വേനല്‍ കനത്തതോടെ പലതരം പ്രാണികളുടേയും ഉറുമ്പുകളും മറ്റു പല തരത്തിലുള്ള ഷഡ്പദങ്ങളുടേയും ആക്രമണം അടുക്കളത്തോട്ടത്തില്‍ ശക്തമായിരിക്കും. മഴയില്‍ നല്ല പോലെ വളര്‍ന്ന പച്ചക്കറി ചെറികളുടെ തണ്ടും ഇലകളും ഇവ നശിപ്പിക്കുകയും തുടര്‍ന്നു ചെടി ഉണങ്ങുകയും ചെയ്യുന്നു. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.
1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകള്‍ അടക്കമുള്ളവയെ ഓടിക്കാം.
2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക.
3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.
4. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്പ്രേ ചെയ്യുക.
5. മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയോ ചെയ്യാം.
6. കര്‍പ്പൂരതുളസി ഉണക്കിപ്പൊടിച്ച് വിതറുക.
7. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment