നാമൊന്നും അധികം കണ്ടിട്ടില്ലാത്ത മൃഗങ്ങളും പക്ഷികളും മീനുകളുമാണ് സാബിര്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
പാമ്പുകളെ ഓമനിച്ചു വളര്‍ത്താമോ...? കൈകളിലെടുത്തു പാമ്പുകളെ ഓമനിച്ചു വളര്‍ത്തുന്നതു കാണാന്‍ കണ്ണൂര്‍ പെറ്റ്‌സ് സ്റ്റേഷനിലെത്തിയാല്‍ മതി. പൈത്തന്‍ വിഭാഗത്തില്‍പ്പെട്ട 5 പാമ്പുകള്‍ ഇപ്പോള്‍ എണ്ണമാണിപ്പോള്‍ പെറ്റ്‌സ് സ്റ്റേഷനിലുണ്ട്, കൂടെ നാമൊന്നും അധികം കണ്ടിട്ടില്ലാത്ത മൃഗങ്ങളും പക്ഷികളും മീനുകളുമാണ് സാബിര്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
കടല്‍ത്തീരത്തെ അത്ഭുത ലോകം
കണ്ണൂര്‍ നഗരത്തില്‍ നിന്ന് 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാട്ടുല്‍ കടപ്പുറത്തുള്ള പെറ്റ്സ് സ്റ്റേഷനിലെത്താം. രാവിലെ 11 മണി മുതല്‍ വൈകിട്ട് ഏഴു വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്നു. കുതിര മുതല്‍ അണ്ണാനും ആടും ഒട്ടകപക്ഷിയും ഇവിടെയുണ്ട്. വിവിധ തരം പ്രാവുകളും തത്തകളും കോഴിയുമെല്ലാം പെറ്റ്സ് സ്റ്റേഷന്റെ ഭംഗികൂട്ടുന്നു. കുതിരകള്‍, ഒട്ടകപ്പക്ഷി, എമു, ഫാന്‍സി ആട്, പോക്കറ്റ് മങ്കി, ഹാംസ്റ്റര്‍, ഹെഡ്ജ് ഹോഗ്, കംബോഡിയന്‍ സ്‌കുരല്‍, ഇഗ്വാന, ഷുഗര്‍ ഗ്ലൈഡര്‍, ഫെരറ്റുകള്‍, വിവിധതരം പൂച്ചകള്‍, ഗിന്നി പന്നികള്‍, ഇഗ്വാന, നായ, ഗൂസ്, വര്‍ണ മത്സ്യങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിസ്ഥിതിയില്‍ ജീവിക്കുന്നവ ഇവിടെയുണ്ട്. കുതിരകളില്‍ മിനിയേച്ചറും വലതുമുണ്ട്. പക്ഷികളില്‍ മക്കാവൂ, കൊന്യൂറുകള്‍, കൊക്കാറ്റു, പ്രാവ്, തുടങ്ങിയ വിവിധ തരമുണ്ട്. ടര്‍ക്കി കോഴി, ബ്രഹ്‌മ കോഴി, മൊസ്‌കോവിയന്‍ താറാവുകള്‍ എന്നിവയും മറ്റാകര്‍ഷണങ്ങളാണ്. കോയ് കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ കുളത്തില്‍ വളരുന്നു.
കുട്ടിക്കാലം മുതല്‍ മൃഗസ്നേഹം
ഓമന മൃഗങ്ങളും പക്ഷികളും ചെറുപ്പം മുതല്‍ തന്നെ സാബിറിന് കൂട്ടിനുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് പെറ്റ്സ് സ്റ്റേഷന്‍ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രശസ്തമാകുന്നത്. ജ്വല്ലറി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും ദിവസവും സ്റ്റേഷനിലെത്തി തന്റെ ഓമനകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തും. ഭക്ഷണം നല്‍കാനും മറ്റു പരിചരണത്തിനുമെല്ലാം സാബിര്‍ തയാറാണ്.
സമാന താത്പര്യമുള്ള സുഹൃത്തുക്കളില്‍ നിന്നും വിവിധ സ്ഥലങ്ങളിലൂടെ നടത്തുന്ന യാത്രകളിലൂടെയുമാണ് പുതിയ ഇനങ്ങളെ സ്വന്തമാക്കുന്നത്. ധാന്യങ്ങള്‍, പഴങ്ങള്‍, ഇല, പുല്ല് തുടങ്ങി വിവിധ തരം ഭക്ഷണങ്ങളാണ് ഓരോ ഇനത്തിനും നല്‍കുന്നത്. ഇവയ്ക്കുള്ള കൂടുകളുടെ നിര്‍മാണവും ഇതുപോലെ തന്നെ. പക്ഷികളുടെയും മൃഗത്തിന്റെയും ജീവിത രീതിക്ക് അനുസരിച്ചുള്ള കൂടുകളാണ് പണിതിരിക്കുന്നത്. പെറ്റ്സ് സ്റ്റേഷനിലെ ജീവികളുടെ വിശേഷങ്ങള്‍ എല്ലാവരെയും അറിയിക്കാന്‍ പെറ്റ്സ് സ്റ്റേഷന്‍ കണ്ണൂര്‍ എന്ന പേരിലുള്ള യുട്യൂബ് ചാനല്‍ വലിയ ഹിറ്റാണ്. ഭാര്യ ഷബീറയും മക്കളായ ആദിയും ആദവും സുഹൃത്ത് മുനീറും എല്ലാ സഹകരണവുമായി സാബിറിനൊപ്പമുണ്ട്.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment