ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതുമാണ് ജീവാമൃതം.
വേനലില്‍ വാടി നില്‍ക്കുന്ന കൃഷിത്തോട്ടത്തിന് പുത്തനുണര്‍വ് നല്‍കാന്‍ അനുയോജ്യമായ ജൈവലായനിയാണ് ജീവാമൃതം. ചക്കയും മാങ്ങയും മറ്റു പഴങ്ങളുമെല്ലാം പഴുക്കാന്‍ തുടങ്ങുന്ന സമയമാണിപ്പോള്‍. നിരവധി പഴങ്ങള്‍ നാം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് കേടായിപ്പോകുന്നുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഒന്നാംതരം ജൈവവളങ്ങളാക്കി കൃഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കും. ഇതില്‍ പ്രധാനമാണ് ജീവാമൃതം. വളരെ ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതുമാണ് ജീവാമൃതം.
1. സസ്യങ്ങള്‍ക്കാവശ്യമുള്ള എല്ലാ മൂലകങ്ങളും ലഭിക്കുന്നു.
2. മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നു.
3. സസ്യങ്ങളെ വരള്‍ച്ചയെ അതിജീവിക്കാന്‍ സഹായിക്കുന്നു.
4. മണ്ണില്‍ സൂക്ഷ്മാണുക്കളും വിരകളും പെരുകുന്നു.
5. റബ്ബര്‍ പാലിന് കൊഴുപ്പ് കൂടുന്നു.
6. ക്യഷിച്ചെലവ് തീരെ കുറവും വിളവ് കൂടുതലുമാണ്.
7. പുരയിടത്തിലെ കൊതുകു ശല്യം മാറുന്നു.
8. നെല്‍ മണികള്‍ക്ക് സ്വര്‍ണ്ണ നിറം ലഭിക്കുന്നു
വന്‍പയര്‍ 100 ഗ്രാം തലേ ദിവസം വെള്ളത്തിലിട്ട് രാവിലെ വെള്ളമൂറ്റി തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പയര്‍ കിളിര്‍ത്തു വരും. കിളിര്‍ത്ത പയര്‍ അരച്ചെടുക്കുക. 10 ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഒരു കിലോ ചാണകവും ഒരു പിടി മണ്ണും പയറരച്ചതും 500 ഗ്രാം പഴവും (ഏത് തരം പഴവും ഇതിനായി ഉപയോഗിക്കാം) കൂട്ടി നന്നായി ഇളക്കുക. പഴം കൈകൊണ്ട് ഉടച്ച് തൊലി ഉള്‍പ്പെടെ ചേക്കുന്നതാണ് നല്ലത്. 750 ml ഗോമൂത്രവും അഞ്ച് ലിറ്റര്‍ ശുദ്ധ ജലവും ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് നന്നായി ഇളക്കുക. അതിനു ശേഷം ഒരു ചാക്കു കൊണ്ട് മൂടി തണലത്ത് വയ്ക്കുക. ദിവസവും മൂന്നു നേരം ഇളക്കണം. മൂന്നാം ദിവസം ഒരു ലിറ്ററെടുത്ത് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകളുടെയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.
തെങ്ങ്, കവുങ്ങ്, മാവ്, കൊക്കോ, ജാതി, വാഴ, പൈനാപ്പിള്‍, പച്ചക്കറികള്‍, ചീര, നെല്ല് ഇവയ്‌ക്കെല്ലാം ഉത്തമമാണ്. പാടത്ത് വെള്ളമുള്ളതിനാല്‍ നെല്ലില്‍ പ്രയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഈ വളം പ്രയോഗിച്ചാല്‍ വിളകളില്‍ കാര്യമായ രോഗങ്ങളോ കീടങ്ങളോ വരില്ല. എല്ലാ വിളകളിലും രാസവളം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വിളവ് കൂടുതലായിരിക്കും. ഏഴു ദിവസം വരെ ഈ വളം സൂക്ഷിച്ചുവയ്ക്കാം. പഴക്കടകളില്‍ കേടായ പഴങ്ങള്‍ വെറുതെ കളയുന്നത് വാങ്ങി ഇതിനായി ഉപയോഗിക്കാം.
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
© All rights reserved | Powered by Otwo Designs
Leave a comment