ജലസേചനം വളരെ പരിമിതമായി മതിയെന്നതും കൃഷി ചെലവ് കുറവായതുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്. ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ഉറവിടമായതിനാല്‍ പഴത്തിനും ആവശ്യക്കാര്‍ ഏറെയാണ്.
വിദേശ ഇനം പഴങ്ങള്‍ നമ്മുടെ വിപണിയും കൃഷിയിടവും കീഴടക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പരമ്പരാഗത ഇനങ്ങളുടെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ഇത്തരം പഴങ്ങള്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലസേചനം വളരെ പരിമിതമായി മതിയെന്നതും കൃഷി ചെലവ് കുറവായതുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്. ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ഉറവിടമായതിനാല്‍ പഴത്തിനും ആവശ്യക്കാര്‍ ഏറെയാണ്.
പ്രധാനമായും മൂന്നിനങ്ങള്‍
കേരളത്തില്‍ പ്രധാനമായും മൂന്നിനം ഡ്രാഗണ്‍ ഫ്രൂട്ടുകളാണ് കൃഷി ചെയ്യുന്നത്. പുറം ചുവന്ന്, ഉള്ളില്‍ വെളുത്ത മാംസളഭാഗമുള്ളത്, പുറം ചുവന്ന്, ഉള്ളില്‍ ചുവന്ന മാംസളഭാഗമുള്ളത്, പുറം മഞ്ഞ, ഉള്ളില്‍ വെളുത്ത മാംസളഭാഗമുള്ളത് എന്നിവയാണിവ. 20-30 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വളരും. അധിക വെയിലില്‍ തണല്‍ നല്‍കണം. ചുവട്ടില്‍ പുതയിടുന്നത് വേരുകളുടെ സംരക്ഷണത്തിനും ചെടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ജൈവാംശമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത്. മണ്ണില്‍ അധികം ആഴത്തില്‍ വേരുകള്‍ ഇറങ്ങാത്തതിനാല്‍ വെള്ളക്കെട്ടുണ്ടായാല്‍ ചെടി അഴുകിപ്പോകാ നിടയുണ്ട്. അതുകൊണ്ട് നീര്‍വാഴ്ചയുള്ള മണ്ണിലായിരിക്കണം ഇവ നടുന്നത്.
തൈ തയ്യാറാക്കലും നടലും
പോട്ടിങ് മിശ്രിതത്തില്‍ 20 സെ.മീ. നീളമുള്ള കാണ്ഡഭാഗങ്ങള്‍ മുളപ്പിച്ചെടുത്താണ് തൈയുണ്ടാക്കുന്നത്. രോഗപ്രതിരോധ ശക്തിയും അത്യുല്‍പാദനശേഷിയുമുള്ള ചെടികളുടെ കാണ്ഡഭാഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകള്‍ താങ്ങുകാലുകളായി ഉപയോഗിക്കാം. 6 - 6.5 അടി ഉയരത്തില്‍ താങ്ങുകാലുകള്‍ കുഴിച്ചിട്ടശേഷം അവയ്ക്ക് ചുവട്ടില്‍ ചുറ്റിലുമായി രണ്ടോ മൂന്നോ ഡ്രാഗണ്‍ തൈകള്‍ പിടിപ്പിക്കാം. തൂണിനു മുകളില്‍ വൃത്താകൃതിയിലുള്ള ചട്ടം ഉറപ്പിക്കുക. ഇതിനായി പഴയ ടയറുകള്‍ ഉപയോഗിക്കാം. താങ്ങുകാലിന് മീതെ വളര്‍ന്ന ഡ്രാഗണ്‍ ചെടികളെ ടയറിനു മുകളിലൂടെ വളച്ച് താഴോട്ട് ഇറക്കണം. ഇത് അവയുടെ വളര്‍ച്ച കൂടുതല്‍ സുഗമമാക്കും. കുഴികള്‍ തമ്മില്‍ ഏഴടി അകലവും വരികള്‍ തമ്മില്‍ ഒന്‍പത് അടി അകലവും നന്ന്.
വളപ്രയോഗം
ജൈവവളത്തിനു പുറമെ നല്ല വിളവിന് മതിയായ അളവില്‍ രാസവളവും നല്‍കണം. ഒരു കുഴിയില്‍ 10 - 15 കിലോ ജൈവവളം ചേര്‍ക്കാം. ഇതോടൊപ്പം 500 ഗ്രാം എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയും നടുന്ന സമയത്ത് തടത്തില്‍ ചേര്‍ക്കണം. പൂവിടല്‍, കായിടല്‍ സമയങ്ങളിലും വിളവെടുപ്പ് കഴിഞ്ഞും രാസവളം ചേര്‍ക്കാം. വളം ചേര്‍ക്കല്‍പോലെ പ്രധാനമാണ് നടീല്‍, പൂവിടല്‍, കായിടല്‍ സമയത്തും ചൂടുകാലത്തും നന.കീട,രോഗബാധ പൊതുവേ കുറവാണ്. ചിലപ്പോള്‍ പുഴുക്കള്‍, ഉറുമ്പ്, മുഞ്ഞ എന്നിവയുടെ ശല്യം ചെറിയ തോതില്‍ കാണാറുണ്ട്. ഇവയ്‌ക്കെതിരെ ജൈവ കീടനാശിനി പ്രയോഗിക്കാം.
വിളവെടുപ്പ്
ശരിയായ പരിചരണത്തില്‍, നട്ട് രണ്ടാം വര്‍ഷം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. മൊട്ട് വന്നു കഴിഞ്ഞ് 20 - 25 ദിവസത്തിനകം പൂവ് വിടരും. രാത്രിയിലാണ് പൂവ് വിടരുന്നത്. പൂവ് വിടര്‍ന്ന് 25 - 30 ദിവസത്തിനുള്ളില്‍ അതു പഴമായിത്തുടങ്ങും. പഴമായവ 4 - 5 ദിവസത്തിനകം പറിച്ചു തുടങ്ങണം. ഇങ്ങനെ ഒരു വര്‍ഷം നാലു തവണ വരെ ഡ്രാഗണ്‍ ചെടി വിളവ് നല്‍കുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ജൂലൈ -ഡിസംബര്‍ മാസത്തിനിടെ കായ്ഫലം ലഭിക്കും. പഴുക്കുമ്പോള്‍ കായ്കളുടെ പുറം ചുവപ്പാകും. ഉദ്ദേശം 8 - 10 കിലോ വരെ കായ്കള്‍ ഒരു ചെടിയില്‍നിന്ന് ലഭിക്കും. പഴത്തിന് 300 - 500 ഗ്രാം തൂക്കം വരും. ഒരു കിലോ ഡ്രാഗണ്‍ പഴത്തിന് 200 - 250 രൂപ വിലയുണ്ട്. ജാം, ജെല്ലി, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍, മുഖലേപനം എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു.
ഗുണങ്ങള്‍
ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…
വാഴയ്ക്ക് കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ് സിഗാര്‍…
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
© All rights reserved | Powered by Otwo Designs
Leave a comment