രുചി വ്യത്യാസമുള്ളതും തൊലിക്ക് കട്ടിയുള്ളതുമെല്ലാമാണ് പ്രധാന പ്രശ്‌നം. ഇവതിനുള്ള പ്രതിവിധികള്‍ നോക്കാം.
നമ്മുടെ മിക്ക കറികളിലും സ്ഥിര സാന്നിധ്യമാണെങ്കിലും കേരളത്തില്‍ തക്കാളി വിളയാന്‍ അല്‍പ്പം പ്രയാസമാണ്. പല തരം രോഗങ്ങളും കീടങ്ങളും കേരളത്തിലെ തക്കാളിക്കൃഷിക്ക് വിലങ്ങ് തടി സൃഷ്ടിക്കും. ഇവയെല്ലാം മറികടന്ന് തക്കാളി വിളഞ്ഞാല്‍ തന്നെ കായ്കള്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. രുചി വ്യത്യാസമുള്ളതും തൊലിക്ക് കട്ടിയുള്ളതുമെല്ലാമാണ് പ്രധാന പ്രശ്‌നം. ഇവതിനുള്ള പ്രതിവിധികള്‍ നോക്കാം.
1. നന കുറവാണെങ്കില്‍ തക്കാളിയുടെ തൊലിക്ക് കനമുണ്ടാകും. അതിജീവനത്തിനായി തക്കാളി തന്നെ കണ്ടെത്തുന്ന മാര്‍ഗമാണിത്. കട്ടി കൂടുതലുള്ള തൊലിയില്‍ വെള്ളം ധാരാളം സംഭരിക്കാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളമൊഴിച്ചു കൊടുക്കണം.
2. ചൂട് കൂടുതലായാലും തക്കാളിയുടെ തൊലി കനം കൂടുതലായി മാറും. സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷനേടാാന്‍ തക്കാളിച്ചെടി തന്നെ കണ്ടെത്തുന്ന മാര്‍ഗമാണിത്. ചെടിക്ക് അല്‍പം തണല്‍ നല്‍കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം.
3. ആഗസ്റ്റ്-സപ്റ്റംബര്‍ മാസങ്ങളില്‍ തക്കാളിക്കൃഷി തുടങ്ങാം. കായ്ക്കാന്‍ തുടങ്ങുമ്പോള്‍ ചൂട് കുറഞ്ഞ കാലാവസ്ഥയും മഞ്ഞുമുള്ളത് നല്ല രുചിയുള്ള കായ്കള്‍ ലഭിക്കാന്‍ സഹായിക്കും.
4. സ്യൂഡോമോണസ് പ്രയോഗം ഇടയ്ക്കിടക്ക് നടത്തുക. ചെടി നല്ല ആരോഗ്യത്തോടെ വളരും. പത്ത് ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് നന്നായി ഇളക്കി തൈയുടെ ചുവട്ടിലും ചെടിയിലും തളിക്കാം.
5. ഓറഞ്ചു തൊലി പത്തു ദിവസം വെള്ളത്തിലിട്ടതിനു ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും തളിക്കുക.
6. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന കപ്പ് എടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിടുക. തുടര്‍ന്ന് 50 ഗ്രാം ചാരം കൂടിയിട്ട് നല്ല പോലെ വെള്ളമൊഴിച്ച് ഇളക്കുക. തുടര്‍ന്ന് അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത ശേഷം സ്പ്രേയറിലേക്ക് മാറ്റുക. എന്നിട്ട് ഇലകളിലും തണ്ടുകളിലുമെല്ലാം ആകത്തക്ക വിധം നന്നായി സ്േ്രപ ചെയ്തു കൊടുക്കുക.
ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെന്നാണ് പറയുന്നത്. മഴയത്ത് നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര.…
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍…
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
© All rights reserved | Powered by Otwo Designs
Leave a comment