കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം.
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ ലഭിക്കുന്നു. വിളകള്‍ക്ക് സഹായകമാകുന്ന സൂക്ഷ്മ ജീവികള്‍ക്ക് വേണ്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇലയഴുകല്‍ പക്രിയ്യിലൂടെ ജൈവകാര്‍ബണ്‍ അടക്കം 16 അവശ്യമൂലകങ്ങളെ മണ്ണിലേക്ക് നല്‍കുന്നു.
1. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നുവെന്നതാണ് കരിയിലകളുടെ ഏറ്റവും വലിയ ഗുണം. നനയ്ക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനിതു സഹായിക്കുന്നു.
2. സൂര്യപ്രകാശം നേരിട്ട് വേരുകളില്‍ പതിക്കുന്നത് ഒഴിവാക്കുന്നു. വേനല്‍ക്കാലത്ത് ചെടികള്‍ ആരോഗ്യത്തോടെ വളരാനിതു സഹായിക്കുന്നു.
3. ഉപദ്രവകാരികളും വളം ഊറ്റുന്നവരുമായ കളകളുടെ വളര്‍ച്ച തടയാന്‍ കരിയില കൊണ്ടു പുതയിടുന്നതു സഹായിക്കും.
4. ഇലകള്‍ അലിഞ്ഞു മണ്ണിനോട് ചേരുമ്പോള്‍ ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്ന മൂലകങ്ങളും മണ്ണിനോട് ചേരുന്നു. നല്ല വിളവ് ലഭിക്കാനിതു സഹായിക്കുന്നു.
5.മണ്ണൊലിപ്പ് തടയുന്നു, മണ്ണില്‍ നിന്നു ജലം ബാഷ്പീകരിക്കുന്നതും തടയുന്നു.
6. ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു കരിയില കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഭാരം കുറയാനും വേരോട്ടത്തിനുമിതു സഹായിക്കും.
7. കരിയില ഗ്രോബാഗിലിട്ടാല്‍ നല്ല നീര്‍വാര്‍ച്ചയും വായു സഞ്ചാരവും ഉറപ്പാണ്, വളങ്ങള്‍ വേഗത്തില്‍ വലിച്ചെടുക്കാന്‍ ഇതു മൂലം ചെടികള്‍ക്ക് സാധിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment