പച്ചക്കറികളുടെ വിളവ് വര്‍ധിക്കാന്‍ ഹോര്‍മോണ്‍ ചികിത്സ

പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗകീടങ്ങളെ ചെറുക്കാനും ഹോര്‍മോണ്‍ ചികിത്സ നല്ലതാണ്. വീട്ടില്‍ തന്നെ ജൈവ ഹോര്‍മോണുണ്ടാക്കി അടുക്കളത്തോട്ടത്തില്‍ തളിക്കാം.

By Harithakeralam
2023-11-12

കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്‍മോണുകള്‍ എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിന് ഒരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗകീടങ്ങളെ ചെറുക്കാനും ഹോര്‍മോണ്‍ ചികിത്സ നല്ലതാണ്. വീട്ടില്‍ തന്നെ ജൈവ ഹോര്‍മോണുണ്ടാക്കി അടുക്കളത്തോട്ടത്തില്‍ തളിക്കാം.

തേങ്ങാപ്പാലും പശുവിന്‍ പാലും

തേങ്ങാപ്പാലും പശുവിന്‍പാലുമാണ് ഹോര്‍മോണ്‍ തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. പിന്നെയൊരു മണ്‍കുടവും വേണം. അരലിറ്റര്‍ വീതം തേങ്ങാപ്പാലും പശുവിന്‍ പാലുമെടുത്ത് മണ്‍കുടത്തില്‍ ഒഴിക്കുക. ഇത് നന്നായി അടച്ച് പച്ചച്ചാണക്കൂനയ്ക്ക് അകത്ത് രണ്ടാഴ്ച എടുത്തുവയ്ക്കുക. രണ്ടാഴ്ച കഴിഞ്ഞ് ഈ മിശ്രിതം പുറത്തെടുത്ത് ഉപയോഗിക്കാം.

പ്രയോഗിക്കേണ്ട വിധം

പത്തിരട്ടി വെള്ളം ചേര്‍ത്ത് വേണം ഈ മിശ്രിതം പ്രയോഗിക്കാന്‍. രണ്ടില, നാലില പ്രായമുള്ളപ്പോഴാണ് പ്രയോഗിക്കാന്‍ ഏറെ ഉചിതം. വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇതേറെ ഗുണം ചെയ്യും. നല്ല വെയിലും മഴയുമുള്ള സമയത്ത് തളിക്കരുത്. വെയില്‍ പരക്കുന്നതിന് മുമ്പ് രാവിലേയോ വെയില്‍ പോയ ശേഷം വൈകിട്ടോ തളിക്കുന്നതാണ് ഉചിതം.

Leave a comment

വഴുതനയും മുളകും നശിപ്പിക്കുന്ന കീടങ്ങള്‍: ജൈവരീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍

നമ്മുടെ കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. പച്ചക്കറികളില്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന പരാതി കര്‍ഷകര്‍ക്കെല്ലാമുണ്ട്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണമാണ് ഇതില്‍ പ്രധാനം.…

By Harithakeralam
ഭാരം കുറയ്ക്കാം, ചെടികള്‍ക്ക് നല്ല വേരോട്ടം ലഭിക്കും; ഗ്രോബാഗ് ഇതു പോലെ നിറച്ചു നോക്കൂ

ടെറസിന് മുകളില്‍ പച്ചക്കറി വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നമാണ് ഭാരമുളള ഗ്രോബാഗും ചട്ടികളുമെല്ലാം ചുമക്കുകയെന്നത്. മണ്ണും ചാണകവും ചകിരിച്ചോറുമെല്ലാം ചേര്‍ത്ത മിശ്രിതം നിറയ്ക്കുന്നതോടെ ഗ്രോബാഗും ചട്ടികളുമെല്ലാം…

By Harithakeralam
ടെറസില്‍ കൃഷി പരാജയമാകുന്നുണ്ടോ...? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. കൃഷിയില്‍ പുതിയൊരു തുടക്കത്തിന് പറ്റിയ സമയമാണിപ്പോള്‍, പ്രത്യേകിച്ച് ടെറസ് കൃഷിയില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍…

By Harithakeralam
കീടങ്ങളെ തുരത്താന്‍ നാടന്‍ പ്രയോഗങ്ങള്‍

നമ്മുടെ കൃഷിയിടത്തിലും സമീപത്തുമുള്ള വിവിധ ചെടികളുടെ ഇലകള്‍ ഉപയോഗിച്ച് മികച്ച കീടനാശിനികള്‍ തയാറാക്കാം. ഇവയ്‌ക്കൊപ്പം ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ കൂടി ഉപയോഗിച്ചാല്‍ സംഗതി ഗംഭീരമായി.  മിലിമൂട്ട,…

By Harithakeralam
ചെടികള്‍ തഴച്ചു വളരാന്‍ അരി കഴുകിയ വെള്ളം

ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം - അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും.…

By Harithakeralam
മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക ശ്രദ്ധ

മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക പരിചരണം. നിലവിലെ കാലാവസ്ഥയെ അതിജീവിച്ച് കറിവേപ്പ് ചെടി ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
പന്തല്‍ വിളകള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. പടവലം  , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും…

By Harithakeralam
ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗ് കൃഷി ലാഭത്തിലാക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs