വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

രോഗ-കീട ബാധകള്‍ ബാധിക്കാതെ ചെടികളെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാന കാര്യം. ഇതിനു കര്‍ഷകനെ സഹായിക്കുന്നതാണ് സ്യൂഡോമോണസ്.

By Harithakeralam
2026-02-17

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട ബാധകള്‍ ബാധിക്കാതെ ചെടികളെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാന കാര്യം. ഇതിനു കര്‍ഷകനെ സഹായിക്കുന്നതാണ് സ്യൂഡോമോണസ്. ബാക്റ്റീരിയല്‍ വാട്ടം, ദ്രുതകരിച്ചില്‍ , വാട്ട രോഗം എന്നിവയെല്ലാം നമ്മുടെ കൃഷിത്തോട്ടത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്താക്കാന്‍ സ്യൂഡോമോണസ് സഹായിക്കും.

1. നനവും ജൈവാംശവുമുള്ള സ്ഥലത്ത് മാത്രമേ സ്യൂഡോമോണസ് പ്രയോഗിക്കാവൂ. നേരിട്ട് ഇട്ടു കൊടുക്കുമ്പോഴും സ്പ്രേ ചെയ്യുമ്പോഴുമിതു ശ്രദ്ധിക്കുക.  

2. കമ്പോസ്റ്റ് തയാറാക്കുന്നവര്‍ ഇതിന്റെ അവസാന ഘട്ടമെത്തുമ്പോള്‍ സ്യൂഡോമോണസ് ചേര്‍ത്ത് കൊടുക്കുക. അല്‍പ്പം നനവും ധാരാളം ജൈവാംശവുമുള്ള കമ്പോസ്റ്റില്‍ സ്യൂഡോമോണസ് കരുത്താര്‍ജ്ജിക്കും.

3. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിപ്പൊടിഞ്ഞ കാലി വളം എന്നതിനോടൊപ്പം സ്യൂഡോമോണസ് ചേര്‍ക്കാം. തുടര്‍ന്ന് ഇവ കരിയില ചേര്‍ത്ത് പുതയിടുക, ഇടയ്ക്ക് നനയ്ക്കുക. നല്ല ഗുണനിലവാരമുള്ള വളം ലഭിക്കും.

4. 20 ഗ്രാം സ്യൂഡോമോണസ്, ഒരു ലിറ്റര്‍ വെള്ളം, 20 എംഎല്‍ പുളിച്ച തൈര് എന്നിവ  ചേര്‍ത്ത് സ്പ്രേ  ചെയ്യുന്നത് ഏറെ നല്ലതാണ്.

5.  പുളിച്ച കഞ്ഞിവെള്ളം 10 ഗ്രാം ശര്‍ക്കര എന്നിവയും ചേര്‍ത്ത് സ്യൂഡോമോണസ് സ്പ്രേ ചെയ്യാം.  

6. വിത്തില്‍ പുരട്ടുന്ന സമയത്ത് പുളിച്ച  കഞ്ഞിവെള്ളം കൂടി ചേര്‍ക്കാം.

7. സ്യൂഡോമോണസ് തളിച്ചാല്‍ പൂക്കളുടെ എണ്ണം കൂടുന്നതായി കര്‍ഷകര്‍ പറയാറുണ്ട്.

8. ചാരത്തിനൊപ്പം സ്യൂഡോമോണസ് ഉപയോഗിക്കരുത്.

9. രാസവളം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ 15 ദിവസത്തിനു ശേഷം മാത്രമേ പ്രയോഗിക്കാവൂ.

10. വാട്ടരോഗം കണ്ടു തുടങ്ങിയാല്‍ ഉടനേ പ്രയോഗിക്കണം.  

11. പത്ത് ദിവസത്തിലൊരിക്കല്‍ തടത്തിലൊഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും ഗുണം ചെയ്യും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs