ഇതിന്റെ തൊലി, കായ, ഇല, പൂവ് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറെ നല്ല പഴമായിട്ടാണ് ആയുര്‍വേദത്തില്‍ മാതളത്തെ വിശേഷിപ്പിക്കുന്നത്.
ചുവന്നു തുടുത്ത മാതളനാരകം അല്ലെങ്കില്‍ ഉറുമാന്‍പഴം കാഴ്ചയില്‍ ഏറെ മനോഹരമാണ്. ഈ പഴം കഴിച്ചാല്‍ മനുഷ്യ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ വളരാന്‍ അല്‍പ്പം മടിയുള്ള പഴമാണിത്. തണുപ്പുള്ള കാലാവസ്ഥയാണ് മാതളത്തിന് അനുയോജ്യം. കേരളത്തില്‍ മൂന്നാര്‍ മറയൂര്‍ മേഖലയില്‍ പലരും വാണിജ്യക്കൃഷിയായി മാതളം വളര്‍ത്തുന്നുണ്ട്. നമ്മുടെ പറമ്പിലും മാതളം നട്ട് വിളവെടുക്കാം.
തൈ നട്ടാണ് കൃഷി തുടങ്ങേണ്ടത്. സാധാരണ പഴച്ചെടികള്‍ നടും പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. ആദ്യ വര്‍ഷങ്ങളില്‍ നല്ല പരിചരണം നല്‍കണം. ശക്തമായ വെയിലേറ്റാല്‍ ചെടി നശിച്ചു പോകും. ഇതിനാല്‍ നന നിര്‍ബന്ധമാണ്. താഴെ നിന്നുതന്നെ ശിഖരങ്ങള്‍ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതല്‍ അഞ്ചു വരെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ വലുതും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതുമാണ്. ഇതിനാല്‍ പൂന്തോട്ടത്തിലും മാതളത്തിന് സ്ഥാനം നല്‍കാം.
ഫലങ്ങള്‍ തവിട്ടു കലര്‍ന്ന ചുവന്ന നിറത്തിലായിരിക്കും. നല്ല കട്ടിയുള്ള തൊലിയാണുള്ളത്. പഴത്തിനുള്ളില്‍ വിത്തുകള്‍ നിറഞ്ഞിരിക്കും. വിത്തുകള്‍ രസകരമായ പള്‍പ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പള്‍പ്പാണ് ആഹാരയോഗ്യമായ ഭാഗം. കേരളത്തില്‍ മറയൂര്‍ മേഖയില്‍ വ്യാപകമായി മാതളം വളര്‍ത്തുന്നുണ്ട്. ഇവിടെയുള്ള നല്ല വളക്കൂറുള്ള മണ്ണില്‍ വലിയ പരിചരണമൊന്നുമില്ലാതെ തന്നെ കായ്കള്‍ വിളയുന്നു. തണുപ്പുള്ള കാലാവസ്ഥയും അനുകൂലമാണ്.
വെളുപ്പും ചുവപ്പും നിറത്തിലുള്ള രണ്ടിനങ്ങളാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. ഇതില്‍ തന്നെ ചുവപ്പ് ഇനമാണ് വ്യാപകമായിട്ടുള്ളത്. കേരളത്തില്‍ മഴക്കാലത്താണ് പൂക്കള്‍ കൂടുതലായി ഉണ്ടാകുക. കൊളസ്‌ട്രോള്‍, ദഹനക്കേട്, രുചിയില്ലായ്മ, വയറുവേദന, രക്തക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മാതളം സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യും. ഇതിന്റെ തൊലി, കായ, ഇല, പൂവ് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറെ നല്ല പഴമായിട്ടാണ് ആയുര്‍വേദത്തില്‍ മാതളത്തെ വിശേഷിപ്പിക്കുന്നത്.
റെക്കോര്‍ഡ് വിലയാണിപ്പോള്‍ കേരളത്തില്‍ നേന്ത്രപ്പഴത്തിന്. നമ്മുടെ നാട്ടില്‍ കൃഷി കുറഞ്ഞു പോയതാണ് വലിയ വിലക്കയറ്റിന് കാരണം. വ്യാപകമായി നേന്ത്രന് കൃഷി ചെയ്തിരുന്ന മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍…
നേന്ത്രപ്പഴത്തിന് വില 70 തിനോട് അടുത്തിരിക്കുകയാണ്... മറ്റിനങ്ങളുടെ വിലയും മുകളിലോട്ട് തന്നെ. എന്നാല്‍ കേരളത്തില്‍ വാഴക്കൃഷി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. കീട-രോഗ ബാധ തന്നെയാണ് പ്രധാന…
ചുവന്നു തുടുത്ത മാതളനാരകം അല്ലെങ്കില്‍ ഉറുമാന്‍പഴം കാഴ്ചയില്‍ ഏറെ മനോഹരമാണ്. ഈ പഴം കഴിച്ചാല്‍ മനുഷ്യ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ വളരാന്‍ അല്‍പ്പം മടിയുള്ള പഴമാണിത്.…
ഇന്ത്യയില്‍ ആദ്യം മാമ്പഴം വിളവെടുക്കുന്നത് നമ്മുടെ പാലക്കാടുള്ള മുതലമടയിലാണ്. സമൃദ്ധമായൊരു മാമ്പഴക്കാല സ്വപ്നം കണ്ടാല്‍ മാത്രം പോര, ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം. കാലവസ്ഥ പ്രശ്നങ്ങളും…
നല്ല വില ലഭിക്കുന്നതിനാല്‍ വാഴക്കൃഷിയിലേക്ക് ഒരുപാട് കര്‍ഷകര്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത രോഗങ്ങളാണിപ്പോള് കേരളത്തില്‍ വാഴയെ ബാധിക്കുന്നത്. നമ്മുടെ പറമ്പിലും പാടത്തുമെല്ലാം വലിയ പരിചരണമൊന്നുമില്ലാതെ…
പണ്ട് നമ്മുടെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ നിന്നിരുന്ന മരമായിരുന്നു മുള്ളാത്ത. ചക്കയെപ്പോലെ മുള്ളുകളുള്ള ഈ പഴം വവ്വാലിനെ മാത്രം ആകര്‍ഷിച്ചു. ഇതോടെ പഴമക്കാര്‍ പലരും മരം മുറിച്ചു കളഞ്ഞു. എന്നാല്‍ കാലം ചെന്നപ്പോഴാണ്…
രണ്ട് വര്‍ഷത്തിനകം കായ്ക്കും, തേനിനെപ്പോലെ മധുരിക്കുന്ന മാമ്പഴം, തുടര്‍ച്ചയായി മാങ്ങയുണ്ടാകും, ഡ്രമ്മില്‍ വളര്‍ത്താനും അനുയോജ്യം. കാറ്റിമോണ്‍ എന്നയിനം മാങ്ങയുടെ പ്രത്യേകതയാണിവ. കേരളത്തിന്റെ കാലാവസ്ഥയില്‍…
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള്‍ രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്‍സിങ് എന്ന ബാക്റ്റീരിയല്‍ രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്‍…
© All rights reserved | Powered by Otwo Designs
Leave a comment