ചെറുതോട്ടങ്ങള്‍ ഒരുക്കി വലിയ പൂന്തോട്ടത്തിന്റെ പരിപാലകയായി തീര്‍ന്ന വീട്ടമ്മയാണ് അനില ശിവരാമന്‍. അഡീനിയം, ഓര്‍ക്കിഡ്, ബോഗണ്‍വില്ല എന്നിവയുടെ പരിചരണമാര്‍ഗങ്ങളെക്കുറിച്ച് ഇവര്‍ വ്യക്തമാക്കുന്നു.
ചെറുതോട്ടങ്ങള്‍ ഒരുക്കി വലിയ പൂന്തോട്ടത്തിന്റെ പരിപാലകയായി തീര്‍ന്ന വീട്ടമ്മയാണ് തൃശൂര്‍ മുരിയാട് ആനന്ദപുരം പുളിക്കപ്പറമ്പില്‍ അനില ശിവരാമന്‍. 30 വര്‍ഷമായി ഇവര്‍ തന്റെ വീട്ടുമുറ്റത്ത് ചെടികള്‍ വളര്‍ത്തുന്നു. അഡീനിയം, ബോഗണ്‍വില്ലകള്‍ ഒരുക്കുന്നതിനാണു പ്രാധാന്യം നല്‍കുന്നത്. ഓര്‍ക്കിഡും അതോടൊപ്പം മറ്റുചെടികളും പൂന്തോട്ടത്തില്‍ ഉണ്ട്. ആവശ്യക്കാര്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും ഈ വീട്ടമ്മയ്ക്ക് അരികെയെത്തുന്നു. അഡീനിയം, ഓര്‍ക്കിഡ്, ബോഗണ്‍വില്ല എന്നിവയുടെ പരിപാലനത്തെക്കുറിച്ച് അനില ശിവരാമന്‍ വ്യക്തമാക്കുന്നു.
അഡീനിയം
1. ഫെബ്രുവരി, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാണ് പ്രൂണിംഗിനു ( അത്യാവശ്യമല്ലാത്തതു മാറ്റിക്കളയല്‍) തെരഞ്ഞെടുക്കേണ്ടത്. 2. രാവിലെയാണ് പ്രൂണിംഗിന് പറ്റിയ സമയം. രണ്ട് സെന്റിമീറ്റര്‍ അല്ലെങ്കില്‍ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പ്രൂണിംഗ് ചെയ്യാം.
3. പ്രൂണിംഗ് ചെയ്യുമ്പോള്‍ വരുന്ന ദ്രാവകം ( പാന്‍) തുടച്ചു കളഞ്ഞ് സെയ്ഫ് ഫംഗിസെയ്ഡ് തേയ്ക്കണം.
4. പ്രൂണിംഗ് കഴിഞ്ഞാല്‍ വെയിലത്ത് വയ്ക്കണം.
5. വളമിട്ടു കൊടുക്കണം. ( ചാണകപ്പൊടി, എല്ല്പൊടി, വേപ്പിന്‍പിണ്ണാക്ക്, രാസവളം-19.19.19)
6. രണ്ടുദിവസം കൂടുമ്പോള്‍ നന്നായി വെള്ളമൊഴിച്ചു കൊടുക്കണം.
7. 30 ദിവസം കഴിയുമ്പോള്‍ പൂവിനു വളം കൊടുക്കണം
8. റീപ്പോട്ടിംഗ്-ഡിസംബര്‍, ജനുവരി മാസത്തില്‍ ചെയ്യാം.
9. റീപ്പോട്ടിംഗ് ചെയ്തു കഴിഞ്ഞാല്‍ നിറയെ വെള്ളം ഒഴിച്ചുകൊടുക്കണം. അതു കഴിഞ്ഞാല്‍ ആഴ്ചയില്‍ മൂന്നുദിവസം വേര് നനയാന്‍ വെള്ളം ഒഴിച്ചാല്‍ മതി.
10. റീപ്പോട്ടിംഗ് ചെയ്യുമ്പോള്‍ വളം അധികം ഇടണ്ട.
11. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം അഡീനിയം ചെടിവയ്ക്കാന്‍. പൂവ് നന്നായിട്ടുണ്ടാകാന്‍ ഗ്രീന്‍കെയര്‍, മിറാക്കിള്‍ 20 - ഇതില്‍ ഏതെങ്കിലുമിട്ട് കൊടുക്കാം.
ഓര്‍ക്കിഡ്
1. ഓര്‍ക്കിഡ് പറിച്ചു മാറ്റിവയ്ക്കാന്‍ ഏറ്റവും നല്ല സമയം ജൂണ്‍, ജൂലൈ മാസങ്ങളാണ്.
2. നാലുമാസം വരെ ചാണകവെള്ളം നേര്‍പ്പിച്ചത്, പിന്നീട് കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചു നേര്‍പ്പിച്ചത് ആഴ്ചയില്‍ ഒരുദിവസം വച്ച് ഒഴിച്ചുകൊടുക്കുന്നതാണു നല്ലത്.
3. അഞ്ചുമാസം മുതല്‍ പഴത്തൊലി, ഉള്ളിതോട് എന്നിവ വെള്ളത്തിലിട്ട് പുളിപ്പിച്ചതിനുശേഷം ഒരു ലിറ്ററിന് അഞ്ചുലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം.
4. എട്ടു മാസം മുതല്‍ പയര്‍, കടല എന്നിവ കുതിര്‍ത്ത് മിക്സിയില്‍ അടിച്ച് ഒരു ലിറ്ററിന് അഞ്ചുലിറ്റര്‍ വെള്ളം ചേര്‍ത്ത് അടിച്ചുകൊടുക്കുക.
5. 11 മാസമാകുമ്പോള്‍ പൂവിനുള്ള വളം, ഗ്രീന്‍കെയര്‍, മിറാക്കിള്‍ 20 ഏതെങ്കിലും ആഴ്ചയില്‍ ഒരുദിവസം ഒഴിച്ചുകൊടുക്കാം.
6. ജനുവരി മുതല്‍ രണ്ടുനേരം വെള്ളം ഒഴിച്ചുകൊടുക്കണം.
7. മഴക്കാലത്ത് ഒന്നിടവിട്ട് നനച്ചാല്‍ മതി.
ബോഗണ്‍വില്ല
1. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം പ്രൂണ്‍ ചെയ്യണം. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളാണ് അനുയോജ്യം.
2. പ്രൂണ്‍ ചെയ്യുമ്പോള്‍ നല്ലതുപോലെ വളമിട്ടുകൊടുക്കണം. നല്ലരീതിയില്‍ വളരാന്‍ ജൈവവളമാണു നല്ലത്. ചാണകപ്പൊടി, എല്ല്പൊടി, വേപ്പിന്‍ പിണ്ണാക്ക്, തേയിലചണ്ടി, മുട്ടത്തോട് എന്നിവ ഇട്ടുകൊടുക്കണം.
രാസവളമാണെങ്കില്‍ എന്‍.പി.കെ, ഡി.എ.പി ഇതില്‍ ഏതെങ്കിലുമിട്ട് കൊടുക്കാം- പൂവ് പിടിക്കാനാണ് ഇതു നല്‍കേണ്ടത്.
3. വളമിട്ടുകൊടുത്തതിനുശേഷം പത്തുദിവസം നന്നായി നനയ്ക്കണം. അതിനുശേഷം ഒന്നിടവിട്ട് നനച്ചാല്‍ മതി.
4. അതിനുശേഷം 15 ദിവസം കൂടുമ്പോള്‍ കടുക്, പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ല്പൊടി, തേയില, പിന്നെ പൊട്ടാഷ് അല്ലെങ്കില്‍ ഡി.എച്ച്.പി ഇട്ട് അഞ്ചുദിവസം പുല്‍പ്പിച്ചതിനുശേഷം വെള്ളമൊഴിച്ച് ഒരു ലിറ്റര്‍ ലായനിയിലേക്ക് അഞ്ചുലിറ്റര്‍ വെള്ളം ഒഴിച്ചു നേര്‍പ്പിച്ചതിനുശേഷം ചെടിയുടെ തടത്തിലൊഴിച്ചുകൊടുക്കാം.
5. പ്രൂണ്‍ ചെയ്ത് 25 ദിവസം കഴിഞ്ഞ് ആഴ്ചയില്‍ രണ്ടുതവണ വച്ച് മൂന്നാഴ്ച ഒഴിച്ച് കൊടുക്കണം. അപ്പോള്‍ നല്ലതുപോലെ പൂവ് ഇടും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment