വേനല്‍ച്ചൂടില്‍ നടുവൊടിഞ്ഞ് വാഴത്തോട്ടം

വേനലില്‍ നിന്നും പൂര്‍ണമായി തോട്ടത്തെ സംരക്ഷിക്കല്‍ അസാധ്യമാണെങ്കിലും ചില കാര്യങ്ങള്‍ ചെയ്തു നോക്കാം.

By Harithakeralam
2024-04-09

ക്രമാതീതമായി ഉയര്‍ന്ന വേനല്‍ച്ചൂട് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് വാഴക്കൃഷിയിലാണ്. ചൂട് ശക്തമായതോടെ വാഴകള്‍ നടുവൊടിഞ്ഞ് വീഴുന്നതു കര്‍ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്. സാമ്പത്തികമായി വലിയ നഷ്ടമാണ് കേരളത്തിലെ കര്‍ഷകര്‍ക്കിതുമൂലമുണ്ടാകുന്നത്. വേനലില്‍ നിന്നും പൂര്‍ണമായി തോട്ടത്തെ സംരക്ഷിക്കല്‍ അസാധ്യമാണെങ്കിലും ചില കാര്യങ്ങള്‍ ചെയ്തു നോക്കാം.

1. വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക.

2. കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക

3. വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍) രണ്ടാഴ്ചത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കാം.

4. വാഴയിലയില്‍ ഇലപ്പേനിന്റേയും മണ്ഡരിയുടേയും ആക്രമണത്തിനു സാധ്യതയുണ്ട്.  ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം. വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുന്നതും മണ്ഡരിക്കെതിരേ ഫലപ്രദമാണ്.

5 . തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍വേപ്പധിഷ്ടിത കീടനാശിനി 6 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന കണക്കിന് 5-ാം മാസം മുതല്‍ ഓരോമാസവും തടിയില്‍ സ്പ്രേ ചെയ്യുകയും ഇലക്കവിളുകളില്‍ ഒഴിക്കുകയും ചെയ്യുക.

6. തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങി തൂങ്ങിയ ഇലകള്‍ മുറിച്ചു കളയണം. കീടബാധയേറ്റ വാഴ യഥാസമയം നശിപ്പിക്കണം.

7. കുലകള്‍ വലിപ്പമെത്തി തുടങ്ങിയാല്‍ ചൂടില്‍ നിന്നും സംരക്ഷണം നല്‍കണം. ഇതിനായി പൊതിഞ്ഞു വയ്ക്കാം.

9. തടത്തില്‍ ആവശ്യത്തിന് മണ്ണുണ്ടെന്ന് ഉറപ്പ് വരുത്തുക.

10. കുല വരുന്നതിനു മുമ്പ് താങ്ങുകാല്‍ കൊടുത്തോ കയര്‍ കെട്ടിയോ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. കുല വന്നശേഷം വാഴയുടെ ഇടഭാഗം ഇളക്കരുത്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs