വേനലില്‍ നല്ല പോലെ കായ്ച്ചു കുളിര്‍മയേകിയ പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പ്രൂണ്‍ ചെയ്യാനുള്ള സമയമാണിപ്പോള്‍
വേനലില്‍ നല്ല പോലെ കായ്ച്ചു കുളിര്‍മയേകിയ പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പ്രൂണ്‍ ചെയ്യാനുള്ള സമയമാണിപ്പോള്‍. വള്ളികള്‍ നന്നായി വെട്ടി പന്തലിട്ടു കൊടുത്താല്‍ മഴത്ത് നല്ല വളര്‍ച്ച നേടി വേനലാകുമ്പോഴേക്കും വളര്‍ന്നു ധാരാളം കായ്കള്‍ ലഭിക്കും. കൂടെ പാഷന്‍ ഫ്രൂട്ടിന് വേണ്ട മറ്റു പരിചരണങ്ങളും നോക്കാം.
1. പ്രൂണിങ്
പ്രൂണിങ്ങ് സമയാസമയങ്ങളില്‍ നടത്തുക, തളിര്‍പ്പുകളിലാണ് പാഷന്‍ ഫ്രൂട്ട് കായ്ക്കുക. ചെടിയില്‍ കൂടുതല്‍ തളിര്‍പ്പുകളുണ്ടാകാന്‍ മുന്നോട്ട് വളര്‍ന്നു പോകുന്ന ശിഖിരങ്ങള്‍ നുള്ളി കൊടുക്കുക. അപ്പോള്‍ ധാരാളം പുതിയ തളിര്‍പ്പുകളുണ്ടാകും, ഇതിലൊക്കെ പാഷന്‍ ഫ്രൂട്ട് ഉണ്ടാകും.
2. അസിഡിറ്റിയാണ് പ്രശ്‌നം
മണ്ണിലെ അസിഡിറ്റിയുടെ അളവ് കൂടിയതാണ് പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയാന്‍ പ്രധാന കാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍ മണ്ണിലെ പിഎച്ച് പരിശോധിച്ച് ന്യൂട്രലാക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. മണ്ണിലെ പിച്ച് നോര്‍മ്മലിലേയ്ക്ക് എത്തിക്കുക അതായത് ഏഴിലേയ്ക്ക് എത്തിക്കുകയാണ് വേണ്ടത്. ഇതിനായി തടത്തില്‍ മൂന്ന് നാല് പിടി കുമ്മായമോ നീറ്റ് കക്കയോ പൊടിച്ചിട്ട ശേഷം തടം നന്നായി ഇളക്കണം. ഇതു കഴിഞ്ഞ് മൂന്ന് നാല് ദിവസം കഴിഞ്ഞ് വേണം തൈ നടാന്‍. തടത്തില്‍ കുമ്മായം അധികമാകാന്‍ പാടില്ല, അങ്ങനെ വന്നാല്‍ മണ്ണ് ആല്‍ക്കലിനാകും അതും ചെടിക്ക് ദോഷകരമാണ്.
3. നന നിര്‍ബന്ധം
ഈര്‍പ്പം നന്നായി ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്. ഇതിനാല്‍ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക. നടുമ്പോള്‍ തടത്തിനു ചുറ്റും ചകിരികള്‍ അടുക്കി വെച്ചാല്‍ ചുവട്ടില്‍ ഏപ്പോഴും തണുപ്പ് നില്‍ക്കാന്‍ സഹായിക്കും. എന്നാല്‍ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ദോഷം ചെയ്യും. ശക്തമായ മഴ പെയ്യുന്ന ഈ സമയത്ത് ചുവട്ടില്‍ വെള്ളം കെട്ടികിടക്കാന്‍ സാധ്യതയുണ്ട്. തടം മണ്ണിട്ടുയര്‍ത്തുക, ഇല്ലെങ്കില്‍ വള്ളികള്‍ ചീഞ്ഞു പോകും.
4. കമ്പോസ്റ്റ് വളങ്ങള്‍
കമ്പോസ്റ്റ് വളങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്. നല്ല പൊടിഞ്ഞ ചാണകപ്പൊടി, തണുത്ത് പൊടിഞ്ഞ കോഴിക്കാഷ്ടം അല്ലെങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവ പച്ചിലകളിട്ട് അതിനു ശേഷം മുകളില്‍ വിതറുക. കൂടാതെ അല്‍പ്പം മേല്‍മണ്ണും തടത്തില്‍ നല്‍കണം. മഴയത്ത് ഇവയെല്ലാം ചീഞ്ഞ് നല്ല വളമാകും.
5. പൊട്ടാഷ്
പാഷന്‍ ഫ്രൂട്ട് നന്നായി കായ്ക്കാന്‍ പൊട്ടാഷ് ആവശ്യമാണ്. നമ്മുടെ മണ്ണില്‍ പൊട്ടാഷിന്റെ അംശം വളരെ കുറവാണ്. ഇതിനാല്‍ വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും പൊട്ടാഷ് നല്‍കണം. തടം ഒന്നിന് നൂറ് ഗ്രാം പൊട്ടാഷ് വിതറി നനവ് ഉറപ്പാക്കണം. പൊട്ടാഷിന് പകം മൂന്ന് നാല് പിടി ചാരം നല്‍കിയാലും മതി. അല്ലെങ്കില്‍ പത്ത് ഗ്രാം സല്‍ഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് ഇളക്കി ഇലകളില്‍ തളിക്കുക.
6. സൂക്ഷ്മ മൂലകങ്ങളുടെ കുറവ്
കേരളത്തിലെ ഭൂരിഭാഗം മണ്ണിലും സൂഷ്മ മൂലകങ്ങളുടെ കുറവ് പ്രകടമാകാറുണ്ട്. ഇതിനു പരിഹാരമായി 40 ഗ്രാം ബോറാക്‌സ് ഒരു കിലോ ചാണകപ്പൊടിയുടെ കൂടെ ചേര്‍ത്ത് തടത്തില്‍ കൊടുക്കാം. അല്ലെങ്കില്‍ നാലോ അഞ്ചോ ഗ്രാം ബോറാക്‌സ് ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്തു നന്നായി ഇളക്കി ഇലകളിലും ഇളം തണ്ടിലുമെല്ലാം തളിക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment