പത്താമുദയത്തിനു പത്തുതൈ എങ്കിലും നടണമെന്നും തെങ്ങിന്‍ തൈയും വാഴക്കന്നും നട്ടു വെള്ളം കോരണമെന്നും പരമ്പരാഗത കൃഷിയറിവ്.
പരമ്പരാഗത കാര്‍ഷിക കലണ്ടറിലെ നടീല്‍ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത് (മേടം പത്ത്). വിത്തു വിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ ദിനം. പത്താമുദയത്തിനു പത്തുതൈ എങ്കിലും നടണമെന്നും തെങ്ങിന്‍ തൈയും വാഴക്കന്നും നട്ടു വെള്ളം കോരണമെന്നും പരമ്പരാഗത കൃഷിയറിവ്. ഏപ്രില്‍ 23 ചൊവ്വാഴ്ചയാണ് ഇത്തവണത്തെ മേടപ്പത്ത്. നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വളരുന്ന തെങ്ങ് പോലുള്ളവ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
1. തെങ്ങ്
നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് തെങ്ങിന്‍ തൈ നടാന്‍ തിരഞ്ഞെടുക്കേണ്ടത്. ചാണകപ്പൊടിയും ചാരവും വളമായി ഉപയോഗിക്കുകയും ഉറച്ച മണ്ണുള്ള പ്രദേശങ്ങളില്‍ ഉപ്പ് ഇടുന്നതും മണ്ണിന് അയവ് വരാനും വേരോട്ടം സുഗമമാക്കാനും സഹായിക്കും.
2. വാഴ
50 സെന്റീമീറ്റര്‍ നീളവും ആഴവും വീതിയും ഉള്ള കുഴിയിലാണ് കന്നുകള്‍ നടേണ്ടത്.
3. ഇഞ്ചി
കിളച്ച് 25 സെന്റീമീറ്റര്‍ ഉയരത്തില്‍ തടം എടുക്കണം. തടത്തില്‍ ചെറിയ കുഴികള്‍ എടുത്ത് ഇഞ്ചി നടണം. ചാണകപ്പൊടിയുടെ കൂടെ വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം ഇട്ടാല്‍ കീടങ്ങളെ അകറ്റാം.
4. ചേന
90 സെന്റീമീറ്റര്‍ അകലത്തില്‍ കുഴിയെടുത്ത് ചേന നടാം. കമ്പോസ്റ്റോ ചാണകപ്പൊടിയോ വളമായി ഉപയോഗിക്കാം.
5. ചേമ്പ്
40 സെന്റീമീറ്റര്‍ ചതുരത്തില്‍ 20 സെന്റീമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് കരിയിലയും ചാണകപ്പൊടിയും നിറച്ച് ചേമ്പ് നടാവുന്നതാണ്.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment