വേനല്‍ക്കാലം വെള്ളരിക്കാലം

നിരവധി ഗുണങ്ങള്‍ നിറഞ്ഞ വെള്ളരി ഇക്കാലത്ത് കഴിക്കാന്‍ അനുയോജ്യമായ പച്ചക്കറിയാണ്. പച്ചയ്ക്കും വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും വെള്ളരിയുപയോഗിക്കാം.

By Harithakeralam
2024-04-05

വെള്ളരി നല്ല പോലെ വിളയുന്ന കാലമാണിത്. കഴിഞ്ഞ മാസം തുടങ്ങിയ വെള്ളരിക്കൃഷിയില്‍ നിന്നും ധാരാളം കായ്കള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ടാകും. ചൂടിന്റെ കാഠിന്യം കുറച്ചു ശരീരം തണുപ്പിക്കാന്‍ വെള്ളരി കഴിക്കുന്നത് സഹായിക്കും. നിരവധി ഗുണങ്ങള്‍ നിറഞ്ഞ വെള്ളരി ഇക്കാലത്ത് കഴിക്കാന്‍ അനുയോജ്യമായ പച്ചക്കറിയാണ്. പച്ചയ്ക്കും വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും വെള്ളരിയുപയോഗിക്കാം.

വിളവെടുപ്പ്

മാര്‍ച്ച് ആദ്യം നട്ട വെള്ളരി നല്ല പോലെ വളളി വിശീ കായ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. പച്ചയ്ക്ക് കഴിക്കാനാണെങ്കില്‍ പുറം തോട് പച്ച നിറത്തിലാകുമ്പോള്‍ തന്നെ കായ പറിക്കുക. വല്ലാതെ മൂത്ത് ചുവന്ന നിറമായാല്‍ പിന്നെ കറിയുണ്ടാക്കാനേ ഉപകരിക്കൂ. സലാഡുകള്‍ തയാറാക്കാന്‍ പച്ച നിറത്തിലാകുമ്പോള്‍ തന്നെ മുറിച്ചെടുക്കുകയാണ് നല്ലത്.  

പരിചരണം

1. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നനയ്ക്കുക. എന്നാല്‍ മാത്രമേ പൂക്കള്‍ പിടിച്ച് കായ്കളായി മാറൂ.

2. വള്ളികള്‍ക്ക് പടരാന്‍ ചുള്ളിക്കമ്പുകളും ഉണങ്ങിയ തെങ്ങിന്‍ മടലുമെല്ലാം ഇട്ടു നല്‍കുക. നല്ല പടര്‍ന്നു വളരാനിതു സഹായിക്കും.

3. എല്ല് പൊടി, കോഴിക്കാഷ്ടം (തണുത്തത്) എന്നിവയിട്ട് കൊടുത്താല്‍ കായ്കള്‍ അധികമുണ്ടാകും.

4. ഇല തിന്നു നശിപ്പിക്കുന്ന വണ്ട് ഈ സമയത്ത് വെള്ളരിയെ ആക്രമിക്കാനെത്തും. ദിവസവും കൃഷിയിടത്തിലെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ഇവയെ കണ്ടെത്താനാകൂ.  2% വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി തളിച്ചാല്‍ ഒരു പരിധിവരെ ഈ  കീടങ്ങളെ തുരത്താം.

5. ചുവന്ന മത്തന്‍ വണ്ടാണ് മറ്റൊരു പ്രശ്‌നം. ഇലകളും വേരും നശിപ്പിക്കുന്ന ഈ ജീവി ഇലകളില്‍ വിവിധ ആകൃതിയില്‍ ദ്വാരങ്ങളുണ്ടാക്കും. വേപ്പിന്‍പിണ്ണാക്ക് തടത്തില്‍ ചേര്‍ത്താല്‍ ഒരു പരിധി വരെ ഇവയെ ഓടിക്കാം. ഒരു കുഴിക്ക് 20 ഗ്രാം എന്ന തരത്തില്‍ ചേര്‍ക്കണം. പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുന്നതും ഫലം ചെയ്യും.

6. തടത്തില്‍ മറ്റു പുല്ലുകള്‍ എന്തെങ്കിലും വളര്‍ന്നിട്ടുണ്ടെങ്കില്‍ അവയെ പറിച്ചു മാറ്റണം. അല്ലെങ്കില്‍ അവ വളം വലിച്ചെടുത്ത് വെളളരിയുടെ വളര്‍ച്ച തടയും.  

7. കായ്കള്‍ യഥാസമയം പറിച്ചെടുക്കുക. നല്ല കായ്ക്കാന്‍ ഇതും കൂടി ചെയ്യണം

Leave a comment

തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
മഴക്കാല വെണ്ടക്കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങാം

കടുത്ത ചൂട് കഴിഞ്ഞു സമൃദ്ധമായൊരു മഴക്കാലം സ്വപ്‌നം കണ്ടിരിക്കുകയാണ് നാമെല്ലാം. മഴക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. മഴയിലും വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കാന്‍ വിത്തിടുമ്പോള്‍ മുതല്‍…

By Harithakeralam
ചെടി നിറയെ തക്കാളി വിളയിക്കാം : ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

നമ്മുടെ മിക്ക കറികളിലും സ്ഥിര സാന്നിധ്യമാണെങ്കിലും കേരളത്തില്‍ തക്കാളി വിളയാന്‍ അല്‍പ്പം പ്രയാസമാണ്. പല തരം രോഗങ്ങളും കീടങ്ങളും കേരളത്തിലെ തക്കാളിക്കൃഷിക്ക് വിലങ്ങ് തടി സൃഷ്ടിക്കും. ഇവയെല്ലാം മറികടന്ന്…

By Harithakeralam
കൊത്തമര നിറയെ കായ്കളുണ്ടാകാന്‍

നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വിളവ് തരുമെങ്കിലും അധികമാരും കൃഷി ചെയ്യാത്ത വിളയാണ് കൊത്തമര. പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട -…

By Harithakeralam
മണ്ണിലെ പുളിരസം നിയന്ത്രിച്ചു തക്കാളിക്കൃഷി

അടുക്കളയിലെ താരമാണ് തക്കാളി. തക്കാളിയില്ലാത്ത കറിക്കൂട്ടുകള്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ തക്കാളി കൃഷി ചെയ്യുന്ന കാര്യത്തില്‍ നാം വളരെ പുറകിലാണ്. കേരളത്തിലെ മണ്ണ് തക്കാളി കൃഷിക്ക് അത്ര പറ്റിയതല്ല എന്നതാണു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs