വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

By Harithakeralam
2026-02-02

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കൃഷി ചെയ്യുന്നവര്‍ക്കുമിത് ഉപകരിക്കും.

1. പച്ചക്കറിച്ചെടികള്‍ക്ക് ഈ സമയത്ത് പച്ചച്ചാണകം വളമായി നല്‍കരുത്. ഉണങ്ങിപ്പൊടിഞ്ഞ ചാണകമിട്ട് കൊടുത്ത് നല്ല പോലെ നനയ്ക്കുകയാണ് ഉചിതം.  

2. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ചു കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ചു വളരും.

3. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.  

4. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ ധാരാളം പച്ചമുളക് കിട്ടും.

5. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍ കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ചു വളരും.

6. ഉണങ്ങിയ ഇലകള്‍ ഈ സമയത്ത് ധാരാളം ലഭിക്കും, ഇവ ഉപയോഗിച്ചു പുതയിട്ട് കൊടുക്കുക.

7. നനയ്ക്കുമ്പോള്‍ ചെടികളുടെ ഇലയില്‍ കൂടി വെള്ളം ലഭിക്കുന്ന വിധം സ്‌പ്രേ  ചെയ്യുക.

 

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs