ചീരയെ നശിപ്പിക്കുന്ന വണ്ട്: തുരത്താം ജൈവ രീതിയില്‍

ചീര വണ്ടിന്റെ ആക്രമണമിപ്പോള്‍ രൂക്ഷമാണെന്നു പലരും പറയുന്നു. സാധാരണ കേരളത്തിലെ ചീരത്തോട്ടങ്ങളില്‍ ഈ വണ്ടിന്റെ ആക്രമണം വല്ലപ്പോഴും മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ.

By Harithakeralam
2024-12-07

ഇടയ്ക്ക് മഴ തടസമുണ്ടാക്കിയെങ്കിലും ചീരക്കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വെയില്‍ ശക്തമായി ലഭിക്കുന്നതിനാല്‍ ചീരകള്‍ നല്ല പോലെ വളര്‍ച്ച നേടിയിട്ടുണ്ടാകും. എന്നാല്‍ ചീര വണ്ടിന്റെ ആക്രമണമിപ്പോള്‍ രൂക്ഷമാണെന്നു പലരും പറയുന്നു. സാധാരണ കേരളത്തിലെ ചീരത്തോട്ടങ്ങളില്‍ ഈ വണ്ടിന്റെ ആക്രമണം വല്ലപ്പോഴും മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നാലിപ്പോള്‍ കുറച്ചു ദിവസം അന്തരീക്ഷം മേഘാവൃതമായതും മൂടിക്കെട്ടിയ കാലാവസ്ഥയുണ്ടായതും ഈയിനം വണ്ടുകള്‍ പെരുകാന്‍ കാരണമായി. ഇവയെ ജൈവ രീതിയില്‍ തുരത്തുകയാണ് നല്ലത്. രാസകീടനാശിനികളുടെ ഉപയോഗം ചീര കഴിക്കുന്നവര്‍ക്കും പ്രശ്‌നമുണ്ടാക്കും.

ലക്ഷണങ്ങള്‍

തണ്ടിനുള്ളിലൂടെ ദ്വാരങ്ങളുണ്ടാക്കുന്നു. ഈ ദ്വാരങ്ങളില്‍ കീടത്തിന്റെ വിസര്‍ജ്ജ്യമുണ്ടാകും. തണ്ടില്‍ പൊട്ടലും ചിലപ്പോള്‍ കാണാം. വേരുകള്‍ മുരടിക്കാനും ഇതുമൂലം വളര്‍ച്ചയില്ലാതായി ചീരയില്‍ നിന്നും വേണ്ടത്ര ഇലകള്‍ ലഭിക്കാതിരിക്കും.

നിയന്ത്രണ മാര്‍ഗം

1. കൃഷിയിടത്തിന് സമീപം കാട്ടുചീരയില്‍പ്പെട്ട സസ്യങ്ങളുണ്ടെങ്കില്‍ അവ നശിപ്പിക്കുക.

2. വിളക്ക് കെണി നല്ലൊരു ഉപായമാണ്. വളര്‍ച്ചയെത്തിയ പ്രാണിയെ ആകര്‍ഷിക്കാനും കൊല്ലാനും വിളക്ക് കെണി സ്ഥാപിക്കാം.  

3. വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുന്നതും നല്ലതാണ്. 20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, അഞ്ച് ഗ്രാം ബാര്‍ സോപ്പ് എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs