വലിയ മുരിങ്ങ നട്ടുപിടിപ്പിച്ച് വളര്‍ത്തി വലുതാക്കി വിളവ് എടുക്കല്‍ വലിയ പ്രയാസമുള്ള കാര്യമായതുകൊണ്ട് തന്നെ ചെടി മുരിങ്ങ കൃഷി ചെയ്യുകയാണ് സൗകര്യം. മുരിങ്ങ തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
സൂപ്പര്‍ ഫുഡ് എന്നാണിപ്പോള്‍ നമ്മുടെ മുരിങ്ങയെ ലോകം വിളിക്കുന്ന പേര്. വൈറ്റമിനുകളും ധാതുലവണങ്ങളും കൊണ്ടു സമ്പുഷ്ടമാണ് മുരിങ്ങ. നിത്യയൗവ്വനത്തിനും രോഗപ്രതിരോധ ശേഷിക്കും മുരിങ്ങയുടെ ഉപയോഗം സഹായിക്കും. ലോകത്തില്‍ ഏറ്റവും മികച്ച മുരിങ്ങ ഇനങ്ങള്‍ വളരുന്നത് പശ്ചിമഘട്ടത്തിന്റെ താഴ് വാരങ്ങളിലാണ്, അതായത് നമ്മുടെ കേരളത്തില്‍. സ്ഥലപരിമിതിയുള്ളവര്‍ക്കും നട്ടുവളര്‍ത്താവുന്ന മുരിങ്ങ ഇനമാണ് ചെടി മുരിങ്ങ. വലിയ മുരിങ്ങ നട്ടുപിടിപ്പിച്ച് വളര്‍ത്തി വലുതാക്കി വിളവ് എടുക്കല്‍ വലിയ പ്രയാസമുള്ള കാര്യമായതുകൊണ്ട് തന്നെ ചെടി മുരിങ്ങ കൃഷി ചെയ്യുകയാണ് സൗകര്യം. മുരിങ്ങ തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
നിലത്ത് നടുന്ന രീതി
നിലത്ത് കുഴിയെടുത്ത് നടുന്നതോടൊപ്പം സ്ഥലപരിമിധിയുള്ളവര്‍ക്ക് വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും വലിയ ഗ്രോബാഗ് എന്നിവയിലും നടീല്‍ മിശ്രിതം നിറച്ച് ചെടി മുരിങ്ങ നടാം. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടാനായി തെരഞ്ഞെടുക്കണം. അവിടെ ഒരു അര മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതില്‍ കാലിവളം മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം. അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് കുഴിയില്‍ നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടികള്‍ നടേണ്ടത്. ചെടികള്‍ പിടിപ്പിക്കാന്‍ പറ്റിയ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരെയാണ്. മുരിങ്ങയുടെ തോലിന് ഉറപ്പുകുറവായതിനാല്‍ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ പാടില്ല. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയവേരുകള്‍ പൊടിക്കും. പുതിയ ഇലകള്‍ മുളച്ചുവരുന്നതുവരെ മഴ ഇല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്ക്കൊരിക്കല്‍ അല്‍പ്പം കടലപ്പിണ്ണാക്ക് കുതിര്‍ത്തത് വെള്ളത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം.
വലിയ ചാക്കിലും പ്ലാസ്റ്റിക്ക് ഡ്രമ്മിലും നടാം
സ്ഥലപരിമിധിയുള്ളവര്‍ക്ക് പ്ലാസ്റ്റിക് പാത്രത്തിലും പ്ലാസ്റ്റിക് ഡ്രമ്മിലും ചെടി മുരിങ്ങ നടാം. പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകള്‍ഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാര്‍ന്നുപോകാന്‍ ചെറിയ ദ്വാരമിട്ട് അതിന്റെ മുക്കാല്‍ഭാഗം വരെ മുകളില്‍പ്പറഞ്ഞ രീതിയില്‍ പോട്ടിങ്മിശ്രിതം നിറച്ച് നടുക്ക് മുരിങ്ങ തൈ നടുക. നട്ട് മിതമായ രീതിയില്‍ നന നല്‍കി വളര്‍ത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും അല്‍പ്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കിയാല്‍ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുരിങ്ങയുടെ കൂമ്പ് മാത്രം നിര്‍ത്തി ചുറ്റുമുള്ള ഇലകള്‍ മൊത്തമായി പറിച്ചെടുക്കുകയാണ് മിക്കവരുടേയും രീതി. ഇങ്ങനെ ചെയ്യരുത്, കൂമ്പിന്റെ അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിര്‍ന്ന ഇലയെങ്കിലും നിര്‍ത്തിയിരിക്കണം. മഴപെയ്യുമ്പോള്‍ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിന്‍ തുമ്പിലൂടെ മഴവെള്ളമൊലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിക്കും. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കാം. ആ സമയത്തുതന്നെ കൊമ്പുകള്‍ ഉയരത്തിലേക്ക് പോകുന്നത് തടയാന്‍ കൊമ്പുകോതാം.
ഗുണങ്ങള്‍
മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആര്‍ത്തവപ്രശ്നങ്ങള്‍, ശരീരവേദന, ഹെര്‍ണിയ, രക്താദിമര്‍ദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടു മുതലേ ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുരിങ്ങയില പൊടിച്ചുണ്ടാക്കിയ ചായ്ക്ക് വന്‍ ഡിമാന്‍ഡാണ്. ആമസോണ്‍, ഫല്‍ക്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളില്‍ മുരിങ്ങ ഇലകൊണ്ടുള്ള ഉത്പന്നങ്ങള്‍ ധാരാളമായി വില്‍പ്പനയ്ക്കുണ്ട്. മുരിങ്ങ നന്നായി നമ്മുക്കഴിഞ്ഞു. മുരിങ്ങ ഇലയില്‍ നിന്നും നിരവധി ഉത്പന്നങ്ങളാണ് അവര്‍ തയാറാക്കി വിപണിയിലെത്തിക്കുന്നത്.ടെ നാട്ടില്‍ വളരുമെങ്കിലും മുരിങ്ങക്കൃഷിയില്‍ മലയാളികള്‍ പിന്നിലാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാടും, ആന്ധ്രപ്രദേശും ഗുജറാത്തുമൊക്കെ ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തി.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment