പാവല്‍ക്കൃഷിയില്‍ വിജയം കണ്ടെത്താം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നത്.

By Harithakeralam

കൈപ്പായതിനാല്‍ പലര്‍ക്കും പാവയ്ക്കയോട് വലിയ താത്പര്യം കാണില്ല. എന്നാല്‍ നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയായ പാവയ്ക്ക. ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നത്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പാവയ്ക്കയില്‍ നിരവധി കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. നമ്മുടെ അടുക്കളത്തോട്ടത്തിലോ ടെറസിലോ ഒന്നോ രണ്ടോ ചുവട് പാവയ്ക്ക പന്തലിട്ട് വളര്‍ത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പാവയ്ക്ക കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒരിക്കലും പാവയ്ക്ക കൃഷി ചെയ്യരുത്. എന്നാല്‍ നല്ല പോലെ വെള്ളം നനയ്ക്കാന്‍ ലഭിക്കുകയും വേണം.

2. വെയില്‍ നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം പാവയ്ക്ക മികച്ച രീതിയില്‍ വിളവ് ലഭിക്കാന്‍ ആവശ്യം. ടെറസില്‍ വലിയ ഗ്രോ ബാഗിലോ ചാക്കിലോ പാവയ്ക്ക നട്ടു പന്തലിട്ടു കൊടുക്കുന്നത് ഗുണം ചെയ്യുമെന്നുസാരം.

2. വെയില്‍ നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം പാവയ്ക്ക മികച്ച രീതിയില്‍ വിളവ് ലഭിക്കാന്‍ ആവശ്യം. ടെറസില്‍ വലിയ ഗ്രോ ബാഗിലോ ചാക്കിലോ പാവയ്ക്ക നട്ടു പന്തലിട്ടു കൊടുക്കുന്നത് ഗുണം ചെയ്യുമെന്നുസാരം.

3. പച്ചക്കക്ക, കുമ്മായം, എന്നിവ മണ്ണില്‍ വിതറിയ ശേഷം 15 ദിവസം കഴിഞ്ഞു വളങ്ങളിട്ട് തടം ശരിയാക്കണം. ചാണകം, കോഴിവളം, ആട്ടിന്‍ കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ഇട്ട് മണ്ണൊരുക്കി വേണം തൈ നടാന്‍. ഗ്രോബാഗിലാണെങ്കില്‍ ഇവയെല്ലാം അടിവളമായി ചേര്‍ത്ത് ഗ്രോബാഗ് തയാറാക്കി തൈ നടാം.

4. നല്ല രോഗപ്രതിരോധ ശേഷിയുള്ള ഇനം വിത്തുകള്‍ വാങ്ങി നടുക. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പ്രിയങ്ക കേരളത്തിലെ കാലാവസ്ഥയില്‍ നല്ല പോലെ വളരും.

5. നീരുറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല തിന്നുന്ന വണ്ടുകള്‍, കായീച്ച, ഇലകള്‍, തണ്ടുകള്‍, കായ തിന്നുന്ന പുഴുക്കള്‍ ഇവയാണ് പാവയ്ക്കയുടെ പ്രധാന ശത്രുക്കള്‍. അടുക്കളത്തോട്ടത്തില്‍ ഇവയെ തുരത്താന്‍ വേപ്പെണ്ണ മിശ്രിതം മാത്രം മതി. രോഗനിയന്ത്രണ മാര്‍ഗമായ സ്യൂഡോമോണാസ് കൃത്യമായ ഇടവേളകളില്‍ പ്രയോഗിക്കണം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs