ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് അടുക്കളയിലെ ജൈവാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ കമ്പോസ്റ്റാക്കി മാറ്റാം.
അടുക്കളത്തോട്ടമൊരുക്കാന്‍ സ്ഥലപരിമിതിയുള്ളവര്‍ ഗ്രോബാഗിനെയാണ്
ആശ്രയിക്കുന്നത്. മുറ്റത്തും ടെറസിലും മതിലിലുമെല്ലാം ഗ്രോബാഗ് ഉപയോഗിച്ച്
വിജയകരമായി കൃഷി നടത്തുന്നവര്‍ നിരവധിയുണ്ട്. ഇതേ ഗ്രോ ബാഗുകള്‍
ഉപയോഗിച്ച് അടുക്കളയിലെ ജൈവാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ കമ്പോസ്റ്റാക്കി
മാറ്റാം. അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കാന്‍ ഏറെ അനുയോജ്യമാണ്
ഇത്തരത്തില്‍ തയാറാക്കുന്ന കമ്പോസ്റ്റ്.
അടുക്കള മാലിന്യങ്ങള്‍
പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, പഴത്തൊലി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങി അലിയുന്ന മാലിന്യങ്ങളെല്ലാം നമുക്ക് ഗ്രോ ബാഗില്‍ സംസ്‌കരിക്കാം. മൂന്നോ നാലോ ദിവസത്തെ അടുക്കള മാലിന്യ സംസ്‌കരിക്കാന്‍ ഒരു ഗ്രോ ബാഗ് മതിയാകും. മാലിന്യ സംസ്‌കരണത്തോടൊപ്പം മികച്ച ജൈവവളം കൂടി ലഭിക്കും. വലിയ അധ്വാനവും സ്ഥലവും സമയവും ഗ്രോ ബാഗില്‍ കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമില്ല.
ഗ്രോ ബാഗ് തയാറാക്കാം
ഗ്രോ ബാഗില്‍ രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ മണ്ണും ഉണങ്ങിയ കരിയിലകളും ഇടണം. ഇലകള്‍ ഇല്ലെങ്കില്‍ മണ്ണ് മാത്രമായി ഇട്ടാലും മതി. അതിനു മുകളില്‍ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഇടണം. ഇതിനു ശേഷം വീണ്ടും മണ്ണിടുക, പിന്നെ അടുക്കളയിലെ അവശിഷ്ടങ്ങളും. ഗ്രോ ബാഗ് നിറയും വരെ ഇതു തുടരുക. നിറഞ്ഞാല്‍ മുകളില്‍ മണ്ണിട്ട് രണ്ടു മാസം തണലത്ത് സൂക്ഷിക്കുക. വെള്ളം നേരിട്ട് ബാഗിലേക്ക് വീഴാതെ സൂക്ഷിക്കണം. എന്നാല്‍ ചെറിയ നനവ് ഉണ്ടാകുകയും വേണം. ഇടയ്ക്ക് വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്.
രണ്ടു മാസം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ മണ്ണില്‍ പൊടിഞ്ഞു ചേര്‍ന്ന് കമ്പോസ്റ്റായിട്ടുണ്ടാകും. ചെടികള്‍ നടുന്ന സമയത്ത് ഇതു പുറത്തെടുത്ത് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക്, ഒരു പിടി എല്ലു പൊടി, രണ്ടു പിടി ഉണങ്ങിയ ചാണകം എന്നിവ ചേര്‍ത്ത് ചെടികള്‍ നടാന്‍ ഉപയോഗിക്കാം. ഈ മിശ്രിതം ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം നിറച്ച് ചെടികള്‍ നട്ടാല്‍ നല്ല വളര്‍ച്ചയും കായ്പിടുത്തവുമുണ്ടാകും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment