കാലവസ്ഥ പ്രശ്‌നങ്ങളും രോഗ-കീട ബാധകളും വലിയ പ്രശ്‌നമാണ്. മാന്തോപ്പില്‍ ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.
ഇന്ത്യയില്‍ ആദ്യം മാമ്പഴം വിളവെടുക്കുന്നത് നമ്മുടെ പാലക്കാടുള്ള മുതലമടയിലാണ്. സമൃദ്ധമായൊരു മാമ്പഴക്കാല സ്വപ്‌നം കണ്ടാല്‍ മാത്രം പോര, ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം. കാലവസ്ഥ പ്രശ്‌നങ്ങളും രോഗ-കീട ബാധകളും വലിയ പ്രശ്‌നമാണ്. മാന്തോപ്പില്‍ ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.
1. കായീച്ചകളെ നിയന്ത്രിക്കാന്‍ ഫെറമോണ്‍ കെണി മാവ് പൂത്ത് കഴിയുമ്പോള്‍ മുതല്‍ വയ്ക്കുക. ഒരു കെണി ഉപയോഗിച്ച് മൂന്ന് മുതല്‍ നാല് മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും.
2. ഇതോടൊപ്പം അഴുകിയ പഴം/ തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളില്‍ 2 മില്ലി മാലത്തിയോണ്‍ ഒരു കിലോ മിശ്രിതത്തിന് എന്ന അളവില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍തോട്ടത്തിന് ചുരുങ്ങിയത് അഞ്ചെണ്ണം അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള്‍ വെച്ചു കൊടുക്കേതാണ്.
3. കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കിയെടുത്ത് നശിപ്പിക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കണം.
4. മാവിന്റെ ബലം കുറഞ്ഞതും അസുഖം വന്നതും വളഞ്ഞ് അകത്തേക്ക് വളരുന്നതുമായ ശിഖരങ്ങള്‍ മുറിച്ച് മാറ്റി മുറിപ്പാടില്‍ കുമിള്‍ നാശിനി പുരട്ടണം. മാവിന്റെ ശിഖരങ്ങളില്‍ വെയില്‍ നന്നായി തട്ടണം.
5. മാവിന്റെ ചുവട്ടില്‍ വലിയ ആഴത്തിലല്ലാതെ , എന്നാല്‍ കുറച്ചു വേരുകളെങ്കിലും തെളിഞ്ഞു കാണത്തക്കരീതിയില്‍ തടംതുറന്ന് മൂന്ന് ആഴ്ച വെയില്‍ കൊള്ളിക്കുക. അതിനുശേഷം ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പല്‍ എന്നിവ ചേര്‍ത്ത് കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടി നന്നായി ചപ്പുചവറുകളിട്ട് നന്നായി നനയ്ക്കുക. മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിക്കുമ്പോള്‍ കൂടുതല്‍ പൂക്കളുണ്ടാകാനുള്ള പ്രവണത കാണുന്നു.
6. വളരെ വര്‍ഷങ്ങളായി പൂക്കാതെ നില്‍ക്കുന്ന മാവുകളില്‍ തായ്ത്തടിയിലെ തൊലി ഒരു മോതിരവളയത്തിന്റെ വീതിയില്‍ നീക്കം ചെയ്യുന്നത് പൂക്കാന്‍ സഹായിക്കും. 2 സെന്റീമീറ്റര്‍ വീതിയില്‍ വളയം പൂര്‍ണമായോ അല്ലെങ്കില്‍ ഒരല്‍പ്പം ഒരു ഭാഗത്ത് നിര്‍ത്തി ഭാഗികമായോ പുറംതൊലി നീക്കം ചെയ്തു നോക്കാം.
7. മാവിന്റെ ചുവട്ടില്‍ ഒരു ചട്ടിയില്‍ തൊണ്ട്, കരിയിലകള്‍ എന്നിവ വച്ച് നിയന്ത്രിതമായി പുകയ്ക്കുന്നതും നല്ലതാണ്.
8. നല്ല രീതിയില്‍ പൊട്ടാഷ് വളം നല്‍കുന്നതും നന്നായിരിക്കും.
9. മറ്റുമരങ്ങളുടെ തണലില്‍ നില്‍ക്കുന്ന മാവുകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കണം
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
© All rights reserved | Powered by Otwo Designs
Leave a comment