മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം) ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യണം

By Harithakeralam
2024-04-15

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം) ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു.

മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം പൊന്നാനി താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ എത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

കഴിഞ്ഞ വര്‍ഷം  ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേര്‍ന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍, അപകട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവ ഫിംസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നും കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍  04952383472.

Leave a comment

മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം)…

By Harithakeralam
കൃഷിയിടത്തില്‍ സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാം

വൈദ്യുത  പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ്…

By Harithakeralam
തെങ്ങുകയറ്റക്കാരെ ലഭിക്കും ഒരു ഫോണ്‍ കോളില്‍

കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റു കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999…

By Harithakeralam
ക്ഷീരവികസന വകുപ്പ് മാധ്യമ അവാര്‍ഡ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക്

തിരുവനന്തപുരം:  2023- 24 വര്‍ഷത്തെ ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡും മികച്ച ദൃശ്യമാധ്യമ ഫീച്ചറിനുള്ള അവാര്‍ഡും…

By Harithakeralam
നാളികേര സംഭരണം: പരമാവധി വിസ്തൃതി 15 ഏക്കര്‍

കൊച്ചി: 15 ഏക്കര്‍ വരെ കൃഷി ഭൂമിയുള്ള കര്‍ഷകരില്‍ നിന്നും നാളികേര സംഭരണത്തിന്  സര്‍ക്കാര്‍ അനുമതി നല്‍കിയതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി 5 ഏക്കറായിരുന്നു.

By Harithakeralam
രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ: ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം 'രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ  ബാച്ച്  2023 ഡിസംബര്‍ 18 ന് ആരംഭിക്കുന്നു.

By Harithakeralam
മാതളം സംസ്‌കരണം പരിശീലനം

മാതളം സംസ്‌കരണം പരിശീലനം

മാതളം സംസ്‌കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രിണര്‍ഷിപ് ആന്‍ഡ് മാനേജ്മന്റ് തഞ്ചാവൂര്‍ ഡിസംബര്‍…

By Harithakeralam
അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക കോളേജ് വെള്ളായണി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs