വളര്‍ച്ച വേഗത്തിലാക്കാന്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്

കടലപ്പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം. പൊതുവെ ഉപയോഗിക്കുന്ന രണ്ടു രീതികളിപ്പോള്‍ നമുക്ക് പരിചയപ്പെടാം.

By Harithakeralam
2023-09-27

ജൈവക്കൃഷിയില്‍ ഏറെ പ്രധാനമാണ്  കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്. വളങ്ങള്‍ ഖര രൂപത്തില്‍ നല്‍കുന്നതിനേക്കാള്‍ നല്ലതു ദ്രാവക രൂപത്തില്‍ ചെടികളുടെ ചുവട്ടിലൊഴിക്കുന്നതാണ്. കടലപ്പിണ്ണാക്കു പുളിപ്പിച്ചു ദ്രാവകരൂപത്തില്‍ നല്‍കുമ്പോള്‍ ചെടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍ കോടിക്കണക്കിനുണ്ടാവും, എന്നാല്‍ അതില്‍ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാവുകയുമില്ല. കടലപ്പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം. പൊതുവെ ഉപയോഗിക്കുന്ന രണ്ടു രീതികളിപ്പോള്‍ നമുക്ക് പരിചയപ്പെടാം.

ശര്‍ക്കരയും ശുദ്ധജലവും പിണ്ണാക്കും

1. കടലപ്പിണ്ണാക്ക് - ഒരു കിലോ

2. ശര്‍ക്കര - 250 ഗ്രാം

3. ശുദ്ധജലം - 25 ലിറ്റര്‍

തയാറാക്കുന്ന വിധം:  

ഒരു ബക്കറ്റില്‍ വെള്ളമെടുത്തു പിണ്ണാക്കും ശര്‍ക്കരയും നല്ലപോലെ കലക്കി അഞ്ചു ദിവസം തണലത്തു സൂക്ഷിക്കുക. എല്ലാ ദിവസവും ഒരു നേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസം മുതല്‍ തെളിയൂറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പച്ചക്കറികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താല്‍ വളരെ നല്ലത് )

വേപ്പിന്‍ പിണ്ണാക്കും ചാണകവും ചേര്‍ത്ത് ജൈവ സ്ലറി

1. കടലപ്പിണ്ണാക്ക് - ഒരു കിലോ  

2. വേപ്പിന്‍ പിണ്ണാക്ക് - ഒരു കിലോ

3. പച്ചച്ചാണകം - ഒരു കിലോ  

4. ശര്‍ക്കര - 500 ഗ്രാം

5. ശുദ്ധജലം - 20 ലിറ്റര്‍

തയാറാക്കുന്ന വിധം:

വേപ്പിന്‍-കടല പിണ്ണാക്ക്, ശര്‍ക്കര,  ചാണകം എന്നിവ വെള്ളത്തില്‍ നല്ലവണ്ണം കലക്കി മൂന്ന് ദിവസം തണലത്തു സൂക്ഷിക്കുക. ദിവസവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശര്‍ക്കര ഉപയോഗിക്കുന്നത്  ദുര്‍ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യും. അഞ്ചാം ദിവസ്സം മുതല്‍ തെളിയൂറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു പച്ചക്കറികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിച്ചും കൊടുക്കാം. പത്ത് ദിവസം കഴിഞ്ഞെടുക്കുകയാണെങ്കില്‍ ഫലം കൂടും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs