ഓഗസ്റ്റോടെ അമരയും ചതുരപ്പയറും നടാം

മഴയുടെ ശക്തി കുറയുന്നതോടെ അമരയും ചതുരപ്പയറും നടാം

By Harithakeralam
2023-07-13

മാംസ്യവും നാരും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതാണ് പയര്‍ വര്‍ഗങ്ങള്‍. വിവിധ ഇനങ്ങളിലുള്ള നിരവധി പയറുകള്‍ നമ്മുടെ നാട്ടിലുണ്ട്. എങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം പടര്‍ന്നു കയറുന്നവയാണ്. അമരയും ചതുരപ്പയറുമാണ് ഇവയില്‍ പ്രധാനികള്‍. ഇവ നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. മഴയുടെ ശക്തി കുറയുന്നതിനു മുമ്പു തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കണം.

കുഴി തയാറാക്കാം

45-60 സെ.മീ വ്യാസവും 45 സെ.മീ താഴ്ചയുമുള്ള കുഴിയെടുത്ത് ഉണങ്ങിയ ഇലയിട്ട് കത്തിക്കുക. കൂടാതെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് 500 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കണം. പിന്നീട് കുഴി നിറയെ പച്ചിലകള്‍ ഇട്ട് അഞ്ച് -10 കിലോ പച്ച ചാണകമിട്ടു കമ്പോസ്റ്റാകാന്‍ അനുവദിക്കുക.

നടുന്ന രീതി

മഴ കുറയുന്നതോടു കൂടി അമരവിത്ത് പാകാം. ഓഗസ്റ്റ് മാസമാണ് അമര നടാന്‍ പറ്റിയ സമയം. ഇതിനായി നേരത്തെ തയാറാക്കിയ കുഴിയിലേക്ക് ഒരു കിലോ എല്ലുപൊടി മേല്‍മണ്ണുമായി കൂട്ടിയിളക്കി കുഴി മൂടി തടമാക്കി മാറ്റണം. ഈ തടത്തില്‍ മൂന്നോ നാലോവിത്തുകള്‍ പാകാം.

പരിചരണം

വിത്തുമുളച്ച് വള്ളി വീശുന്നതിനു മുന്‍പ് തന്നെ അഞ്ച്-ആറ് അടി നീളമുള്ള കമ്പ് കുത്തി കൊടുത്ത് അതിലേക്ക് ചുറ്റി കയറാന്‍ അനുവദിക്കണം. ഇതോടപ്പം തന്നെ അഞ്ച് അടി ഉയരത്തില്‍ മൂന്നു-നാല് മീറ്റര്‍ വീതിയിലും നീളത്തിലുമുള്ള പന്തല്‍ തയാറാക്കണം. മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടികിടക്കാതെ നോക്കണം. മഴ കുറയുന്ന മുറയ്ക്ക് ദിവസവും നനക്കണം. നവംബര്‍- ഡിസംബറോടു കൂടി പൂവിട്ട് കായിച്ചു തുടങ്ങും. പൂവിട്ടു തുടങ്ങിയാല്‍ രണ്ടാഴ്ച ഇടവിട്ട് കടലപിണ്ണാക്ക്-പച്ചച്ചാണകം പുളിപ്പിച്ച് നേര്‍പ്പിച്ച് തടത്തില്‍ കൊടുക്കണം. ചാരം ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുന്നതും നല്ലതാണ്.

കീട നിയന്ത്രണം

അമരയെ ആക്രമിക്കുന്ന ഇലപ്പേനിനെ നിയന്ത്രിക്കാന്‍ പുകയില കഷായം അല്ലെങ്കില്‍ ചെറു ചൂടോടെ ചാരം വിതറാം. മീലിബഗ്ഗിന്റെ ആക്രമണമുണ്ടങ്കില്‍ ഗോമൂത്രം-കാന്താരിമുളക് ലായനിയോ ഫിഷ് അമിനോ ആസിഡോ ഇടവിട്ട് തളിക്കാം.

Leave a comment

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs