കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂവുകളും നിറഞ്ഞ കൃഷിത്തോട്ടം ആരുടെയും കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും വിവിധ വര്‍ണ്ണങ്ങളിലുള്ള പൂവുകളും നിറഞ്ഞ കൃഷിത്തോട്ടം ആരുടെയും കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാട്ടറ സ്വദേശി അനീഷ് മാത്യുവാണ് സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ അത്ര സാധാരണമല്ലാത്ത ഈ കാഴ്ചയ്ക്ക് പിന്നില്‍. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അനീഷിന്റെ കൃഷിയോടുള്ള പ്രേമമാണ് ഓഫീസ് മുറ്റത്ത് ചെടികളായും പൂവുകളായും ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്.
ഓഫീസ് പരിസരത്ത് പച്ചപ്പ്
ഫയര്‍ ഫോഴ്‌സ് ഓഫീസില്‍ കൃഷിക്ക് എന്താണ് കാര്യമെന്ന് ചോദിച്ചാല്‍ ചില കാര്യങ്ങളുണ്ടെന്നാണ് അനീഷ് കൃഷിത്തോട്ടത്തിലൂടെ തെളിയിക്കുന്നത്. പേരാവൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു വന്നപ്പോഴാണ് ഓഫീസ് മുറ്റത്തെ വരണ്ടുണങ്ങിയ സ്ഥലം എന്തുകൊണ്ട് കൃഷിക്ക് ഉപയോഗിച്ചു കൂടെന്ന ചിന്ത അനീഷിന് തോന്നിയത്. ഓഫീസിനെയും വീട് പോലെ തന്നെ കാണുന്നതിനാല്‍ ഓഫീസ് പരിസരവും പച്ചപ്പു നിറഞ്ഞതാക്കാനുള്ള ആഗഹമാണ് കൃഷിത്തോട്ടം എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് അനീഷ് പറയുന്നു.ആശയം സഹപ്രവര്‍ത്തകരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പങ്ക് വെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നെയൊന്നും ആലോചിച്ചില്ല അനീഷും സഹപ്രവര്‍ത്തകരും ജോലിയുടെ ഇടവേളകളില്‍ തൂമ്പയും കൊട്ടയുമെടുത്ത് മുറ്റത്തേക്കിറങ്ങി.
മാവിന്‍ തൈകളും ചെടികളും
കിളച്ച് കൃഷിയോഗ്യമായ സ്ഥലത്ത് അനീഷ് സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകളും വിവിധ ചെടികളും നട്ടു. ഫയര്‍ സ്‌റ്റേഷന് പുതുതായി സര്‍ക്കാര്‍ അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ചുകഴിഞ്ഞാല്‍ അങ്ങോട്ട് മാറേണ്ടതിനാല്‍ മാവുകള്‍ അടക്കം എല്ലാ ഇനങ്ങളും ഇപ്പോള്‍ ടിന്നുകളിലാണ് നട്ടിരിക്കുന്നത്. ഉണങ്ങിപ്പോകാതെയും കേടാകാതെയും കൃത്യസമയത്ത് വെള്ളമൊഴിച്ചും വളമിട്ടും അനീഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവയ്ക്ക് കൃത്യമായ പരിചരണം നല്‍കി. ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാവുകള്‍ പൂവിട്ട് നില്‍ക്കുകയാണ്. ചെടികളാകട്ടെ കാഴ്ചക്കാര്‍ക്ക് ആനന്ദം പകര്‍ന്ന് വിവിധ നിറങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
സ്‌റ്റേഷന്‍ മുറ്റത്തെ അപൂര്‍വ കൃഷിയുടെ നേട്ടം സഹപ്രവര്‍ത്തകരുമായി പങ്കിടാനാണ് അനീഷിനിഷ്ടം. ''കാര്‍ഷിക കുടുബത്തില്‍ ജനിച്ച എന്നെ സംബന്ധിച്ച് കൃഷി ജീനിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സ്ഥലം മാറ്റം കിട്ടി ഇരിട്ടിയിലെത്തിയപ്പോള്‍ മുറ്റത്തൊരു കൃഷിത്തോട്ടം തുടങ്ങിയാലോ എന്ന ആലോചന വന്നത്. മുന്‍കൈ എടുത്തത് ഞാനാണെങ്കിലും കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ പിന്തുണയും സഹായവുമായി കൂടെ നിന്നതിനാലാണ് ഇന്ന് കാണുന്ന നേട്ടം സ്വന്തമാക്കാനായത്'' അനീഷ് പറയുന്നു.
ഒറ്റ മാവ് 15 ഇനങ്ങള്‍
15 ഇനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്ത ഒറ്റ മാവാണ് കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്ന്. മൂവാണ്ടന്‍, മാല്‍ഗോവ, കുറ്റിയാട്ടൂര്‍, അല്‍ഫോന്‍സ, വെങ്കലപ്പള്ളി, ആപ്പിള്‍ റുമാനിയ, പേരക്ക മാവ്, കോശേരി തുടങ്ങി 15 ഇനങ്ങളാണ് ഇതിലുള്ളത്. ഇത്രയധികം ഇനങ്ങള്‍ ഒരു മാവില്‍ ഒരുമിച്ച് ഗ്രാഫ്റ്റ് ചെയ്യുന്നത് ഇതാദ്യമാണെന്ന് അനീഷ് പറയുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന മാവിനങ്ങളാണ് ഇവ. സ്‌റ്റേഷന്‍ കൃഷിക്ക് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
സ്‌റ്റേഷന്‍ ഓഫീസര്‍ രാജീവന്‍ സാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായവും പിന്തുണയുമായി കൂടെയുണ്ടെന്ന് അനീഷ് പറയുന്നു. പിതാവ് മാത്യുവിന്റെ ശിക്ഷണത്തില്‍ ഗ്രാഫ്റ്റിംഗ് പഠിച്ചെടുത്ത അനീഷിന് വീട്ടില്‍ സ്വന്തമായി നഴ്‌സറിയുണ്ട്. മാവ്, കശുമാവ് ഇനങ്ങളാണ് കൂടുതലായും ഗ്രാഫ്റ്റ് ചെയ്യുന്നത്. മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് കോളേജില്‍ നിന്ന് ബിരുദം നേടിയ 38കാരനായ അനീഷ് കൃഷിക്ക് പുറമേ കലാസാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെക്കുറിച്ച് പറയുന്ന ബാക് ടു ലൈഫ് എന്ന ടെലിഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചത് അനീഷാണ്. രസ്‌നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment