ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചു പഞ്ചഗവ്യം തയാറാക്കുന്ന വിധം നാം മുമ്പ് ചര്‍ച്ച ചെയ്തതാണ്. പഞ്ചഗവ്യം ചെടികളില്‍ പ്രയോഗിക്കുന്ന വിധമിന്നു പരിശോധിക്കാം.
1. ഇലകളില്‍ തളിക്കുന്നതാണ് അനുയോജ്യം. ചെടികള്‍ വേഗത്തിലിതു വലിച്ചെടുക്കാന്‍ ഇലകളില്‍ തളിക്കുന്നതു സഹായിക്കും. ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനുമിതു നല്ലതാണ്.
2. നല്ല വളര്‍ച്ച ലഭിക്കാന്‍ വിത്തും തൈകളും വിതയ്ക്കുന്നതിന് മുമ്പ് പഞ്ചഗവ്യത്തില്‍ഏകദേശം 30 മിനിറ്റ് മുക്കിവയ്ക്കുക.
3. പൂവിടുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍, പൂവിട്ട് കഴിഞ്ഞ് 10 ദിവസത്തിലൊരിക്കല്‍ തളിച്ചു കൊടുക്കാം. ഫലം കായ്ക്കുന്ന ഘട്ടത്തില്‍ ഒറ്റത്തവണ സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
4. നല്ലൊരു വളര്‍ച്ചാ ഉത്തേജകമാണിത്, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
5. പഴച്ചെടികളുടേയും പച്ചക്കറികളുടേയും വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
6. പഞ്ചഗവ്യം പ്രയോഗിക്കുന്ന തോട്ടങ്ങളിലുണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ദിവസം കേടാകാതെയിരിക്കുന്നുണ്ട്. പല കര്‍ഷകരും അവരുടെ അനുഭവത്തില്‍ നിന്നു തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
7. വേഗത്തില്‍ കായ്ക്കാനും പഴുക്കാനും സഹായിക്കുന്നു. വിളവെടുപ്പ് സമയം ഒരാഴ്ച മുതല്‍ 15 ദിവസം വരെ കുറയും.
8. ജല ലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ പഞ്ചഗവ്യം പ്രയോഗിക്കുന്നത് നല്ലതാണ്, ചെടികളില്‍ ജലത്തിന്റെ ആവശ്യകത കുറയ്ക്കുന്നു.
പഞ്ചഗവ്യം തയാറാക്കാന്‍ സമയും സ്ഥലവും ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനു പരിഹാരമായി നിരവധി കമ്പനികളിപ്പോള്‍ പഞ്ചഗവ്യം പുറത്തിറക്കുന്നുണ്ട്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment