ഹരിതജല സസ്യമായ അസോള മികച്ച ജൈവവളവും കാലിത്തീറ്റയുമാണ്.
പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഒരു ഹരിതജല സസ്യമായ അസോള മികച്ച ജൈവവളവും കാലിത്തീറ്റയുമാണ്. കൃഷിയിടത്തില്‍ കുറച്ചു സ്ഥലം മാറ്റിവച്ച് അസോള വളര്‍ത്താവുന്നതേയുള്ളൂ. പണ്ടുകാലത്ത് കൊയ്ത്തൊഴിഞ്ഞ പാടത്ത് അസോള ധാരാളമായി കണ്ടിരുന്നു. ജൈവ കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള ഉപയോഗമാണ് അസോളകൊണ്ടുള്ളത്.
മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും തീറ്റ
പെട്ടെന്ന് വളരുന്ന അസോള നല്ല കാലി-കോഴിത്തീറ്റയാണ്. വിപണിയില്‍ നിന്നു വാങ്ങുന്ന പല തീറ്റകളിലും മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതു ജീവികള്‍ക്കും അവയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന മനുഷ്യനും രോഗങ്ങള്‍ വരാന്‍ കാരണമാകുന്നു. നമ്മുടെ കൃഷിയിടത്തില്‍ അല്‍പ്പം സ്ഥലത്ത് അസോള വളര്‍ത്തിയാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാവുന്നതേയുള്ളൂ. ഉണക്കിയെടുത്ത അസോള കോഴിത്തീറ്റയായും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. മികച്ച കൊതുകുനാശിനി കൂടിയാണിത്. പച്ച അസോള അലങ്കാരമത്സ്യങ്ങള്‍ക്ക് തീറ്റയായും നല്‍കുന്നു.
അസോള കൃഷി ചെയ്യുന്ന വിധം
വെയില്‍ അധികമില്ലാത്ത സ്ഥലത്ത് രണ്ടു മീറ്റര്‍ നീളവും വീതിയും 20 സെന്റിമീറ്റര്‍ താഴ്ചയുമുള്ള ഒരു കുഴിയുണ്ടാക്കി പ്ലാസ്റ്റിക്ക് നിരത്തുക. കുഴിയുടെ അടിഭാഗം നിരപ്പായിരിക്കണം. ഇതിനു മുകളില്‍ സില്‍പ്പാളിന്‍ ഷീറ്റ് വിരിച്ച് ഷീറ്റിന്റെ അരികുകള്‍ കുഴിയുടെ തിട്ടയ്ക്കു മൂകളില്‍ വരും വിധം ക്രമീകരിക്കണം. ഷീറ്റ് ഉള്ളിലേയ്ക്ക് വീഴാതിരിക്കാന്‍ മുകളില്‍ ഇഷ്ടികവച്ച് കൊടുക്കുക. കല്ലില്ലാത്ത മണ്ണ് 10-15 കിലോ അരിച്ചെടുത്ത് ഷീറ്റില്‍ നിരത്തിയിടുക. ഇതിലേയ്ക്ക് രണ്ടു കിലോ ചാണകം, 30ഗ്രാം സൂപ്പര്‍ഫോസ്ഫേ്റ്റ് എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുക. ജലനിരപ്പ് 10 സെന്റിമീറ്റര്‍ വരും വിധം വെള്ളമൊഴിക്കണം. ഇതില്‍ ഒരു കിലോ അസോളയിടുക. 10-15 ദിവസം കൊണ്ട് വളര്‍ന്ന് ടാങ്കില്‍ അസോള നിറയും. ദിവസം 500-600 ഗ്രാം അസോള വാരിയെടുക്കാം. അഞ്ച് ദിവസം കുടുമ്പോള്‍ ഒരു കിലോ ചാണകപ്പൊടി, 20ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവയൂടെ മിശ്രിതം വെള്ളത്തില്‍ കലര്‍ത്തുന്നത് അസോള പെരൂകാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ ഇരുമ്പ്, കോപ്പര്‍, സള്‍ഫര്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയ മിശ്രിതം ചേര്‍ക്കുന്നതും നല്ലതാണ്.
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment