കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, കറുവപ്പട്ട പൊടി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയും കുറച്ചുവെള്ളവുമാണ് ഈ ലായനി തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.
എത്ര വളമിട്ടിട്ടും പരിചരണം നല്‍കിയിട്ടും പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു നില്‍ക്കുന്നുണ്ടോ...? കീടങ്ങളുടെ ആക്രമണം കാരണവും വേണ്ട രീതിയില്‍ വളങ്ങള്‍ ലഭിക്കാത്തതുമാകാം ഇതിനു കാരണം. മഞ്ഞള്‍പ്പൊടി ഉപയോഗിച്ചുള്ള ജൈവകീടനാശിനി ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാം. കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും.
കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, കറുവപ്പട്ട പൊടി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയും കുറച്ചുവെള്ളവുമാണ് ഈ ലായനി തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ഏകദേശം തിളിച്ചു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, കറുവപ്പട്ടപ്പൊടി എന്നിവയും വെളുത്തുള്ളി അല്ലികള്‍ ചതച്ചും ഇതിലേക്കിടുക. തുടര്‍ന്ന് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തണുക്കായി മാറ്റി വയ്ക്കുക. ലായനി നന്നായി തണുത്താല്‍ ഒരു ലിറ്റര്‍ വെള്ളം ഇതിലേക്ക് ചേര്‍ത്ത് നേര്‍പ്പിക്കുക. തുടര്‍ന്ന് ചെടികളില്‍ ചെയ്യാം.
ഉറുമ്പുകള്‍, പാറി വരുന്ന പ്രാണികള്‍ എന്നിവയ്‌ക്കെതിരേ ഈ ലായനി നല്ല ഫലം ചെയ്യും. ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേ നല്ലതാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. സ്ഥിരമായി പ്രയോഗിച്ചാല്‍ ഇലകള്‍ നല്ല പച്ചപ്പോടെ ഇരിക്കുകയും എളുപ്പത്തില്‍ ചെടികള്‍ പൂക്കുകയും ചെയ്യും. റോസ്, ആന്തൂറിയം, ഓര്‍ക്കിഡ് പോലുള്ള പൂച്ചെടികള്‍ക്കും ഏറെ നല്ലതാണ്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഇലകള്‍ ഫ്രഷായി ഇരിക്കാന്‍ ഈ ലായനി തെളിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment