ദീര്‍ഘകാല വിളവിന് ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിക്കാം

വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും

By Harithakeralam
2023-06-15

അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ചില ഇനങ്ങള്‍ നന്നായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. ഇത്തരം ഇനങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു പരിപാലിക്കുകയാണ് വേണ്ടത്. ഇതിനു പറ്റിയ സമയമാണിപ്പോള്‍. പ്രധാനമായും പുതുമഴയത്തും അല്ലങ്കില്‍ ശക്തമായ മഴ കഴിഞ്ഞ് ഈ സമയത്തും ഇങ്ങനെ ശിഖിരങ്ങള്‍ വെട്ടി ഒതുക്കി പരിപാലിക്കുന്ന സമയങ്ങളാണ്. ശിഖരങ്ങള്‍ മുറിച്ചു പരിപാലിക്കേണ്ട ഇനങ്ങളും പരിപാലന രീതിയും മനസിലാക്കൂ.

ഇനങ്ങള്‍

വഴുതന, വെണ്ട, പച്ചമുളക്, കാന്താരിമുളക് തുടങ്ങിയ ഇനങ്ങള്‍ ശിഖിരങ്ങള്‍ വെട്ടി വിട്ട് ഒപ്പം നല്ല പരിപാലനവും നല്‍കിയില്‍ വര്‍ഷങ്ങളോളം വിളവ് നല്‍കും. പുതിയ തൈകള്‍ നട്ടാല്‍ അവ പരിപാലിക്കുകയും വളര്‍ന്നു വരാനുള്ള സമയം വരെ കാത്തിരിക്കുകയും വേണം. എന്നാല്‍ പഴയ ചെടികളെ പരിപാലിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം. വഴുതന വര്‍ഗങ്ങളുടെ ശിഖരങ്ങള്‍ വെട്ടിയൊതുക്കി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവ് ലഭിക്കും.

ശിഖരങ്ങള്‍ മുറിക്കുന്ന രീതി

ചെടിയുടെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ശിഖരങ്ങള്‍ മുറിച്ചു കളയുകയാണ് വേണ്ടത്. മഴയുള്ള സമയത്താണ് ശിഖരങ്ങള്‍ വെട്ടുന്നത് എങ്കില്‍ വെട്ടുന്ന ഭാഗം (മുറിഞ്ഞ ഭാഗം) പ്ലാസ്റ്റിക്ക് കവറിന്റെയോ മറ്റോ ചെറു ഭാഗം മുറിച്ചെടുത്ത് കെട്ടി വെക്കണം. മുറിഞ്ഞ ഭാഗത്ത് വെള്ളം കയറി ചീഞ്ഞു പോകാതിരിക്കാന്‍ സഹായിക്കും. ഒരാഴ്ച്ച കൊണ്ട് തന്നെ പുതിയ തളിര്‍ ഇലകള്‍ വരുകയും പഴയതിലും കൂടുതല്‍ ശിഖരങ്ങള്‍ വരുകയും ചെയ്യും. ഇതോടൊപ്പം തടത്തിലെ മേല്‍ മണ്ണ് അല്‍പ്പം ഇളക്കി വളപ്രയോഗം നടത്താം. മഴ ആരംഭിച്ചതുകൊണ്ട് വളപ്രയോഗത്തിന്റെ ഗുണം പെട്ടന്ന് തന്നെ ചെടികളില്‍ എത്തും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs