അമിത താപസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഉമിനീര്‍ ധാരാളമായി പുറന്തള്ളും. പശുക്കളുടെ സ്വാഭാവിക ദഹന വ്യവസ്ഥയെ ബാധിക്കും
കന്നുകാലികളില്‍ അന്തരീക്ഷ ഊഷ്മാവ് അധികമാവുമ്പോള്‍ കൂടുതലായി അനുഭവപ്പെടുന്ന ചൂട് പുറന്തള്ളാന്‍ കഴിയാതെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നത് വഴി മൃഗങ്ങളുടെ ശരീരം താപസമ്മര്‍ദ്ദം (heat stress)-ന് അടിപ്പെടുന്നു. പശുക്കളില്‍ അമിത താപസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഉമിനീര്‍ ധാരാളമായി പുറന്തള്ളും. പശുക്കളുടെ സ്വാഭാവിക ദഹന വ്യവസ്ഥയെ ബാധിക്കുകയും തുടര്‍ന്ന തീറ്റെയടുക്കല്‍ കുറയുക , പ്രത്യുല ്പാദന വ്യവസ്ഥെയ ബാധിക്കുക , ഗര്‍ഭധാരണെത്ത ബാധിക്കുക , ഉല്‍പ്പാദനം കുറയുക , പാലിന്റെ കൊഴുപ്പിന്റെ അളവ ് കുറയുക എന്നിവയ്ക്ക ് കാരണമായി തീരുകയു ം ചെയ്യും.
1. തൊഴുത്തിന്റെ മേല്‍ക്കൂര സാമാന്യം ഉയരത്തിലായിരിക്കണം. കോണ്‍ക്രീറ്റ്, ഓട്, ഷീറ്റ് എന്നിവ കൊണ്ട് നിര്‍മിച്ച ഉയരം കുറഞ്ഞ മേല്‍ക്കൂരകള്‍ ഈ കാലാവസ്ഥയില്‍ പാടില്ല. എച്ച്എഫ്, ജേഴ്‌സി പോലുള്ള ഇനങ്ങള്‍ക്ക് ഈ സാഹചര്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
2. തൊഴുത്തില്‍ ധാരാളം വായു സഞ്ചാരമുണ്ടായിരിക്കണം. വെയില്‍ അടിക്കാതിരിക്കാന്‍ ഷീറ്റ് കൊണ്ടു തൊഴുത്ത് മറയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്, ഇതൊഴിവാക്കണം.
3. തൊഴുത്തിന് ചുറ്റും തണല്‍ വൃക്ഷങ്ങളുണ്ടെങ്കില്‍ ചൂട് കുറക്കുന്നതിനു സഹായിക്കും.
4. തൊഴുത്തുകളില്‍ ഫാന്‍ വച്ചുകൊടുക്കാം. സീലിങ് ഫാനുകളെക്കാള്‍ ഗുണം ചെയ്യുക ചുമരില്‍ പിടിപ്പിക്കാവുന്ന ഫാനുകളാണ്.
5. ധാരാളം ശുദ്ധ ജലം എപ്പോഴും കുടിക്കാന്‍ ലഭ്യമാക്കണം. ശരീര ഭാരത്തിന്റെ 60 ശതമാനത്തിലധികം ജലാംശമാണെന്നതും പാലില്‍ ജലാശം 80 ശതമാനത്തേക്കാള്‍ കൂടുതലാണെന്നതും മറക്കാതിരിക്കുക.
6. എളുപ്പം ദഹിക്കുന്ന ഖരാഹാരത്തിന്റെ അളവു കൂട്ടുക. ഇതോടൊപ്പം സോഡിയം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, കോപ്പര്‍ എന്നിവ അടങ്ങിയ ധാതുലവണ മിശ്രിതം കൂടി നല്‍കുക.
7. ദിവസത്തില്‍ ചൂടുകൂടുതലുള്ള സമയങ്ങളില്‍ തീറ്റ കൊടുക്കുന്നത് ഒഴിവാക്കുക.
8. പകല്‍ സമയങ്ങളില്‍, തൊഴുത്തിന് വെളിയിലാണെങ്കില്‍, മൃഗങ്ങളെ തണല്‍ മരങ്ങളുടെ ചുവട്ടില്‍ നിര്‍ത്തുക.
9. കരുതിയിരിക്കാം കൗ പോക്‌സിനെ : ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗ പോക്‌സ്. തുടക്കത്തില്‍ പരുക്കള്‍ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും. വേദന കാരണം പശുക്കള്‍ കറവയോടു സഹകരിക്കാതിരിക്കും. ബോറിക് ആസിഡ് പൊടി ഗ്ലൈസെറിനിലോ മുറിവുകളില്‍ വെളിച്ചെണ്ണയിലോ ചാലിച്ച് പുരട്ടുക. തൊഴുത്തിലും പരിസരത്തിലും കന്നുകാലികള്‍ക്ക് സംമ്പൂര്‍ണ ശുചിതവം ഉറപ്പാക്കുക.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment