മേയുന്നതിനിടെ കുഴഞ്ഞുവീഴും, മേലാസകലം പൊള്ളലേറ്റ പാടുകള്‍; പശുക്കള്‍ക്കും സൂര്യാഘാതമേല്‍ക്കാം

മനുഷ്യര്‍ മാത്രമല്ല, പശുക്കള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളും കൊടുംചൂടിന്റെയും ഉഷ്ണതരംഗത്തിന്റെയും സൂര്യാഘാതത്തിന്റെയും ഭീഷണിയാണ്. ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 31- ഓളം പശുക്കള്‍ സൂര്യാഘാതമേറ്റ് ചത്തതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-05-03

സംസ്ഥാനത്തിന്റെ പലയിടങ്ങളും ഇപ്പോള്‍ ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. സൂര്യാഘാതമേറ്റ് നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മനുഷ്യര്‍ മാത്രമല്ല, പശുക്കള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളും കൊടുംചൂടിന്റെയും ഉഷ്ണതരംഗത്തിന്റെയും സൂര്യാഘാതത്തിന്റെയും ഭീഷണിയാണ്. ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 31- ഓളം പശുക്കള്‍ സൂര്യാഘാതമേറ്റ് ചത്തതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ക്ഷീരവികസനവകുപ്പില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ മാത്രമാണിത്, യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ കൂടുതലായിരിക്കും. മേയുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു പശുക്കളില്‍ ഏറെയും ചത്തത്. ചത്തുവീണ മിക്ക പശുക്കളുടെയും ശരീരത്തില്‍ സൂര്യാഘാതമേറ്റ് കരുവാളിച്ച പൊള്ളല്‍ പാടുകളും ഉണ്ടായിരുന്നു.

നാടന്‍ പശുക്കളെക്കാള്‍, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജേര്‍സി തുടങ്ങിയ സങ്കരയിനം പശുക്കളെയാണ് കൂടിയ ചൂട് ഗുരുതരമായി ബാധിക്കുക. ഉയര്‍ന്ന ശരീരോഷ്മാവ് (ഇത് 104 മുതല്‍ 106 ഡിഗ്രി സെല്‍ഷ്യസ് വരെയാവാം),ഉമിനീര് വായില്‍ നിന്നും ധാരാളമായി പുറത്തേക്ക് ഒഴുകല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, കിതപ്പ്, വായ് തുറന്ന് പിടിച്ചുള്ള അണപ്പ്, വിറയല്‍, എന്നിവയെല്ലാം താപസമ്മര്‍ദ്ദത്തിന്റെ ലക്ഷങ്ങളാണ്. കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവ, ഗര്‍ഭത്തിന്റെ അവസാനമാസങ്ങളില്‍ എത്തിനില്‍ക്കുന്നവ, കൂടുതല്‍ കറുപ്പ് നിറമുള്ളവ തുടങ്ങിയ വിഭാഗം പശുക്കളെ ഉഷ്ണസമ്മര്‍ദ്ദം കൂടുതലായി ബാധിക്കും.

ശ്രദ്ധിക്കണം

1. പകല്‍ 11- നും 3- നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും  കെട്ടിയിടുന്നതും ഷീറ്റ് കൊണ്ട് മേഞ്ഞ  ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും  ഒഴിവാക്കണം.  

2. ചൂട് കൂടുതലുള്ള സമയങ്ങളില്‍ പശുക്കളെ തൊഴുത്തില്‍ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളില്‍ പാര്‍പ്പിക്കണം. പശുക്കളെ വാഹനത്തില്‍ കയറ്റിയുള്ള  ദീര്‍ഘയാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം

3. ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. കഴിയുമെങ്കില്‍ തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ചു നല്‍കണം. മേല്‍ക്കൂരയില്‍ ഫാനുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലത് പശുക്കളുടെ തലയില്‍ അല്ലെങ്കില്‍ നെറ്റിയില്‍ കാറ്റ് പതിക്കും വിധം തൂണില്‍ സ്ഥാപിച്ചതോ അല്ലങ്കില്‍ പെഡസ്റ്റല്‍ ഫാനുകളോ ആണ്.

4. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും.  

5. തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണ്. ചണച്ചാക്ക് കീറി തണുത്തവെള്ളത്തില്‍ നനച്ച് പശുക്കളുടെ കഴുത്തില്‍ തൂക്കിയിടുന്നതും ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും

6. സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന്  മിനിട്ട് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം.

7. നിര്‍ജ്ജലീകരണം തടയാനും, പാല്‍ ഉത്പാദനനഷ്ടം  കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പശുക്കള്‍ക്ക് കുടിക്കാന്‍ വേണ്ടത്ര വെള്ളം വെള്ളത്തൊട്ടിയില്‍ നിറച്ചുവെക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം ഒരുക്കിയാല്‍ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം.  

8. കാലിത്തീറ്റയും വൈക്കോലും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോല്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച് തീറ്റയായി നല്‍കാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മള്‍ബറി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല പോലുള്ള ഇലതീറ്റകളും നല്‍കണം.  

9. അണപ്പിലൂടെ ഉമിനീര്‍ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്കാം. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിതീറ്റക്ക് 10 ഗ്രാം എന്ന കണക്കില്‍ ധാതു ജീവക മിശ്രിതവും, ആകെ തീറ്റയില്‍ 10 മുതല്‍ 25  ഗ്രാം വരെ കല്ലുപ്പും ചേര്‍ത്ത് നല്‍കുന്നതും ഗുണകരമാണ്.  

പശുക്കള്‍ക്ക് സൂര്യാഘാതമേറ്റാല്‍  

കിതപ്പ്, തളര്‍ന്നു വീഴല്‍, അപസ്മാരത്തിനു സമാനമായ ലക്ഷണങ്ങള്‍, വായില്‍ നിന്ന് നുരയും പാതയും വരല്‍, പൊള്ളേലേറ്റ പാട് തുടങ്ങി സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്തവെള്ളത്തില്‍ കുളിപ്പിക്കുകയും, ധാരാളംകുടിവെള്ളം നല്‍കുകയും വേണം. പശുക്കള്‍ സൂര്യാഘാതമേറ്റ് മരണപ്പെടുകയാണെങ്കില്‍ പ്രസ്തുതവിവരം തൊട്ടടുത്ത മൃഗാശുപത്രിയില്‍ അറിയിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ ഇത്തവണയും സൂര്യാഘാതമേറ്റ് മരണപ്പെടുന്ന പശുക്കള്‍ക്ക്ദു രന്തനിവാരണ നിധിയില്‍ നിന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികള്‍  ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment

മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
കുട്ടിയുമായി എത്തിയത് മൃഗാശുപത്രിയില്‍: അമ്മ പട്ടിയുടെ വീഡിയോ വൈറല്‍

ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs