പിഎം കുസും പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുത പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡീസല്‍ പമ്പുകള്‍ സൗരോര്‍ജ പമ്പുകളാക്കല്‍ വൈദ്യുതീകരിക്കാത്ത കൃഷിയിടങ്ങളിലെ 1 HP മുതല്‍ 7.5 HP വരെയുള്ള ഡീസല്‍ പമ്പുകള്‍ സൗരോര്‍ജ പമ്പുകളാക്കി മാറ്റി സ്ഥാപിക്കാന്‍ സഹായം.
ഇതിന് 30% കേന്ദ്ര സബ്‌സിഡിയും 30% സംസ്ഥാന സബ്‌സിഡിയും ലഭിക്കും. നിലവിലുള്ള വൈദ്യുതി പമ്പുകളുടെ സൗരോര്‍ജവല്‍ക്കരണം: വൈദ്യുതീകരിക്കാത്ത കൃഷിയിടങ്ങളിലെ 1 HP മുതല്‍ 7.5 HP വരെയുള്ള പമ്പുകള്‍ സൗരോര്‍ജവല്‍ക്കരിക്കും. 10 സെന്റിനു മുകളില്‍, 5 ഏക്കറില്‍ താഴെ ഭൂമിയുള്ള, സൗജന്യ വൈദ്യുതി ലഭിക്കുന്ന കര്‍ഷകരെയാണു പരിഗണിക്കുന്നത്.
പദ്ധതിയില്‍ ചേരുന്നതിനു കര്‍ഷകന്‍ പണം മുടക്കേണ്ടതില്ല. കൃഷിയിടത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി പത്രം നല്‍കിയാല്‍ മതി. അനര്‍ട്ടിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട മറ്റു പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. കര്‍ഷകന്റെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്കു നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വായ്പയുടെ തിരിച്ചടവിന് ഉപയോഗിക്കാം. എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കു എറണാകുളം 0484-2428611, 9188119407, തൃശ്ശൂര്‍ 0487-2320941, 9188119408, മലപ്പുറം 9188119410, പാലക്കാട് 0491- 2504182, 9188119409, കാസര്‍ഗോഡ് 04994-230944, 9188119414.
തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാകുവാന്‍ സഹായകമാകുന്ന 'ആശ്രയ' കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍…
കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള വെളളാനിക്കരയിലെ ഫലവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനമെന്ന വിഷയത്തില്‍ നവംബര്‍ 28, 29 തീയതികളില്‍ (2 ദിവസത്തെ) പരിശീലന…
കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി…
കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമര്‍പ്പിച്ച…
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍…
കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക.…
കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന്…
© All rights reserved | Powered by Otwo Designs
Leave a comment