കോവല്‍ നിറയെ കായ്കളുണ്ടാകാന്‍ ചാരവും കഞ്ഞിവെള്ളവും

ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍ നന്നായി കായ്ക്കും. ഇതിനായി പ്രയോഗിക്കേണ്ട കൃഷി രീതികള്‍ നോക്കാം.

By Harithakeralam

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കോവല്‍. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര്‍ പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന പന്തല്‍ വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍ നന്നായി കായ്ക്കും. ഇതിനായി പ്രയോഗിക്കേണ്ട കൃഷി രീതികള്‍ നോക്കാം. കോവല്‍ കൃഷിയില്‍ വിജയം കൈവരിച്ച വിവിധ കര്‍ഷകരുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണിതു തയാറാക്കിയിരിക്കുന്നത്.

1. തലപ്പ് നുള്ളികളയുക

കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. ഇങ്ങനെ ചെയ്താല്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.

2. കഞ്ഞിവെള്ളവും ചാരവും

കോവലിനു ഏറെ പ്രിയപ്പെട്ടവയാണ് കഞ്ഞിവെള്ളവും ചാരവും. കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി തടത്തിലൊഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.

3. സൂഷ്മ മൂലകങ്ങള്‍

സൂഷ്മ മൂലകങ്ങളുടെ കുറവ് കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.

4. സൂര്യപ്രകാശം

കോവല്‍ നടുന്ന ഭാഗത്തും പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ ബുദ്ധിമുട്ടാണ്.

5. ഫോസ്ഫറസ് പ്രധാനം

ഫോസ്ഫറസ് വളമായ എല്ലുപൊടി കോവല്‍ നടുന്ന സമയത്തും പിന്നീടും തടത്തില്‍ ചേര്‍ത്തു കൊടുക്കുക. കായ്ക്കാതെ നില്‍ക്കുന്ന കോവല്‍ കായ്ക്കാന്‍ തുടങ്ങും.

6. മീന്‍ കഴുകുന്ന വെള്ളം

മീന്‍ കഴുകി കളയുന്ന വെള്ളം കോവലിന്റെ ചുവട്ടിലൊഴിച്ച് കൊടുക്കുന്നതു നല്ലതാണ്. ഫിഷ് അമിനോ നേര്‍പ്പിച്ചു തടത്തിലൊഴിച്ചു കൊടുക്കുന്നതും വേഗത്തില്‍ കായ്ക്കാന്‍ സഹായിക്കും.

7. മാസത്തില്‍ ഒരു വളപ്രയോഗം

കോവല്‍ കായ്ച്ചു തുടങ്ങിയാല്‍ പിന്നെ വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഏന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കണം. എങ്കിലെ നല്ല ഫലം കിട്ടു. നടുമ്പോഴും പിന്നീട് മൂന്നു മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റ്കക്ക പൊടിച്ചു വിതറി നനച്ചു കൊടുക്കുക.

10. പരിചരണം

നന്നായി കായിക്കുന്ന കോവലിന്റെ തണ്ടുകള്‍ മാത്രമേ നടാനായി രേഖരിക്കാവൂ. കായ്പിടുത്തക്കുറവിന് മാതൃ സസ്യത്തിന്റെ ഗുണമേന്മയും പ്രശ്നമാകാറുണ്ട്. വാടി നില്‍ക്കുന്നതും പഴുത്തതും ഉണങ്ങിയതുമായ ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു നശിപ്പിച്ചു കളയണം. നടാനായി തെരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കൊത്തി ഇളക്കി ചാണകപ്പെടി, ആട്ടിന്‍കാഷ്ടം, എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ തടത്തിലിട്ടു വീണ്ടും നന്നായി ഇളക്കി നനച്ചു രണ്ടു ദിവസമിടുക. ശേഷം ആരോഗ്യമുള്ള തണ്ടുകള്‍ നടുക.

11. കീടങ്ങളെ തുരത്താം

കോവലിനെ ആക്രമിക്കുന്ന ശത്രുക്കളാണു തണ്ട് തുരപ്പനും കായ്തുരപ്പനും. തണ്ടുകളില്‍ അങ്ങിങ്ങായി വണ്ണം കൂടി നില്‍ക്കുന്ന അവസ്ഥ കാണാം, ഇതു മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യും. തുടര്‍ന്നു ചെടി സാവധാനം ചെടി മുരടിച്ചുപ്പോവുകയും ഫലം നന്നേ കുറയുകയും ചെയ്യും. അതേപ്പോലെ തന്നെ കായ്കളില്‍ നേരത്തെ തന്നെ പുഴുക്കള്‍ കയറികൂടി കോവയ്ക്ക കേടാക്കും. ഈ പ്രശ്നത്തിനു പരിഹാരം കാണണമെങ്കില്‍ തുടക്കത്തിലെ ശ്രദ്ധിക്കണം. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ നാശിനി ചുവട്ടിലും തണ്ടുകളിലും ഇലകളിലും തളിക്കുക, വളപ്രയോഗത്തോട് ഒപ്പം വേപ്പിന്‍പ്പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തു കൊടുക്കുക.

Leave a comment

ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താം

നല്ല മഴ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്.…

By Harithakeralam
കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black hug) സാന്നിദ്ധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടള്‍ രാത്രി കാലങ്ങളിലാണ്…

By Harithakeralam
മത്തി തല പൂച്ചയ്ക്ക് കൊടുക്കല്ലേ.... കറിവേപ്പിന് വളമാക്കാം

മത്തി വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം വേണ്ട കാലമാണിന്ന്... അത്ര വിലയാണ്  മത്തി അല്ലെങ്കില്‍ ചാളയെന്ന മലയാളിയുടെ പ്രിയപ്പെട്ട മീനിന്.  എന്നാല്‍ അടുത്തിടെ മത്തിയുടെ വില റോക്കറ്റ്…

By Harithakeralam
മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്നവുമുണ്ടാക്കാത്തവയാണ് ഈ…

By Harithakeralam
തക്കാളിയിലെ കീടങ്ങളെ തുരത്താന്‍ ഉലുവ കഷായം

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, ഇതിന്റെ വിലയാണെങ്കില്‍ ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു.  തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും…

By Harithakeralam
കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി,…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

മണ്ണെണ്ണ എമല്‍ഷന്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്,…

By Harithakeralam
പച്ചക്കറികളുടെ ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും.ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs