴം കഴിക്കുന്നുണ്ട്. ഗുണങ്ങള്‍ മനസിലാക്കിയതോട ഹര്‍ഷിതും ഇടയ്ക്ക് വെണ്ണപ്പഴത്തിന്റെ രുചി തേടി. തണുപ്പുള്ള കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴം മനുഷ്യന് ഏറെ നല്ലതാണെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന് വലിയ മാര്‍ക്കറ്റാണുള്ളതെന്നും കണ്ടെത്തി. പക്ഷേ ഒരിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ പഴത്തിന്റെ പാക്കറ്റ് ശ്രദ്ധിച്ചപ്പോഴാണ് ഹര്‍ഷിദ് ഞെട്ടിയത്, ഇന്ത്യയേക്കാള്‍ ചൂട് കൂടിയ മിക്കപ്രദേശങ്ങളും മരുഭൂമിയായ ഇസ്രയേലില്‍ നിന്നാണ് അവാക്കാഡോ വിപണിയിലേക്കുന്നത്. ഈ സത്യം മനസിലായതോടെയാണ് എന്തു കൊണ്ട് ഇന്ത്യ എന്ന ചോദ്യം മനസിലേക്ക് എത്തിയതെന്നു പറയുന്നു ഹര്‍ഷിദ്.
പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തി കൃഷിയെക്കുറിച്ചു മനസിലാക്കാനായി യാത്രകള്‍ തുടങ്ങി. കുടുംബത്തില്‍ ഒരാള്‍ പോലും കാര്‍ഷിക മേഖലയിലില്ല. സുഹൃത്തുക്കളായ കര്‍ഷകരെയും പരിസരങ്ങളിലുള്ള മാമ്പഴത്തോട്ടമുടമകളെയും സന്ദര്‍ശിച്ച് കൃഷിയുടെ ബാലപാഠങ്ങള്‍ മനസിലാക്കി. ഇസ്രയേലില്‍ പോയി ഹൈടെക് മാതൃകയിലുള്ള തോട്ടങ്ങളില്‍ പഠനം നടത്തി. ചൂടുള്ള കാലാവസ്ഥയിലും അവാക്കാഡോ നല്ല വിളവ് തരുന്നത് ഇസ്രയേലിന്റെ സാങ്കേതിക വിദ്യയുടേയും ശാസ്ത്രീയമായ പരിപാലനത്തിന്റെയും മികവാണെന്ന് മനസിലാക്കി അവ ഭോപ്പാലിലെ തന്റെ കൃഷിയിടത്തിലേക്കെത്തിച്ചു. ചൂടുള്ള കാലാവസ്ഥയിലും മികച്ച വിളവ് നല്‍കുന്ന ഇനം തൈകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഓര്‍ഡര്‍ നല്‍കി. എന്നാല്‍ കൊറോണ മൂലം ലോക്ഡൗണായതോടെ ശ്രമം വൈകി. 2019 ല്‍ തൈകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും 2021ലാണ് ഇവ ഇന്ത്യയിലെത്തുന്നത്. ഇതിനു ശേഷം ഭോപ്പാലില്‍ 10 ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങി. പോളിഹൗസ് നഴ്‌സറി തുടങ്ങി തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നു. പഴങ്ങളുണ്ടായാല്‍ തിരികെ വാങ്ങാമെന്ന ഉറപ്പിലാണ് തൈ വില്‍പ്പന.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് ഇനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങുന്നു ശാസ്ത്രീയത. ഇസ്രയേല്‍ അത്തരത്തില്‍ ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പ്രദേശങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ വെള്ളത്തിന്റെ ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണം. തുള്ള നന സമ്പ്രദായമാണ് ഒരുക്കിയിരിക്കുന്നത്.
മഴ വെള്ളം സംഭരിക്കാനുള്ള സംവിധാനവും കൃഷിയിടത്തിലൊരുക്കിയിട്ടുണ്ട്. രാവിലെ 5 മണിമുതല്‍ 10 മണിവരെ ഹര്‍ഷിദ് തോട്ടത്തിലായിരിക്കും. പല ചെടികളിലും പൂമൊട്ടുകള്‍ വന്നു തുടങ്ങി, അടുത്ത വര്‍ഷങ്ങളില്‍ വിളവെടുപ്പു തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. ഇതിനൊപ്പം നഴ്‌സറിയുടെ മാര്‍ക്കറ്റിങ്ങിലും ശ്രദ്ധ ചെലുത്തുന്നു. കര്‍ഷകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ നിരന്തരം ബന്ധം പുലര്‍ത്തുന്നു. ശാസ്ത്രീയ രീതിയില്‍ വിപണിയറിഞ്ഞ് കൃഷി ചെയ്താല്‍ മാത്രമേ കര്‍ഷകര്‍ക്ക് രക്ഷയുള്ളൂവെന്നാണ് ഹര്‍ഷിദ് പറയുന്നത്.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment