ത്സ്യക്കൃഷിയില്‍ മികച്ച വിജയം നേടാന്‍ ഹൈബ്രിഡ് തിലാപ്പിയ

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും.

By Harithakeralam

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്‌നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.

എന്താണ് ഗിഫ്റ്റ്

1988ലാണ് തിലാപ്പിയയുടെ ജെനറ്റിക്കലി ഇംപ്രൂവ്ഡ് പതിപ്പ് വികസിപ്പിക്കാനുള്ള ശ്രമം ഫിലിപ്പീന്‍സില്‍ ആരംഭിച്ചത്. ആറ് ജെനറേഷനുകളിലെ സെലക്ടീവ് ബ്രീഡിംഗിനു ശേഷം മികച്ച വളര്‍ച്ചയും രോഗപ്രതിരോധശേഷിയുമുള്ള ഇനമായി വികസിപ്പിച്ചെടുത്തു. ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ 98 ശതമാനവും ആണ്‍മത്സ്യമായിരിക്കും. ഒരു പതിറ്റാണ്ട് നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ഗിഫ്റ്റിന്റെ ജനനം. പിന്നീട് ഇത് ലോകം മുഴുവന്‍ വ്യാപിച്ചു. ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

ഗിഫ്റ്റില്‍നിന്ന് ഹൈബ്രിഡിലേക്ക്

ഗിഫ്റ്റിന്റെ ലഭ്യതക്കുറവും വര്‍ധിച്ച ആവശ്യകതയുമാണ് ഹൈബ്രിഡ് തിലാപ്പിയ വികസിപ്പിക്കാന്‍ കാരണമായത്. എല്ലാ മത്സ്യങ്ങളെയും ഏകലിംഗം ആക്കുന്നനുവെന്നതാണ് ഹൈബ്രിഡിന്റെ പ്രത്യേകത. ഇതുവഴി പ്രജനനം തടഞ്ഞ് മത്സ്യങ്ങള്‍ക്ക് മികച്ച വളര്‍ച്ച നേടാനിടയാക്കും. ബംഗ്ലാദേശാണ് തിലാപ്പിയ വളര്‍ത്തലില്‍ മുന്നില്‍നില്‍ക്കുന്നത്. അഞ്ഞൂറോളം ഹൈബ്രിഡ് തിലാപ്പിയ ഹാച്ചറികളാണ് ഇവിടുള്ളത്. ഇതില്‍ 75 ശതമാനം ഹാച്ചറികളിലും ബ്രൂഡ് സ്റ്റോക്കായി ഉപയോഗിക്കുന്നത് സെലക്ടീവ് ബ്രീഡിഗ് വഴി വളര്‍ച്ച കൂട്ടിയ ഹൈ ക്വാളിറ്റി നൈല്‍ തിലാപ്പിയകളെയാണ്. ഇത് ഹൈബ്രിഡിനും വളര്‍ച്ച കൂടാന്‍ കാരണമാകുന്നു.

ഹൈബ്രിഡിനെ ഉരുത്തിരിച്ചെടുക്കുന്നത്

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ 21 ദിവസത്തിനുള്ളില്‍ പ്രത്യേക ഹോര്‍മോണ്‍ നല്‍കിയാണ് അവയെ ഏകലിംഗമാക്കി മാറ്റുന്നത്. അതായത് ആദ്യ മൂന്നാഴ്ചകളില്‍ കുഞ്ഞുങ്ങളുടെ രക്തത്തിലുള്ള ഈസ്ട്രജന്‍ അല്ലെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അളവാണ് അവ ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്. അതായത് ഓവറിയും ടെസ്റ്റിക്കിളുകളും രൂപപ്പെടുന്നത്. ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ അല്ലെങ്കില്‍ 17എ മീഥൈല്‍ടെസ്റ്റോസ്റ്റിറോണ്‍ നല്‍കി എല്ലാ കുഞ്ഞുങ്ങളെയും ആണാക്കി മാറ്റും. തീറ്റയില്‍ ഈ ഹോര്‍മോണുകള്‍ ചേര്‍ത്താണ് ആദ്യ 21 ദിവസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. പെണ്‍മത്സ്യത്തെക്കാളും അതിവേഗം വളരുന്നവയാണ് ആണ്‍മത്സ്യങ്ങള്‍. മാത്രമല്ല പ്രജനനവും നടക്കില്ല. വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് മികച്ച വിളവ് നേടാനും കഴിയും.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs