വേനല്‍ച്ചൂടിനെ തുരത്താന്‍ വെള്ളരി നടാം

ചൂടിന്റെ കാഠിന്യം കുറച്ചു ശരീരം തണുപ്പിക്കാന്‍ വെള്ളരി കഴിക്കുന്നത് സഹായിക്കും. പച്ചയ്ക്കും വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും വെള്ളരിയുപയോഗിക്കാം.

By Harithakeralam
2024-12-08

വെയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്, വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. ചൂടുള്ള കാലാവസ്ഥയില്‍ വെള്ളരി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ചൂടിന്റെ കാഠിന്യം കുറച്ചു ശരീരം തണുപ്പിക്കാന്‍ വെള്ളരി കഴിക്കുന്നത് സഹായിക്കും. പച്ചയ്ക്കും വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും വെള്ളരിയുപയോഗിക്കാം.

പരിചരണം

1. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നനയ്ക്കുക. എന്നാല്‍ മാത്രമേ പൂക്കള്‍ പിടിച്ച് കായ്കളായി മാറൂ.

2. വള്ളികള്‍ക്ക് പടരാന്‍ ചുള്ളിക്കമ്പുകളും ഉണങ്ങിയ തെങ്ങിന്‍ മടലുമെല്ലാം ഇട്ടു നല്‍കുക. നല്ല പടര്‍ന്നു വളരാനിതു സഹായിക്കും.

3. എല്ല് പൊടി, കോഴിക്കാഷ്ടം (തണുത്തത്) എന്നിവയിട്ട് കൊടുത്താല്‍ കായ്കള്‍ അധികമുണ്ടാകും.

4. ഇല തിന്നു നശിപ്പിക്കുന്ന വണ്ട് ഈ സമയത്ത് വെള്ളരിയെ ആക്രമിക്കാനെത്തും. ദിവസവും കൃഷിയിടത്തിലെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ഇവയെ കണ്ടെത്താനാകൂ.  2% വേപ്പണ്ണസോപ്പ് വെളുത്തുള്ളി ലായനി തളിച്ചാല്‍ ഒരു പരിധിവരെ ഈ  കീടങ്ങളെ തുരത്താം.

5. ചുവന്ന മത്തന്‍ വണ്ടാണ് മറ്റൊരു പ്രശ്‌നം. ഇലകളും വേരും നശിപ്പിക്കുന്ന ഈ ജീവി ഇലകളില്‍ വിവിധ ആകൃതിയില്‍ ദ്വാരങ്ങളുണ്ടാക്കും. വേപ്പിന്‍പിണ്ണാക്ക് തടത്തില്‍ ചേര്‍ത്താല്‍ ഒരു പരിധി വരെ ഇവയെ ഓടിക്കാം. ഒരു കുഴിക്ക് 20 ഗ്രാം എന്ന തരത്തില്‍ ചേര്‍ക്കണം. പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുന്നതും ഫലം ചെയ്യും.

6. തടത്തില്‍ മറ്റു പുല്ലുകള്‍ എന്തെങ്കിലും വളര്‍ന്നിട്ടുണ്ടെങ്കില്‍ അവയെ പറിച്ചു മാറ്റണം. അല്ലെങ്കില്‍ അവ വളം വലിച്ചെടുത്ത് വെളളരിയുടെ വളര്‍ച്ച തടയും.

7. കായ്കള്‍ യഥാസമയം പറിച്ചെടുക്കുക. നല്ല കായ്ക്കാന്‍ ഇതും കൂടി ചെയ്യണം.

Leave a comment

ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍ 10 മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ സമയമാണിനി കേരളത്തില്‍. ഏതു തരം പച്ചക്കറികളും നല്ല വിളവ് തരുന്ന കാലാവസ്ഥയാണ് ഇനിയുള്ള മാസങ്ങളില്‍. ഗ്രോബാഗില്‍ കൃഷി ആരംഭിക്കാന്‍ ഏറെ അനുയോജ്യമായ സമയവുമാണിപ്പോള്‍. എന്നാല്‍…

By Harithakeralam
വേനല്‍ച്ചൂടിനെ തുരത്താന്‍ വെള്ളരി നടാം

വെയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്, വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. ചൂടുള്ള കാലാവസ്ഥയില്‍ വെള്ളരി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ചൂടിന്റെ കാഠിന്യം കുറച്ചു ശരീരം…

By Harithakeralam
ഗ്രോബാഗിലെ പച്ചക്കറി നന്നായി കായ്ക്കാന്‍ കടലപ്പിണ്ണാക്ക് ലായനി

ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.  തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്.…

By Harithakeralam
മുരിങ്ങ നന്നായി കായ്ക്കാനുള്ള മാര്‍ഗങ്ങള്‍

മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും  കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍…

By Harithakeralam
വെയിലിനു ശക്തി കൂടുന്നു: പാവയ്ക്ക പന്തലില്‍ പ്രത്യേക ശ്രദ്ധ വേണം

പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ നല്ല പോലെ വളര്‍ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന്…

By Harithakeralam
ഇലകളില്‍ വെള്ളപ്പൊടി, പൂപ്പല്‍ ബാധ, ചുരുണ്ട് ഉണങ്ങുന്നു; പ്രതിവിധികള്‍ നോക്കാം

 ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…

By Harithakeralam
ചീര നടാന്‍ സമയമായി: രുചിയുള്ള ഇല ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs