കോഴിക്കോട് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആര്‍) കര്‍ഷകപങ്കാളിത്തത്തോടെയാണ് പുതിയ ഇനം വികസിപ്പിച്ചത്.
പുതിയ ഇഞ്ചിയുമായി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറില്‍ 24.33 ടണ്‍ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇനം വാണിജ്യക്കൃഷിക്ക് അനുയോജ്യമാണ്. കോഴിക്കോട് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആര്‍) കര്‍ഷകപങ്കാളിത്തത്തോടെയാണ് പുതിയ ഇനം വികസിപ്പിച്ചത്. ഐഐഎസ്ആര്‍ സുരസ എന്നാണ് പേര്. കഴിക്കുമ്പോള്‍ കുത്തല്‍ അനുഭവപ്പെടാത്ത രുചിയുള്ള ഇനമാണ് സുരസ. പച്ചക്കറി ആവശ്യത്തിനു വേണ്ടി ഇന്ത്യയിലെ തന്നെ ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചി ഇനമാണിത്. ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യാനും അനുയോജ്യമാണ്.
കോടഞ്ചേരിയിലെ കര്‍ഷകനായ ജോണ്‍ ജോസഫിന്റെ കൈയ്യിലുള്ള ഇഞ്ചിയില്‍ നിന്നാണ് ഗവേഷണത്തിന് തുടക്കം കുറിച്ചത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലും കേരളം, നാഗലാന്‍ഡ്, ഒഡിഷ എന്നീ സംസഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമായി ആറു വര്‍ഷത്തോളം കൃഷി ചെയ്ത് ഉല്‍പാദനക്ഷമത ഉറപ്പുവരുത്തിയിതിനുശേഷമാണ് സുരസ കര്‍ഷകരിലേക്കെത്തുന്നത്. ഈ ഇനം കേരളത്തില്‍ കൃഷി ചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കേരള സംസ്ഥാന വെറൈറ്റല്‍ റിലീസ് കമ്മിറ്റിയില്‍നിന്നു ഗവേഷണ സ്ഥാപനം നേടി.
സാധാരണ ഇഞ്ചി ഇനങ്ങളേക്കാള്‍ വലുപ്പമേറിയ ഇതിന്റെ അകം വെള്ള കലര്‍ന്ന മഞ്ഞ നിറത്തിലാണ് . നാരിന്റെ അംശം കുറവാണ്. 21 ശതമാനം ഉണക്കുവാശിയുണ്ട്. വലുപ്പമേറിയതായതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധന നടത്തുന്നതിന് പുതിയ ഇനം കൂടുതല്‍ അനുയോജ്യമാവുമെന്ന് സുരസയുടെ മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. സി.കെ.തങ്കമണി പറഞ്ഞു.
പുതിയ ഇഞ്ചിയുമായി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറില്‍ 24.33 ടണ്‍ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇനം വാണിജ്യക്കൃഷിക്ക് അനുയോജ്യമാണ്. കോഴിക്കോട് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ…
ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍…
പച്ചക്കറികള്‍ക്ക് അടുത്ത കാലത്തായി വില വര്‍ധിക്കുകയാണ്. മണ്ഡലമാസം തുടങ്ങിയതും പ്രതികൂല കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതുമെല്ലാം വില വര്‍ധിക്കാന്‍ കാരണമാണ്. എന്നാല്‍ മുരിങ്ങക്കായ വില വിലയാണ് വാണം വിട്ടപോലെ…
കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മന്ന എന്നാണ് പുതിയ ഇനങ്ങളുടെ പേര്. ഉയര്‍ന്ന വിളവ് നല്‍കുന്ന…
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
© All rights reserved | Powered by Otwo Designs
Leave a comment