ഇന്ത്യയുടെ തനി നാടന്‍ പശുവാണ് ഗുജറാത്തിലെ ഗിര്‍, കേരളത്തിലെ സാഹചര്യത്തിലും ഗിര്‍ നന്നായി വളരും, ഗിര്‍ ഇനത്തെപ്പറ്റി അറിയേണ്ടതെല്ലാം
ഇന്ത്യയിലുള്ള 43 രജിസ്‌റ്റേര്‍ഡ് കന്നുകാലി ജനുസ്സുകളില്‍ നാല് എണ്ണം മാത്രമാണ് പാലുല്‍പ്പാദനത്തിനുതകുന്നത്. ബാക്കിയുള്ളവ കൃഷിപ്പണിക്ക് യോജിച്ചവയാണ്. പാലുല്‍പ്പാദനത്തിന് യോജിച്ചവയില്‍ ഗീര്‍ ജനുസ് മാത്രമാണ് ഇന്ത്യയില്‍ ഉത്ഭവം കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ തെക്ക് കത്തിയവാര്‍ ജില്ലയിലെ ഗീര്‍ വനങ്ങളിലാണ് ഈ ജനുസ്സിന്റെ ആവാസ വ്യവസ്ഥ. ബധാവരി, ദേശന്‍, ഗുജറാത്തി, കത്തിയവാരി, സുരത്തി, സോര്‍ത്തി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
ചുവപ്പ് നിറത്തിലെ പശു
ശരീരം ചുവപ്പ് നിറമാണ്. ചുവപ്പില്‍ വെള്ളപ്പുള്ളികള്‍, ചോക്കളേറ്റ് ബ്രൗണ്‍, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലും ഇവയെ കണ്ടുവരുന്നു. തല പന്ത് പോലെ ഉരുണ്ടിരിക്കുന്നതിനാല്‍ ഉറങ്ങുന്ന രൂപമാണ്. ചെറിയ കൊമ്പുകള്‍ വളഞ്ഞ് ചന്ദ്രക്കത പോലെയിരിക്കും. ഉണങ്ങിയ കരിയില പോലുള്ള ചെവിയുടെ അറ്റത്ത് ചെറിയ കീറുണ്ട്. നീളമുള്ള ചാട്ടവാറു പോലുള്ള വാല്‍ ഇവയുടെ പ്രത്യേകതയാണ്. ഗുജറാത്തിലെ 37 % പശുക്കളും ഗിര്‍ ഇനത്തിലുള്ളതാണ്. കാളകള്‍ക്ക് 550-600 കിലോ ഭാരവും പശുക്കള്‍ക്ക് 400-450 കിലോഭാരവുമുണ്ടാകും. ജനനം മുതല്‍ എല്ലാ പ്രായത്തിലും മൂരിക്കിടാക്കള്‍ക്ക് പശുക്കിടാക്കളേക്കാള്‍ ഭാരം കൂടിയിരിക്കും. ഒറു കറവയില്‍ 1500 മുതല്‍ 2100 ലിറ്റര്‍വരെ പാല്‍ ഉത്പാദനം. പാലില്‍ 4.69 മുല്‍ 4.97 ശതമാനം വരെ കൊഴുപ്പുണ്ടാകാറുണ്ട്. ഗീര്‍ ജനുസ്സുകളില്‍ രോമാവരണത്തിന്റെ നിറഭേദമനുസരിച്ച് നിരവധി ഉപ ഇനങ്ങളുണ്ട്. അവയെ പരിചയപ്പെടാം.
1. ഗടാക്കി- ഇളം ചുവപ്പോ ചുവപ്പ് നിറത്തില്‍ നെഞ്ചത്ത് വെള്ളപ്പുള്ളികളും ഉദരഭാഗത്ത് വെള്ള നിറവും കാണാം.
2. കാബറി- ചുവപ്പില്‍ വെള്ളപ്പുള്ളികളുള്ള ശരീരനിറമാണ് ഇവയുടെ പ്രത്യേകത. ബാവ് നഗര്‍, സുരേന്ദ്രനഗര്‍ ജില്ലകളിലാണ് ഇവ കൂടുതല്‍ കണ്ടുവരുന്നത്. ചുവപ്പ് കൂടുതലായുള്ളവ ചുവപ്പ് കാബറി എന്നും അറിയപ്പെടുന്നു.
3. മക്കാടി- ഇവയുടെ ശരീരം മുഴുവന്‍ മഞ്ഞകലര്‍ന്ന ചുവപ്പ് നിറമാണ്. ചോക്കളേറ്റ് ബ്രൗണ്‍, മഞ്ഞ എന്നീ നിറങ്ങളിലും കണ്ടുവരുന്നു.
4. ബാവടി- ഇവയുടെ പ്രത്യേകത സന്തുലിതമായി വ്യാപിച്ച് കിടക്കുന്ന വെള്ള ചുവപ്പ് കലകള്‍ നിറഞ്ഞ ശരീരവും ഇളം ചുവപ്പ് അകിടുമാണ്. ബാവ് നഗര്‍ ജില്ലയില്‍ കൂടുതല്‍ കണ്ടുവരുന്നു.
5. ഗൗരി- നല്ല തലയെടുപ്പുള്ള കടും ചുവപ്പ് നിറം. രാജ്‌കോട്ട് ജില്ലയില്‍ കൂടുതല്‍ കണ്ടുവരുന്നു.
6. പിങ്കാട് - സ്വര്‍ണ്ണകലകളുള്ള ശരീരം.
7. സുവര്‍ണ കപില- സ്വര്‍ണ്ണ നിറമുള്ള ശരീരം. കൊമ്പും കുളമ്പും മാര്‍ബിള്‍ നിറമായിരിക്കും.
8.ലില്ലാടടി - ശരീരം മുഴുവന്‍ വെള്ള നിറമായിരിക്കും. എന്നാല്‍ ചെവിയുടെ അറ്റം, കാലിന്റെ അറ്റം, വാലിന്റെ അറ്റം എന്നിവ കറുപ്പ് നിറമായിരിക്കും. ചെവിയുടെ ഉള്‍ഭാഗവും അകിടും മാന്തളിര്‍ വര്‍ണമായിരിക്കും. സുരേന്ദ്ര നഗര്‍ ജില്ലയില്‍ കൂടുതല്‍ കണ്ടുവരുന്നു.
9. ബാഗാളി - ശരീരം മുഴുവന്‍ മങ്ങിയ വെള്ളയോ ചാരകലര്‍ന്ന വെള്ള നിറത്തില്‍ കൂടികലര്‍ന്ന ചുവപ്പോ, മഞ്ഞ കലര്‍ന്ന ചുവപ്പോ നിറമാണ്.
10. ടെലാമി/ കൊയല്‍/ഷാമാദി- തലയിലേ ഉരുള്‍ച്ച മറ്റുള്ളവയെ അപേക്ഷിച്ചു കുറവായിരിക്കും. ശരീരം മുഴുവന്‍ കറുപ്പ് കലര്‍ന്ന ചുവപ്പ് നിറം, അകിട് ചുവപ്പും വാല്‍ കറുപ്പ് നിറവുമായിരിക്കും.
(വയനാട് പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment