നല്ല പോലെ കായ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍
വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇതാണ്.
1. പയര്‍ വളര്‍ന്നു തുടങ്ങി മൂന്ന് ആഴ്ചയായാല്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. ചെടിയൊന്നിന് 50 മുതല്‍ 100 ഗ്രാം വരെ കടലപ്പിണ്ണാക്ക് നല്‍കുന്നതാണ് ഉചിതം, ഇതിനൊപ്പം അല്‍പ്പം വേപ്പിന്‍പ്പിണ്ണാക്ക് കൂടി ചേര്‍ത്താല്‍ ഉറുമ്പുശല്യവും ഒഴിവാക്കാം.
2. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
3. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 23 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.
4. മുഞ്ഞയാണ് പ്രധാന ശത്രു. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക.
5. ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത് ചേര്‍ത്ത് നേര്‍പ്പിച്ചത് സ്‌പ്രേ ചെയ്യാം.
6. കായ്കള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായ്ഫലം കുറയും.
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്മഴ നല്ല പോലെ ലഭിക്കുന്നതിനാല് പച്ചക്കറിച്ചെടികള് എല്ലാം തന്നെ നല്ല പോലെ വളര്ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള് ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള് മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില് നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള് മഞ്ഞളിച്ചു വാടിത്തളര്ന്നു നില്ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്. കനത്ത ചൂട് മൂലം ചെടികള്ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില് വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില് ഈ മാര്ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില് പതിവായി കാണുന്ന പ്രശ്നമാണ് ബാക്ടീരിയല് വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്ക്കാണ്…
© All rights reserved | Powered by Otwo Designs
Leave a comment