തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം ഒക്‌റ്റോബര്‍ മുതല്‍ നവംബര്‍-ഡിസംബര്‍ വരെയുള്ള സമയമാണ്. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച തക്കാളി ഇനങ്ങളാണ്.
മിക്ക കറികളിലും പ്രധാന ചേരുവയാണ് തക്കാളി. എന്നാല്‍ കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്. ഈ മണ്ണില്‍ ബാക്ടീരിയകള്‍ വഴിയുണ്ടാവുന്ന 'ബാക്ടീരിയല്‍ വാട്ടം' വലിയ തലവേദനയാണ്. ഇതിനെ പ്രതിരോധിച്ചാല്‍ തന്നെ തക്കാളി ചെടി വളര്‍ന്ന് നല്ല ഫലം തരും.
തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം ഒക്‌റ്റോബര്‍ മുതല്‍ നവംബര്‍-ഡിസംബര്‍ വരെയുള്ള സമയമാണ്. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച തക്കാളി ഇനങ്ങളാണ്.
1. വിത്തുകള്‍ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്. വിത്ത് മുളക്കുവാന്‍ വെക്കുമ്പോള്‍ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികള്‍ ചാക്കിലോ ഗ്രോബാഗിലോ നടാം. നിലത്ത് നടുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയല്‍ വാട്ടം,നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകള്‍ പ്രധിരോധിക്കാം. രണ്ടില്‍ കൂടുതല്‍ ചെടികള്‍ ഒരു ഗ്രോബാഗില്‍ നട്ടാല്‍ കായ്ഫലം കുറയും. പകുതി ഭാഗം നടീല്‍ മിശ്രിതം നിറച്ച ശേഷം തൈകള്‍ നടുക. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താല്‍ കൂടുതല്‍ വേരുകള്‍ ഇറങ്ങി ചെടി ആരോഗ്യത്തോടെ വളരും.
2.നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താവണം തക്കാളി നടേണ്ടത്.
3. നാലില പ്രായം തുടങ്ങി 10 ദിവത്തില്‍ ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + 1 Ltr water) ഇലകളില്‍ തളിക്കുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയല്‍ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.
4. ചെടി നടുമ്പോള്‍ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളര്‍ന്ന ശേഷം താങ്ങു നാട്ടുമ്പോള്‍ വേരുപടലത്തിനു പൊട്ടലുണ്ടാവും, ചെടി നശിക്കും.
5. തക്കാളിച്ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളര്‍ന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകള്‍ തണ്ടില്‍ നിന്നും 2 ഇഞ്ച് മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയില്‍ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങള്‍ മുറിച്ചു കളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാന്‍ സഹായിക്കും.
6. ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങള്‍ ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോള്‍ തളിക്കുകയും ചെയ്യണം.
7. കുമ്മായം കിഴികെട്ടി നേര്‍ത്ത ധൂളിയായി ഇലകളില്‍ വീഴ്ത്തുന്നത് ചിത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളീച്ച എന്നിവയെ പ്രതിരോധിക്കാന്‍ നല്ലതാണ്.
8. തക്കാളി പൂക്കളില്‍ പരാഗണം നടന്നാല്‍ മാത്രമേ കായ്കള്‍ ഉണ്ടാവുകയുള്ളൂ. പരാഗണം കൃത്യമായി നടന്നില്ലെങ്കില്‍ പൂക്കള്‍ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും. അതിനു കൃത്രിമ പരാഗണം നടത്താ . പൂവ് കുലുങ്ങത്തക്ക വിധത്തില്‍ തണ്ടില്‍ ചെറുതായി തട്ടണം, രണ്ടു മിനിട്ട് നേരം ഇങ്ങനെ ചെയ്യുക. രാവിലെ വേണം ചെയ്യാന്‍. എല്ലാ ദിവസവും ചെയ്താല്‍, ഉണ്ടാവുന്ന പൂവുകളെല്ലാം കായ് പിടിക്കും.
9. പുളിപ്പിച്ച ദോശ മാവ് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുത്താല്‍ ചെടി ആരോഗ്യത്തോടെ വളര്‍ന്ന് വരും.
10. ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി തടത്തിലൊഴിക്കുക.
11. അതിരാവിലെ മോരും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
12. ഓറഞ്ചു തൊലി പത്തു ദിവസം വെള്ളത്തിലിട്ടതിനു ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും തളിക്കുക.
13. മാസത്തിലൊരിക്കല്‍ 5 ഗ്രാം കുമ്മായം ചെടിയുടെ തണ്ടില്‍ തട്ടാതെ ചുവട്ടിലിടുന്നതു മണ്ണിലെ അമ്ലത കുറക്കും. വളര്‍ച്ചയെ സഹായിക്കും.
14. ജൈവവളങ്ങള്‍ക്കൊപ്പം എഗ്ഗ്, ഫിഷ് അമീനോകള്‍ നല്ല വളര്‍ച്ചാ ത്വരകങ്ങളാണ്.
15. തക്കാളിയുടെ തണ്ടുമുറിച്ചു നട്ട് പുതിയ ചെടികള്‍ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തിലോ ചകിരിച്ചോറിലോ തണ്ടുകള്‍ കുത്തി നിര്‍ത്തി വേരുപിടിപ്പിച്ചു മാറ്റി നടാം.
ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
© All rights reserved | Powered by Otwo Designs
Leave a comment