അടുക്കളയില്‍ നിത്യ സാന്നിധ്യമാണ് തക്കാളി. ആഴ്ചയില്‍ ഒരിക്കലെങ്കിലും തക്കാളി വാങ്ങാത്ത വീട് കേരളത്തിലുണ്ടാകില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ തക്കാളി വളര്‍ത്താന്‍ നോക്കിയാലോ...? അത്ര നല്ല വിളവ് ഒരിക്കലും കിട്ടാറില്ല. കേരളത്തിലെ മണ്ണിന്റെ പ്രത്യേകതയാണിത്. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നമ്മുടെ തക്കാളിച്ചെടിയും നല്ല വിളവ് തരും.
1. എല്ലുപൊടി
മാസത്തിലൊരിക്കല്‍ എല്ലു പൊടി തക്കാളിച്ചെടിക്ക് നല്‍കണം. ഒരു ചെടിയുടെ ചുവട്ടില്‍ ഒരു പിടിയെന്ന തോതില്‍ നല്‍കിയാല്‍ മതി. വേരിന്റെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി മണ്ണു മാറ്റി വേണം എല്ലുപൊടിയിട്ടു നല്‍കാന്‍. കായ്കള്‍ എളുപ്പം പിടിക്കാനിതു സഹായിക്കും.
2. വാട്ടരോഗത്തിന് സ്യൂഡോമോണസ്
വാട്ടരോഗമാണ് കേരളത്തിലെ തക്കാളിച്ചെടികളുടെ പ്രധാന ശത്രു. നല്ല പോലെ വളര്‍ന്ന് വരുന്ന ചെടികള്‍ ഒരു സുപ്രഭാതത്തില്‍ വാടിപ്പോകുന്നത്് കാണാം. ഇതിനു നല്ലൊരു പരിഹാരമാണ് സ്യൂഡോമോണസ്. 15 ദിവസത്തിലൊരിക്കല്‍ സ്യൂഡോമോണസ് തളിക്കുക. ചെടിയുടെ ഇലകളിലും തണ്ടിലും ചുവട്ടിലുമെല്ലാം എത്തുന്ന തരത്തില്‍ വേണം തളിക്കാന്‍. വാട്ടരോഗത്തിനെ ചെറുക്കാന്‍ ഏറ്റവും നല്ല പ്രതിവിധിയാണിത്.
3. വെള്ളം കൊണ്ടു തുരത്താം വെള്ളീച്ചയെ
വെള്ളീച്ചയുടെ ശല്യം തക്കാളിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിനു പരിഹാരമാണ് നന. നന്നായി നനയ്ച്ചു കൊടുത്താല്‍ കഴിയുമെങ്കില്‍ സ്േ്രപ ചെയ്താല്‍ വെള്ളീച്ചയുടെ ശല്യമുണ്ടാകില്ല. ഇലകളിലും തണ്ടിലുമെത്തുന്ന തരത്തില്‍ വേണം നനയ്ക്കാന്‍.
4. ഫിഷ് അമിനോ ആസിഡ്
തക്കാളി നന്നായി പൂക്കാനും കായ്ക്കാനും സഹായിക്കും ഫിഷ് അമിനോ ആസിഡ്. മറ്റു പച്ചക്കറികള്‍ക്കും ഇതു നല്ലതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ml എന്ന തോതില്‍ കലര്‍ത്തി ചെടിയില്‍ സ്േ്രപ ചെയ്യുക. ഇലകളിലും തണ്ടിലും നന്നായി നനയുന്ന തരത്തില്‍ വേണം സ്േ്രപ ചെയ്യാന്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാവിലെ ഏഴു മണിക്ക് മുമ്പും വൈകിട്ട് ആറു മണിക്ക് ശേഷവും മാത്രമേ ഇവയൊക്കെ തളിച്ചു കൊടുക്കാന്‍ പാടുള്ളൂ. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം തൈകള്‍ നടാന്‍
ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
© All rights reserved | Powered by Otwo Designs
Leave a comment