വെള്ളരി വര്‍ഗ വിളകളില്‍ ഈ സമയത്ത് രോഗ-കീട ബാധ വളരെയധികം കൂടുതലായിരിക്കും
വെള്ളരി, കുമ്പളം, പാവല്‍, ചിരങ്ങ, പീച്ചിങ്ങ, പടവലം, മത്തന്‍ , തണ്ണിമത്തന്‍ തുടങ്ങിയ വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വള്ളി വീശി വളരുന്നവയാണ് വെള്ളരി വര്‍ഗ വിളകള്‍. ഇതില്‍ പാവയ്ക്ക, പീച്ചിങ്ങ, പടവലം തുടങ്ങിയവ പന്തല്‍ വിളകളുമാണ്. ഇവയ്ക്ക് കീട-രോഗ ബാധ ഈ സമയത്ത് വളരെയധികം കൂടുതലായിരിക്കും. ഉര്‍ന്ന ആര്‍ദ്രത, ഊഷ്മാവ് എന്നിവ രോഗബാധ വര്‍ധിപ്പിക്കും.
വെള്ളരിവര്‍ഗ വിളകളില്‍ മഞ്ഞുകാലത്ത് സാധാരണയായി കാണപ്പെടുന്ന രോഗമാണ് പൊടിക്കുമിള്‍ അല്ലെങ്കില്‍ ചൂര്‍ണ്ണപ്പൂപ്പ്. ഇലപ്പരപ്പിലും തണ്ടിലും വെളുത്ത പൂപ്പല്‍ കാണപ്പെടും. ഇലകള്‍ മഞ്ഞളിച്ചു കരിയും. വെയില്‍ ആവശ്യത്തിന് ലഭിക്കാത്ത സ്ഥലങ്ങളില്‍ പ്രശ്‌നം രൂക്ഷമായിരിക്കും.
പ്രതിരോധ മാര്‍ഗം
1. വെറ്റബിള്‍ സര്‍ഫര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പ്രയോഗിക്കാം.
2. ബേക്കിങ് സോഡ അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൡക്കാം.
3. പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.
4. തോട്ടത്തില്‍ വായുസഞ്ചാരം ഉറപ്പ് വരുത്തുക.
5. പുളിച്ച മോരിന്‍ വെള്ളം 6 ലിറ്റര്‍ 100 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി
തളിക്കുക.
6. ചുക്ക്-പാല്‍ കഷായം തളിക്കുക.
നിലവിലെ കാലാവസ്ഥയില്‍ വെള്ളരി വര്‍ഗവിളകളുടെ വലിയ ശത്രുവാണ് മത്തന്‍ വണ്ട്. മത്തന്‍, ചിരങ്ങ, വെളളരി, തണ്ണിമത്തന്‍ തുടങ്ങിയ വെളളരി വര്‍ഗ വിളകളെയെല്ലാം ദിവസങ്ങള്‍ കൊണ്ടു പൂര്‍ണമായി നശിപ്പിക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ ജീവി മതി. ഇലകളിലും പൂക്കളിലും ദ്വാരങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ വള്ളികളുടെ വളര്‍ച്ച മുരടിക്കുകയും ചെടി ഉണങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു. ഇവയുടെ പുഴുക്കള്‍ മണ്ണിനടിയില്‍ വസിക്കും, വേരും തണ്ടും തിന്നു നശിപ്പിക്കും.
നിയന്ത്രണം
1. വേപ്പിന്‍കുരു സത്ത് 5% വീര്യത്തില്‍ തളിക്കുക.
2. വെളുത്തുളളി കാന്താരി സത്ത് തളിക്കുക.
അന്തരീക്ഷത്തില്‍ ചൂട് കൂടിയാല്‍ ഈ രോഗം സാധാരണയായി വരാറുണ്ട്. ചെടികള്‍ വാടി നശിക്കും. മൂത്ത ഇലകള്‍ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. വികൃതവും വലിപ്പവുമില്ലാത്ത കായ്കളായിരിക്കുമുണ്ടാകുക. ഇതു മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാകും.
നിയന്ത്രണം
1. വാട്ടരോഗത്തെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ നടുക.
2. രോഗം വന്ന ചെടികള്‍ പിഴുത് നശിപ്പിക്കുക.
3. വിള ചംക്രമണം അനുവര്‍ത്തിക്കുക.
4. കൃഷിയിടത്തില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പാക്കുക, തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ സമ്മതിക്കരുത്.
5. രണ്ടു കിലോ ട്രൈക്കോഡര്‍മ 200 ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment